കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒരു ഹിന്ദി വാര്‍ത്താ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. പ്രചരണം  സീ ഹിന്ദുസ്ഥാന്‍ ചാനലിന്‍റെ വാര്‍ത്താ വീഡിയോ ആണ് പ്രചരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ ഉറുദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം […]

Continue Reading

മഹാരാഷ്ട്രയില്‍ ഈദ് ദിന റാലിയുടെ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു…

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിൽ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെടുത്തി ഒരു ബൈക്ക് റാലിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമിക സംഘടനകളുമായി ബന്ധപ്പെട്ട  പതാകകൾ റാലിയില്‍ കാണാം. പ്രചരണം  ബൈക്കുകളും കാറുകളും വിവിധ പതാകകളുമായി റാലി നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയാണ് വീഡിയോ കാണിക്കുന്നതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: ” #രാജ്യത്തെ ഞെട്ടിക്കുന്ന ദൃശ്യം…!! #ഇത്_പാകിസ്ഥാനിൽ അല്ല, ഇത് മഹാരാഷ്ട്രയിലെ അകോല യിൽ ആണ്… #അവരുടെ #കൈയ്യിലെ_കൊടികൾ നോക്കൂ. #പലസ്തീൻ_ഇറാൻ_ഇറാഖ്, #ഐസിസ്_ഹിസ്ബുള്ള എന്നിവയുടെ പതാകകളാണ് അവ…! ഒരൊറ്റ ഇന്ത്യൻ […]

Continue Reading

പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം…

മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരടക്കം മന്ത്രിസഭയില്‍ അംഗങ്ങളായ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, ഏഷ്യാ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, ഇന്ത്യയുമായി സൌഹൃദം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും മറ്റും ക്ഷണിക്കപ്പെട്ട അഥിതികളായി എത്തിയിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍, രജനികാന്ത്, അക്ഷയ്കുമാര്‍ തുടങ്ങിയ അഭിനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ്സ് […]

Continue Reading

സി.പി.ഐ. വയനാട് സ്ഥാനാര്‍ത്ഥി ആനി രാജ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് വോട്ട് കൊടുത്തുവോ? സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ ആനി രാജ വോട്ട് നല്‍കിയതിന് ശേഷം പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് എടുത്ത ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ശേഷമാണ് ആനി രാജ ഇങ്ങനെ പോസ് ചെയ്ത് ഫോട്ടോ എടുത്തത് എന്നാണ് പ്രചരണം. പക്ഷെ ആനി രാജ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയില്ല. എന്താണ് യാഥാര്‍ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആനി രാജ പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് പോസ് […]

Continue Reading

കോണ്‍ഗ്രസ്സ് തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്‍..? ദൃശ്യങ്ങളിലുള്ളത് അപരനാണ്… സത്യമിങ്ങനെ…

കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുത്തു എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെ പോസ്റ്ററുകൾ പതിപ്പിച്ച തുറന്ന വാഹനത്തിൽ  ‘ഷാരൂഖ് ഖാൻ’ കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  തെരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പിന്തുണ നൽകാൻ ഷാരൂഖ് ഖാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിതെന്ന് സൂചിപ്പിച്ച് അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ കോൺഗ്രസിന്റെറെ കരങ്ങൾക്ക് കരുത്തേകാൻ താരരാജാവ് ഷാരൂഖാൻ” FB […]

Continue Reading

പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് സംസാരിച്ചു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… വസ്തുത അറിയാം…

മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ തയ്യാറാകണം എന്ന് പൊതുവേദിയില്‍ ആഹ്വാനം ചെയ്യുന്നു എന്നവകാശപ്പെട്ട് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഇടുക്കി കട്ടപ്പനയില്‍ ഏപ്രില്‍ മൂന്നിന് സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ ഇങ്ങനെ: “ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പിൽ  വരാൻ പോകുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഏതാണോ ആ പാർട്ടിയുടെ […]

Continue Reading

തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

ഇത്തവണ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നത് ഇങ്ങനെ:  “ഇനിയൊരു അഞ്ചുവർഷം കൂടി ഇതേ ഗവൺമെന്‍റ് തുടർന്നാൽ രാജ്യത്തിന് അത് വലിയ ആഘാതം സൃഷ്ടിക്കും അതുകൊണ്ട് ബിജെപി ഗവൺമെന്‍റ് അധികാരത്തിൽ വന്നു കൂടാ എന്നാണ് കേരളീയർ പൊതുവേ കണ്ടത്. അത് ശരിയുമാണ്. ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത, […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറിയെന്നും ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ഇന്ദിരാഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ദിരം മണ്ണുര്‍ പാലക്കാട് എന്ന ബോർഡ് വെച്ച് ഒരു കെട്ടിടത്തിന്‍റെ ചിത്രവും തൊട്ടുതാഴെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് മണ്ണൂർ എന്നെഴുതിയ മറ്റൊരു ചിത്രവും ഒരുമിച്ച് ചേർത്താണ് പ്രചരിപ്പിക്കുന്നത്. അതായത് ഈ കെട്ടിടത്തില്‍ മുമ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ്  ഇല്ലാതാവുകയും കെട്ടിടം ബിജെപി […]

Continue Reading

കോണ്‍ഗ്രസ്സ് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റുന്ന ചിത്രം 2020 ല്‍ ഗുജറാത്തില്‍ നിന്നുള്ളതാണ്… ഗോവയുമായി യാതൊരു ബന്ധവുമില്ല…

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ ഉടൻ തന്നെ ചുമതലയേൽക്കും. നാലിടത്ത് ബിജെപിയും പഞ്ചാബില്‍ ആദ്മി പാർട്ടിമാണ് സർക്കാര്‍ രൂപീകരിക്കുക. വോട്ടെണ്ണലിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാവുന്നുണ്ട്.  ഗോവയിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്ന ദൃശ്യമാണ് എന്നാണ് പ്രചരണം.  പ്രചരണം  ലഗേജ് ബാഗുകളുമായി എംഎൽഎമാർ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ഗൾഫിൽ പോകുന്നതല്ല…. ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്. അവസ്ഥ 😂😂” archived link FB post അതായത് […]

Continue Reading