മറാത്തി നടിയുടെ വീഡിയോ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ചെറുപ്പത്തിലെ വീഡിയോ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത അവരുടെ ചെറുപ്പത്തിൽ അഭ്യാസങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ രേഖ ഗുപ്തയുടെതല്ല എന്ന് കണ്ടെത്തി. ആരാണ് വീഡിയോയിൽ കാണുന്ന യുവതി എന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സ്ത്രീ ആയുധ പൂജ നടത്തി ആയുധങ്ങൾ വെച്ച് അഭ്യാസങ്ങൾ നടത്തുന്നതായി […]

Continue Reading

‘പോരാളി ഷാജി’ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം… 

‘സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാരില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്‍റെ ദുരന്തം ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍, ചില പേജുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും’ -ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എം‌വി ജയരാജന്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വലിയ റീച്ചുള്ള, ഇടതുപക്ഷത്തിനായി സംസാരിക്കുന്ന പോരാളി ഷാജി എന്ന പേജിനെ കുറിച്ചാണ് ഇ‌പി ജയരാജന്‍ പറഞ്ഞത്. തുടര്‍ന്ന് ‘പോരാളി ഷാജി’ പേജിലൂടെ തന്നെ […]

Continue Reading

പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം…

മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരടക്കം മന്ത്രിസഭയില്‍ അംഗങ്ങളായ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, ഏഷ്യാ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, ഇന്ത്യയുമായി സൌഹൃദം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും മറ്റും ക്ഷണിക്കപ്പെട്ട അഥിതികളായി എത്തിയിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍, രജനികാന്ത്, അക്ഷയ്കുമാര്‍ തുടങ്ങിയ അഭിനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ്സ് […]

Continue Reading

‘ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചശേഷം ഔദ്യോഗിക വസതി ഒഴിയുന്നു’- പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രം…

മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഈയിടെ എം‌എല്‍‌എ സ്ഥാനം രാജിവച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാലിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ  മാർച്ച് 13നാണ് ഖട്ടർ നിയമസഭാംഗത്വം രാജിവച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ഒരു ചിത്രം വൈറലാകുന്നുണ്ട്. പ്രചരണം  ഖട്ടർ തോളില്‍ ഒരു ഭാണ്ഡവും കൈയില്‍ രണ്ടു സാധാരണ സഞ്ചികളില്‍ കുറച്ചു സാധനങ്ങളുമായി റോഡില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  രാജിവച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പോകാനായി സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ പകർത്തിയതാണ് ഈ ഫോട്ടോയെന്നാണ് […]

Continue Reading

മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

ചിത്രത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ളത് ഷാജ് കിരണല്ല, കൈരളി ടിവി മാനേജര്‍ ജിഗ്നേഷ് നാരായണനാണ്….

കേരളത്തിൽ അടുത്തിടെ വിവാദമുണ്ടാക്കിയ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിസ്ഥാനത്തുള്ള സ്വപ്നസുരേഷ് കോടതിയിൽ ഈയിടെ രഹസ്യ മൊഴി നൽകിയിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് മുൻപിൽ സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരൺ എന്നൊരാൾ തന്നെ സമീപിച്ചു എന്ന് സ്വപ്ന ആരോപിച്ചിരുന്നു.  ഷാജ് കിരണുമായി ബന്ധപ്പെട്ട ഒരു പ്രചരണം മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി, ഭാര്യ, മകൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിൽക്കുന്നത് ഷാജ് കിരൺ ആണെന്ന്  സൂചിപ്പിച്ച് ചുവന്ന വൃത്തത്തില്‍  അടയാളപ്പെടുത്തിയ  ചിത്രമാണ് […]

Continue Reading

യോഗി ആദിത്യനാഥ് പച്ചക്കറി സ്റ്റാളിന് സമീപം നില്‍ക്കുന്ന ചിത്രം ഫോട്ടോഷൂട്ടല്ല, യാഥാര്‍ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചക്കറി വിൽപ്പനക്കാരിയായ ഒരു സ്ത്രീയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യോഗി ആദിത്യനാഥ് പച്ചക്കറി കച്ചവടക്കാരിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത്  ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് എന്ന് വാദിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇത്രയും നല്ല വൃത്തിയിൽ ഈ സാധുവായ കാഷായധാരിക്ക് പച്ചക്കറി കട തയാറാക്കിയത് ചില ദൃക്ദോഷധാരികൾ പറയും ഫോട്ടോ സെക്ഷന് വേണ്ടിയായിരിക്കുമെന്ന്. അല്ലെ അല്ല എന്ത് നല്ല വൃത്തിയുള്ള പച്ചക്കറി സ്റ്റാൾ..🤠😎” archived […]

Continue Reading

വീഡിയോയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിനെയാണ്… പ്രസംഗം 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്തേതുമാണ്…

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആകുന്നുണ്ട്. പ്രചരണം  വീഡിയോയിലെ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി വിജയന്‍ ഇങ്ങനെ പറയുന്നു: “എല്ലാ മേഖലയിലും കേരളം തകർന്നു കിടക്കുകയാണ് ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടു എന്ന് പറയാനില്ല. എല്ലാവരിലും നിരാശ. അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്‍റ് എങ്ങനെയെങ്കിലും ഇവിടുന്ന് ഒഴിഞ്ഞു പോയാൽ മതിയെന്ന് ജനങ്ങൾ ചിന്തിക്കുന്ന അവസ്ഥ.”  സംസ്ഥാന സർക്കാരിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തുന്നു എന്ന […]

Continue Reading

പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഭരണച്ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്.  ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം ആഭ്യന്തരവകുപ്പ് ആർഎസ്എസിനെ വേണ്ടി പ്രവർത്തിക്കുന്നു പിണറായി വിജയൻ എന്ന വാചകങ്ങള്‍ എഴുതിയ മാധ്യമത്തിന്‍റെ ന്യൂസ് കാർഡാണ്  പ്രചരിക്കുന്നത്. archived link FB post പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴയ ഒരു വാർത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി   വസ്തുത ഇതാണ് […]

Continue Reading

അമേരിക്കയില്‍ പോകാനായി താന്‍ കമ്മ്യൂണിസ്റ്റ് അല്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയെന്ന് വ്യാജ പ്രചരണം… സത്യമറിയൂ…

അമേരിക്കയില്‍  കമ്മ്യൂണിസ്റ്റുകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  മുഖ്യമന്ത്രി തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് പ്രവേശന അനുമതി നിഷേധിക്കപ്പെടാതെ ഇരിക്കാന്‍ താന്‍ കമ്യൂണിസ്റ്റ് അല്ലെന്ന് അദ്ദേഹം സത്യവാങ്മൂലം നല്‍കി എന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി നടക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലംനൽകിയതായി സൂചിപ്പിച്ച് അമേരിക്കൻ കോൺസുലേറ്റ് വെബ്സൈറ്റിൽ പൂരിപ്പിച്ച് നൽകിയ ഫോമിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരിക്കുന്നത്.  “ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് എഴുതി കൊടുക്കേണ്ട ഗതികേട് […]

Continue Reading

കൈരളി ന്യൂസിന്‍റെ ഈ സ്ക്രീന്‍ഷോട്ട് യഥാര്‍ത്ഥമല്ല, എഡിറ്റഡാണ്…

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന വാർത്ത വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ തുടരുകയാണ്. അമേരിക്കയിൽ ചികിത്സ തേടുന്നതിനെ  അനുകൂലിച്ചും പ്രതികൂലിച്ചും പലരും പല അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന വാർത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിയുടെ ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നട്ടെല്ലിന് ബലക്കുറവ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് എന്ന വാചകങ്ങളാണ് വാർത്തയായി സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിട്ടുള്ളത്. archived link FB post ഞങ്ങൾ  പ്രചരണത്തെക്കുറിച്ച് […]

Continue Reading

FACT CHECK: ചിത്രം യോഗി ആദിത്യനാഥിന്‍റെ സഹോദരന്‍റെതല്ല, യാഥാര്‍ത്ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സഹോദരൻ ചായക്കട നടത്തി ജീവിക്കുന്നുവെന്ന് വാദിച്ച് ചില പ്രചരണങ്ങൾ ഏറെനാളായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അനുജന്‍ മുഖ്യമന്ത്രി ആയിരുന്നിട്ടും സഹോദരൻ തന്‍റെ തൊഴിലായ ചായക്കട വിട്ടിട്ടില്ല എന്നാണ് കാലങ്ങളായുള്ള വാദം. പ്രചരണം  യോഗി ആദിത്യനാഥ് അതേ മുഖച്ഛായയുള്ള ഒരു വ്യക്തി സാധാരണ ബനിയനും കഴുത്തിൽ കാവി നിറത്തിലുള്ള ഒരു ഷോളും ധരിച്ച് ചെറിയ തട്ടുകടയുടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ഇത് യുപി മുഖ്യമന്ത്രിയുടെ ജേഷ്ഠ സഹോദരൻ. […]

Continue Reading

FACT CHECK: യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഈ വീഡിയോ അദ്ദേഹം മുഖ്യമന്ത്രി ആവുന്നതിനും മുമ്പുള്ളതാണ്…

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് ശാസിക്കുന്നു എന്ന്‍ മനസിലാക്കി പലരും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയെ പ്രശംസിക്കുന്നു. പക്ഷെ ഈ വീഡിയോ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനെ ശേഷം നടന്ന സംഭവത്തിന്‍റെതല്ല. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അദ്ദേഹം 2017ല്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി ആവുന്നത്തിന് മുന്‍പേ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് […]

Continue Reading

FACT CHECK: ഈ ചിത്രം 2017 ല്‍ ജമാ അത്തെ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ ഉള്ളതാണ്…

പ്രചരണം  ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനയ്ക്ക് വർഗീയ മുഖം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വളരെ മുമ്പ് തന്നെ  അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ആണ് വാർത്തകൾ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ നിലപാട് പൊള്ളത്തരമാണ് എന്ന് പരോക്ഷമായി പറയുന്ന ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.   മുഖ്യമന്ത്രി  ഇസ്ലാമി കേരള അമീർ എം. ഐ. മുഹമ്മദ് അസീസിന് ഹസ്തദാനം നല്‍കി സന്തോഷപൂര്‍വ്വം നില്‍ക്കുന്ന  ഒരു ചിത്രത്തോടൊപ്പം  “ഇതുവരെ ജമാഅത്ത് ഇസ്ലാമിൽ ഇസ്ലാമി ഓഫീസിൽ പോയിട്ടുമില്ല […]

Continue Reading

FACT CHECK: ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുന്നു…

പ്രചരണം  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭയിലെ ഏക ബിജെപി എം എല്‍ എ ഒ രാജഗോപാല്‍, മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിജെപി  യുവ നേതാവ് വിവി രാജേഷ് എന്നിവര്‍ ഒന്നിച്ച് സംസാരിച്ചിരിക്കുന്ന ഒരു ചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: […]

Continue Reading

FACT CHECK: മുഖ്യമന്ത്രി ഇരുകൈകളും ഉപയോഗിച്ച് എഴുതുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്…

വിവരണം  മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചിത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മുഖ്യമന്ത്രി തന്‍റെ ഇരുകൈകളും ഉപയോഗിച്ച് രണ്ടു കടലാസുകളില്‍ എഴുതുന്നതു കാണാം. “36000 ന്റെ പേനകൾ രണ്ട് കയ്യിലും വെച്ച് ഇങ്ങനെ നോക്കാതെ ഒപ്പിടണം എങ്കിൽ അവനുടെ പേര് #സിങ്കംവിജയ്😀” Creator  : Dhanshri Prathik Insta ℹ https://instagram.com/outspoken_insta Twitter 🐦 https://twitter.com/outspoken_info/ © Outspoken എന്ന അടിക്കുറിപ്പിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  archived link FB post ഫാക്റ്റ് […]

Continue Reading

FACT CHECK: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞതായി വ്യാജ പ്രചരണം…

വിവരണം തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കാഞ്ഞങ്ങാട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ സംഭവത്തെ അപലപിക്കുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.  ഇക്കഴിഞ്ഞ ദിവസം മുതല്‍ ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അഖിലേന്ത്യാ മര്‍കസു സക്വാഫാത്ഹി സുന്നിയ ജനറല്‍ സെക്രട്ടറി കാന്തപുരം അബുബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായാണ് പ്രചരണം. വാര്‍ത്ത ഇങ്ങനെ: ഇസ്ലാമോഫോബിയ ആയുധമാക്കി […]

Continue Reading