
വഴികളിൽ ചിലയിടത്ത് പേന പോലുള്ള ഒരു ഉപകരണം വിതറി ഇട്ടിട്ടുണ്ടെന്നും അത് കൈയ്യിലെടുത്താല്‍ പൊട്ടിത്തെറിക്കുമെന്നും അറിയിച്ചുകൊണ്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്,
പ്രചരണം
പലനിറത്തില്‍ നീളംകുറഞ്ഞ പേന പോലുള്ള ഒരു ഉപകരണത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന് ഒപ്പം പരുക്കേറ്റു രക്തം പുരണ്ട ചില യുവാക്കളുടെ ചിത്രങ്ങളുമുണ്ട്. പെന്‍ ബോംബ് പൊട്ടിയാണ് ഇവര്‍ക്ക് അപകടമുണ്ടായത് എന്നാണ് സൂചന. ഒപ്പമുള്ള സന്ദേശമിങ്ങനെ: “ഇതൊരു പെൻ ബോംബ് ആണ്, കാണുമ്പോ ഒരു ഹാൻഡ് granade ന്റെ രൂപസദൃശ്യം ഉള്ളതും ഞെക്കി കഴിഞ്ഞാൽ പൊട്ടുന്നതും ആണ് ഈ പെൻ. ഇപ്പൊ ഭീകരരുടെ ഇടയിൽ ട്രണ്ട് ആയികൊണ്ടിരിക്കുന്നതാണ് ഈ pen ബോംബ്. Pressure മെക്കാനിസം ഉപയോഗിച്ചാണ് ഈ pen പ്രവർത്തിക്കുന്നത്. പേനയുടെ ക്ലിപ്പ് മാറ്റുമ്പോഴോ, അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗം വലിക്കുമ്പോഴോ ഉള്ളിലെ സർക്യൂട്ട് പൂർത്തിയാകുകയും (ചെറിയ ബാറ്ററി വഴി) സ്ഫോടനം നടക്കുകയും ചെയ്യുന്ന രീതിയാണിത്.
പേനയുടെ ക്യാപ് (മൂടി) തുറക്കുമ്പോഴോ, അല്ലെങ്കിൽ പേന എഴുതാനായി തിരിക്കുമ്പോഴോ (Twist ചെയ്യുമ്പോൾ) ഈ സ്പ്രിംഗ് പെട്ടെന്ന് റിലീസ് ആകുന്നു.
ഇത് നേരെ പോയി ഉള്ളിലെ ചെറിയൊരു ‘പെർകഷൻ ക്യാപിൽ’ (Percussion Cap – തോക്കിലെ ഉണ്ടയുടെ പിന്നിലുള്ളതുപോലെയുള്ള ഭാഗം) ചെന്ന് ഇടിക്കുന്നു.
ഈ ആഘാതത്തിൽ ഉണ്ടാകുന്ന തീപ്പൊരി ഉള്ളിലെ സ്ഫോടകവസ്തുവിനെ (Detonator/Explosive) സജീവമാക്കുകയും പേന പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
നമ്മളും നമ്മുടെ കുട്ടികളും ഇതിനെതിരെ ജാഗ്രതയായി ഇരിക്കുക”

എന്നാല്‍ പ്രചരിക്കുന്നത് സത്യമല്ലെന്നും വെറും കിംവദന്തി മാത്രമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ യഥാർത്ഥത്തിൽ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ കാണുന്ന പെന്നുകൾ ബോംബുകളല്ല, മറിച്ച് ശരിക്കുമുള്ള പേനകൾ തന്നെയാണ് എന്ന് വ്യക്തമായി. ഇ-കൊമേഴ്സ് സൈറ്റായ എറ്റ്സിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പേനകളാണിത്. സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന അതേ ചിത്രമിതിലുണ്ട്.

സൈനിക തീമിലുള്ള ടാങ്ക് അല്ലെങ്കിൽ ഗ്രനേഡ് മാതൃകയിലുള്ള പേനകളാണിതെന്നാണ് വിവരണത്തിൽ പറയുന്നത്.
കൈകൊണ്ട് നിർമ്മിക്കുന്ന പേനകൾ വിൽപ്പനക്കെത്തിക്കുന്നത് ‘പെൻട്രഡിഷൻ’ എന്ന എറ്റ്സി ഷോപ്പിലൂടെയാണ്. വിമുക്തഭടന്മാരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുള്ള പ്രൊജക്റ്റിന്‍റെ ഭാഗമായാണ് പേന നിർമ്മാണം ആരംഭിച്ചതെന്നാണ് പെൻട്രഡിഷന്‍റെ അക്കൗണ്ടിൽ പറയുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് പെൻ ബോംബ് എന്ന പേരിൽ തെറ്റായി പ്രചരിക്കുന്നത് പെൻട്രഡിഷൻ എറ്റ്സിയിലൂടെ വിൽപ്പന നടത്തുന്ന മഷിപ്പേനകളുടെ ചിത്രമാണ്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹര്‍ പോലിസ് നല്‍കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഇതേ സന്ദേശം ഉത്തരേന്ത്യയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ബുലന്ദ്ഷെഹര്‍ പോലിസ് അറിയിപ്പ് നല്‍കി.

കേരള പോലീസോ അല്ലെങ്കില്‍ ഇന്തയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെ പോലിസ് അധികാരികളോ ഇത്തരം സന്ദേശം ഇതുവരെ നല്‍കിയിട്ടില്ല.
നിഗമനം
പേനയുമായി രൂപസാദൃശ്യമുള്ള പെന്‍ബോംബ് റോഡില്‍ വിതറിയിട്ടുണ്ടെന്നും ഇത് എടുക്കുകയോ തുറക്കുകയോ ചെയ്യരുതെന്നും പോലിസ് അറിയിച്ചു എന്നുള്ള സന്ദേശം വെറും കിംവദന്തി മാത്രമാണ്. പോലിസ് ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇത് യഥാര്‍ത്ഥ പേനയാണ്, ബോംബല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




