കേരളത്തില്‍ കോവിഡ്‌ കാരണമുണ്ടായ സ്ഥിതികള്‍ പതിയെ സാമാന്യമായി വരുന്നതിനിടയില്‍ ഫെസ്ബൂക്കില്‍ രാഷ്ട്രിയ പ്രചാരണങ്ങള്‍ വിണ്ടും സജീവമാവുന്നതായി നമുക്ക് കാണാം. രാഷ്ട്രീയകാര്‍ക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വ്യാജവാര്‍ത്ത‍കളും, തെറ്റായ പ്രചാരണവും നമുക്ക് സാമുഹ്യ മാധ്യമങ്ങളില്‍ കാണാം. ഇത്തരത്തില്‍ ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. പോസ്റ്റ്‌ സി.പി.എം നേതാവും ആറന്മുള എം.എല്‍. എയുമായ വീണ ജോര്‍ജിനെ കുറിച്ചാണ് ഈ പോസ്റ്റ്‌. വീണ ജോര്‍ജ് കമ്മ്യൂണിസത്തിനെ രാജ്യത്തില്‍ വംശനാശം സംഭവിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം ആണെന്ന് പറഞ്ഞു എന്നാണ് ഈ പോസ്റ്റില്‍ വാദിക്കുന്നത്. തന്‍റെ സ്വന്തം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനെ കുറിച്ച് എം.എല്‍.എ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ പലരും ഈ പോസ്റ്റ്‌ സത്യമാന്നെന്ന്‍ കരുത്തി പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ പോസ്റ്റില്‍ വാദിക്കുന്നത് ശരിയാണോ ഇല്ലയോ എന്ന് അറിയാന്‍ അന്വേഷണം നടത്തി. പക്ഷെ ഈ പോസ്റ്റില്‍ വാദിക്കുന്നതില്‍ വാസ്തവമില്ല എന്നാണ് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. പോസ്റ്റും പോസ്റ്റിനെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ വിശദാംശങ്ങളും നമുക്ക് അറിയാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഇന്ന് രാജ്യത്ത് വംശനാശം സംഭവിക്കുന്ന ഒന്നാണ് കമ്മ്യൂണിസം: സഖാവ് വീണ ജോര്‍ജ്...അത് പൊളിച്ചു സഖാവേ.”

വസ്തുത അന്വേഷണം

വീണ ജോര്‍ജ് എവിടെയെങ്കിലും ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചു. പക്ഷെ അന്വേഷണത്തില്‍ എം.എല്‍.എ. ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതായി എവിടെയും കണ്ടെത്തിയില്ല. ഗൂഗിള്‍ അന്വേഷണത്തിന്‍റെ സ്ക്രീന്ഷോട്ട് താഴെ കാണാം.

കുടാതെ പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റുകളും ഞങ്ങള്‍ പരിശോധിച്ച് നോക്കി, പക്ഷെ ഇത്തരമൊരു പരാമര്‍ശം എം.എല്‍.എ. വീണ ജോര്‍ജ് നടത്തിയതായി എവിടെയും കണ്ടെത്തിയില്ല. ഞങ്ങള്‍ എം.എല്‍.എ വീണ ജോര്‍ജിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് അക്കൗണ്ട്‌ പരിശോധിച്ചു പക്ഷെ അവിടെയും ഇത്തരത്തിലൊരു പരാമര്‍ശം കണ്ടെത്തിയില്ല.

ഞങ്ങളുടെ പ്രതിനിധി വീണ ജോര്‍ജിനോട് നേരിട്ട് ബന്ധപെട്ടു പോസ്റ്റിലൂടെ നടത്തുന്ന പ്രചരണത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്-

നിഗമനംരാജ്യത്ത് വംശനാശം സംഭവിക്കുന്ന ഒന്നാണ് കമ്മ്യൂണിസം എന്നൊരു പരാമര്‍ശം ആറാന്മുള എം.എല്‍.എ. നടത്തിയിട്ടില്ല എന്നാണ് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത്. എം.എല്‍.എ. ഇത്തരത്തില്‍ ഒരു പരാമര്‍ശം എവിടെയും നടത്തിയിട്ടില്ല, ഒരിക്കിലും നടത്തുകയുമില്ല എന്നും ഫാക്റ്റ് ക്രെസണ്ടോയോട് വ്യക്തമാക്കി.

Avatar

Title:വീണ ജോര്‍ജ് കമ്മ്യൂണിസത്തിനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചരണം...

Fact Check By: Mukundan K

Result: False