തിരഞ്ഞെടുപ്പ്  ദിനത്തിൽ പശ്ചിമബംഗാളിൽ പോളിങ് സ്റ്റേഷൻ പരിസരത്ത് തൃണമൂൽ കോൺഗ്രസ് പ്രചരണം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ  

Misleading Political

വോട്ടിംഗ് നടക്കുന്നത്തിനിടെ വോട്ടിംഗ് സ്റ്റേഷന് പരിസരത്ത് തൃണമൂൽ കോൺഗ്രസിന് അനുകൂല പ്രചാരണം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.”വോട്ടിംഗ് നടക്കുന്നു…വോട്ടിംഗ് സ്റ്റേഷന് പരിസരത്ത് തൃണമൂൽ കോൺഗ്രസിന് അനുകൂല പ്രചാരണം.”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. നിലവിൽ പശ്ചിമബംഗാളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. 

കെണിങ് ന്യൂസ് എന്ന ഫേസ്‌ബുക്ക് പേജിൽ ഈ ദൃശ്യങ്ങൾ 9 ജൂലൈ 2023ന് പ്രസിദ്ധികരിച്ചതായി ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ബസന്തി എന്ന സ്ഥലത്ത് നടന്ന സംഭവത്തിൻ്റെതാണെന്ന്. 

ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഈ സംഭവം 2023ൽ ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്നതാണെന്ന് കണ്ടെത്തി. ഈ സംഭവത്തിനെ കുറിച്ച് ന്യൂസ്18 ബംഗ്ലാ പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.

നിഗമനം

വോട്ടിംഗ് നടക്കുന്നത്തിനിടെ വോട്ടിംഗ് സ്റ്റേഷന് പരിസരത്ത് തൃണമൂൽ കോൺഗ്രസിന് അനുകൂല പ്രചാരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2023ൽ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന ഒരു സംഭവത്തിൻ്റെ  ദൃശ്യങ്ങളാണ്.           

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: തിരഞ്ഞെടുപ്പ് ദിനത്തിൽ പശ്ചിമബംഗാളിൽ പോളിങ് സ്റ്റേഷൻ പരിസരത്ത് തൃണമൂൽ കോൺഗ്രസ് പ്രചരണം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ

Fact Check By: K. Mukundan

Result: Misleading

Leave a Reply