സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന വാർത്ത വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ തുടരുകയാണ്. അമേരിക്കയിൽ ചികിത്സ തേടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും പല അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

പ്രചരണം

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന വാർത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിയുടെ ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നട്ടെല്ലിന് ബലക്കുറവ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് എന്ന വാചകങ്ങളാണ് വാർത്തയായി സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിട്ടുള്ളത്.

archived linkFB post

ഞങ്ങൾ പ്രചരണത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് നടത്തുന്നതെന്ന് കണ്ടെത്തി

വസ്തുത ഇങ്ങനെ

ഇതേ ചിത്രം പലരും പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ കൈരളിയുടെ ഫേസ്ബുക്ക് പേജ് തിരഞ്ഞപ്പോൾ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. ഓണ്‍ലൈന്‍ പതിപ്പിലും ഇങ്ങനെ ഒരു വാര്‍ത്ത അവര്‍ നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഇതേ ചിത്രം മറ്റു ചില വാർത്തകൾക്ക് അവർ ഉപയോഗിച്ചിട്ടുണ്ട്.

അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കൈരളി വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെനിന്നും സീനിയർ റിപ്പോർട്ടർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ഇത് പൂർണമായും വ്യാജമായ സ്ക്രീൻഷോട്ട് ആണ് ഇത്തരത്തിലൊരു വാർത്ത കൈരളി നൽകിയിട്ടില്ല”

വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ട് പൂർണമായും വ്യാജമാണ് കൈരളി ചാനൽ ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല. കൈരളി ന്യൂസിന്‍റെ വ്യാജ സ്ക്രീൻഷോട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കൈരളി ന്യൂസിന്‍റെ ഈ സ്ക്രീന്‍ഷോട്ട് യഥാര്‍ത്ഥമല്ല, എഡിറ്റഡാണ്...

Fact Check By: Vasuki S

Result: Altered