നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ പ്രതിഷേധിച്ച് വെനിസ്വേലയിൽ നടന്ന വമ്പൻ മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന  തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങൾ 

Misleading അന്തര്‍ദേശിയ൦ | International

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ പ്രതിഷേധിച്ച് വെനിസ്വേലയിൽ നടന്ന വമ്പൻ മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ ഒരു വമ്പൻ മാർച്ച് നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വെനിസ്വേല പ്രസിഡണ്ട് നിക്കോളാസ് മദുറെയും പത്നി സിലിയ ഫ്ലോറസിനെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വെനിസ്വേലയിലുടനീളം നടക്കുന്ന പ്രതിഷേധ റാലിയിൽ നിന്ന് … വെനിസ്വേലയിൽ പ്രതിഷേധങ്ങൾ ഒന്നും നടക്കുന്നില്ലെന്നാണ് കേരളത്തിൽ ചിലർ പ്രചരിപ്പിക്കുന്നത്” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. അവിലെയൽ ഗാരേരോ എന്ന യുസർ ഈ ദൃശ്യങ്ങൾ 14 നവംബർ 2025ന് ത്രെഡ്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണാൻ – Threads | Archived

ഈ പോസ്റ്റ് പ്രകാരം ഈ പ്രതിഷേധം വെനിസ്വേലയിൽ അമേരിക്കെക്കിതിരെ നടന്നതാണ്. ഈ വീഡിയോ 14 നവംബർ 2025ന് ടിക്റ്റോക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 

പോസ്റ്റ് കാണാൻ – Tiktok | Archived

അമേരിക്കയുടെ ഭീക്ഷണികൾക്കെതിരെ വെനിസ്വേലയിൽ നവംബർ മാസത്തിൽ പ്രതിഷേധ റാലികൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ പെട്ട ഒരു റാലിയുടെ ദൃശ്യങ്ങൾ ആകാം ഇത്. 3 ജനുവരി 2026നാണ് അമേരിക്ക നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തത്. അതിനാൽ ഈ ദൃശ്യങ്ങൾക്ക് മഡുറോയുടെ അറസ്റ്റുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ പ്രതിഷേധിച്ച് വെനിസ്വേലയിൽ നടന്ന വമ്പൻ മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് മഡുറോയുടെ അറസ്റ്റുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ പ്രതിഷേധിച്ച് വെനിസ്വേലയിൽ നടന്ന വമ്പൻ മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന  തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങൾ 

Fact Check By: Mukundan K  

Result: Misleading