വഴികളില്‍ കിടക്കുന്ന പെന്‍ ബോംബും പോലീസിന്‍റെ ജാഗ്രതാ സന്ദേശവും… പ്രചരിക്കുന്നത് വെറും കിംവദന്തി…

വഴികളിൽ ചിലയിടത്ത് പേന പോലുള്ള ഒരു ഉപകരണം വിതറി ഇട്ടിട്ടുണ്ടെന്നും അത് കൈയ്യിലെടുത്താല്‍ പൊട്ടിത്തെറിക്കുമെന്നും അറിയിച്ചുകൊണ്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്, പ്രചരണം  പലനിറത്തില്‍ നീളംകുറഞ്ഞ പേന പോലുള്ള ഒരു ഉപകരണത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന് ഒപ്പം പരുക്കേറ്റു രക്തം പുരണ്ട ചില യുവാക്കളുടെ ചിത്രങ്ങളുമുണ്ട്. പെന്‍ ബോംബ്‌ പൊട്ടിയാണ് ഇവര്‍ക്ക് അപകടമുണ്ടായത് എന്നാണ് സൂചന. ഒപ്പമുള്ള സന്ദേശമിങ്ങനെ: “ഇതൊരു പെൻ ബോംബ് ആണ്, കാണുമ്പോ ഒരു ഹാൻഡ് granade ന്റെ രൂപസദൃശ്യം ഉള്ളതും […]

Continue Reading

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ അളവ് 10 കിലോയായി കുറയ്ക്കുന്നു എന്ന വാര്‍ത്ത വെറും കിംവദന്തി… സത്യമിതാണ്…

ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് താല്‍ക്കാലികമായി ക്ഷാമം നേരിട്ടിരുന്നു. മിഡില്‍ ഈസ്റ്റ് പ്രദേശത്ത് സംഘർഷം തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് എൽപിജി, മറ്റ് ഇന്ധനങ്ങള്‍ ഇവയുടെ  വിതരണം സ്ഥിരമായി ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാനുമായി സംസാരിക്കുന്നതുൾപ്പെടെ ഉന്നതതല നയതന്ത്ര ശ്രമങ്ങളിൽ  ഏർപ്പെട്ടിരുന്നു. പാചകവാതകത്തിന്‍റെ ഒരു പ്രധാന ഭാഗം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ആയതിനാൽ ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ചര്‍ച്ച സഹായകരമായി.  ഈ പശ്ചാത്തലത്തില്‍ ക്ഷാമം നേരിടുന്നതിന്‍റെ ഭാഗമായി […]

Continue Reading

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ സ്ട്രോബെറി ക്വിക് മയക്കുമരുന്ന് മിഠായി…? പ്രചരിക്കുന്നത് വെറും കിംവദന്തി…

സ്കൂള്‍ വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി ലോകത്ത് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ വിതരണം മിഠായിയുടെ രൂപത്തിലുള്ള മയക്കുമരുന്നിന്‍റെ ചിത്രമാണിത് എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന നിറമുള്ളതും രുചിയുള്ളതുമായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വ്യാപാരികൾ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് പോസ്റ്റില്‍ വിവരണം നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് വ്യാപകമാണെന്നും കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നുവെന്നും വിവരണത്തില്‍ പറയുന്നു. “സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്…നിങ്ങൾക്ക് സ്കൂളിൽ കുട്ടികൾ ഇല്ലെങ്കിൽപ്പോലും ഈ സന്ദേശം […]

Continue Reading

പ്ലാസ്റ്റിക് മുട്ട എന്ന പഴയ കിംവദന്തി വീണ്ടും വൈറലാകുന്നു…    

ലോകത്തുള്ള മുഴുവന്‍ മുട്ട പ്രേമികളെയും ആശങ്കപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകുന്ന പ്രചരണമാണ് പ്ലാസ്റ്റിക് മുട്ട. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും പ്ലാസ്റ്റിക് മുട്ടയുടെ വീഡിയോകളും ചിത്രങ്ങളും കൂടെക്കൂടെ വരാറുണ്ട്. ലോകമെമ്പാടും ഈ പ്രചരണം നടക്കുന്നുണ്ട്. ഈയീടെ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം   പ്ലാസ്റ്റിക് മുട്ടകൾ നിർമ്മിക്കുന്ന സ്ഥലത്തു നിന്നും പകര്‍ത്തിയത് എന്ന രീതിയിലാണ് വീഡിയോ കൊടുത്തിളുള്ളത്. പുഴുങ്ങിയ മുട്ട പോലെ തോന്നിക്കുന്ന ഉല്‍പ്പണം സുതാര്യമായ ഉറകളിലേയ്ക്ക് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ഇവ […]

Continue Reading