ഇറാനിലെ വിദ്യാര്‍ത്ഥിനികള്‍ ഇറാന്‍ മുന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഇബ്രാഹിം റഈസിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഹിജാബുകള്‍ അഴിച്ച് ഇറാനിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പടം കണ്ടിട്ട് കാര്യം പിടികിട്ടിയില്ലേ? സ്വന്തം രാജ്യത്തെ പെമ്പിള്ളേര് തട്ടം അഴിച്ചിട്ട് നടുവിരൽ അജ്ഞലികൾ അർപ്പിക്കുന്നതാണ്.... ഇറാനിലെ സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ചിടത്തോളം ഇവന്റെ മരണം ആഹ്ലാദകരമാണ്...

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

മെയ്‌ 19ന് ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസി ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷമാണ് ഈ കുട്ടികള്‍ ഇങ്ങനെ ആഹ്ലാദം പ്രകടിപ്പിക്കുന്നത് എന്നാണ് അവകാശവാദം. ഞങ്ങള്‍ ഈ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം എപ്പോഴത്തെതാണ് എന്ന് കണ്ടെത്തി. കുടാതെ ഈ ചിത്രത്തിന് റഈസിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി.

Archived

മുകളില്‍ നല്‍കിയ X പോസ്റ്റ്‌ ഒക്ടോബര്‍ 2022നാണ് പോസ്റ്റ്‌ ചെയ്തത്. ഇറാനില്‍ 2022ല്‍ മഹസ അമിനി എന്ന വിദ്യാര്‍ ഥിനിയെ ഇറാനിലെ സദാചാര പോലീസ് ഹിജാബ് ഇടാത്തത് കൊണ്ട് കൊന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഈ ചിത്രം ഈ പ്രതിഷേധത്തിന്‍റെ സമയത്താണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

വാര്‍ത്ത‍ വായിക്കാന്‍ - Guardian | Archived

നിഗമനം

ഇറാന്‍ വിദ്യാര്‍ഥിനികള്‍ ഇറാന്‍ മുന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2022ലെതാണ്. ഈ ചിത്രത്തിന് ഇബ്രാഹിം റഈസിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം ഇറാനിലെ വിദ്യാര്‍ഥിനികള്‍ ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നതിന്‍റെതല്ല....

Fact Check By: K. Mukundan

Result: False