
ബ്രഹ്മാവ് തന്‍റെ മകളെ വിവാഹം ചെയ്ത പോലെ ഒരു പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം ചെയ്യുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം ഒരു വൃദ്ധന്‍ ഒരു യുവതിയെ വിവാഹം ചെയ്യുന്ന ഒരു വീഡിയോയാണ്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രം വെച്ചാണ് രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന മനസിയ എന്ന പെണ്‍കുട്ടി സ്കൂള്‍ കലോല്‍സവത്തില്‍ അവതരിപ്പിച്ച മോണോ ആക്ടിനെ ആക്ഷേപിക്കുകയാണ്. കൂടെ നല്‍കിയ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ ഒരു വൃദ്ധന്‍റെയും ഒരു യുവതിയുടെയും ചിത്രമാണ് നല്‍കിയിരിക്കുന്നത്. ‘ബ്രഹ്മാവ് തന്‍റെ മകളെ വിവാഹം ചെയ്ത പോലെ 62 വയസായ ഒരു പണ്ഡിതന്‍ തന്‍റെ മകളുമായി വിവാഹിതരായി’.
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “സ്വന്തം മകളെ വിവാഹം കഴിച്ചതിനെക്കുറിച്ചും മോണോ ആക്ട് കാണുമായിരിക്കും അല്ലേ”
എന്നാല്‍ എന്താണ് ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിന്‍റെ വീഡിയോ യുട്യൂബില്‍ ലഭിച്ചു.
17 വയസായ ‘ഗോള്‍ഡന്‍ ഗേള്‍’ 62 വയസായ വൃദ്ധനുമായി വിവാഹിതരാകുന്നു എന്നാണ് വീഡിയോയുടെ ശീര്‍ഷകം. പക്ഷെ വീഡിയോയില്‍ 38 സെക്കന്‍റിന് ശേഷം നമുക്ക് ഒരു നിരാകരണം (Disclaimer) നമുക്ക് കാണാം.

നിരാകരണത്തില്‍ വ്യക്തമായി പറയുന്നുണ്ട് ഈ വീഡിയോ വെറും വിനോദത്തിനായി ഉണ്ടാക്കിയതാണെന്ന്. ഈ വീഡിയോയില്‍ കാണിക്കുന്ന സംഭവം സത്യമല്ല വെറും നാടകമാണ്. ഈ ചാനലില്‍ വീഡിയോയില്‍ കാണുന്ന ‘ഗോള്‍ഡന്‍ ഗേളുടെ’ ഇത് പോലെയുള്ള പല വീഡിയോകള്‍ ലഭ്യമാണ്.
ഈ ദൃശ്യങ്ങളാണ് തെറ്റായി സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നു. ഈ ഫാക്റ്റ് അന്യ ഭാഷകളിലും നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
നിഗമനം
ഒരു പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനമായ വീഡിയോ ഒരു നാടകത്തിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വൃദ്ധനായ പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിച്ചു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം…
Fact Check By: K. MukundanResult: False
