ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ആരംഭിച്ച കാല്‍നട യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലാണ് എത്തിയിട്ടുള്ളത്. ഇതിനിടയില്‍ ജാഥയെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ വനിത നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ജോഡോ യാത്രയല്ല.. ചൂടന്‍ യാത്ര.. എന്ന തലക്കെട്ട് നല്‍കി പിണറായി […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

FACT CHECK: കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല… സത്യം അറിയൂ…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെയും പങ്കുവയ്ക്കപ്പെടുന്നത്. ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിനൊപ്പം പ്രചരിക്കുന്ന വാര്‍ത്ത ഇതാണ്: കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സിയുടെ പഠന റിപ്പോര്‍ട്ട്. വാരിക്കോരി ചിലവാക്കി സാമ്പത്തിക ബാധ്യത വരുത്തണ്ടായെന്നും കെ.പി.സി.സിക്ക് നിര്‍ദ്ദേശം.  ആ നിലവിളി ശബ്ദമിടൂ എന്ന് പരിഹാസ രൂപേണ ഒരു അടിക്കുറിപ്പുമുണ്ട്. വാര്‍ത്ത പ്രചരിക്കുന്ന പോസ്റ്ററില്‍ പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ “കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സിയുടെ പഠന റിപ്പോര്‍ട്ട് എന്ന തലക്കെട്ട്‌ […]

Continue Reading

സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിക്കുന്നു…

വിവരണം  കോൺഗ്രസ്സ് പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന സച്ചിന്‍ പൈലറ്റ് വിയോജിപ്പ് അവസാനിപ്പിച്ചു പാര്‍ട്ടിയോട് യോജിച്ച് പോകാന്‍ തീരുമാനിച്ചു എന്നതാണ് കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ സംഭവം. സച്ചിന്‍ പൈലറ്റും ഒപ്പം കുറച്ചു എം‌എല്‍‌എമാരുയിരുന്നു വിയോജിപ്പ് തുറന്നു പ്രഖ്യാപിച്ചത്. ഒരു മാസത്തിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് നേതാക്കളും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതായി ഇരുപക്ഷവും ഔദ്യോഗികമായി അറിയിച്ചു.  ഇതിന് ശേഷം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ […]

Continue Reading

ഈ ചിത്രം ഇടത്തോട് ശാന്ത മെമ്മോറിയല്‍ സ്കൂള്‍ വിദ്യാർത്ഥി യുടെതല്ല! സത്യം എന്താണെന്ന് അറിയാം…

വിവരണം Archived Link “ഇടത്തോട് ശാന്ത മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് .ഈ കുട്ടി ഇപ്പോൾ യാചക മാഫിയയുടെ കൈയിലാണ്. ദയവായി എവിടെയാണെന്ന് കണ്ടു പിടിക്കാൻ സഹായിക്കുക.” എന്ന അടികുറിപ്പ് ചേർത്ത്  ഒരു ചിത്രം 2019 ഏപ്രില്‍ 30 മുതല്‍ Thampanoor Satheesh എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു കുട്ടി വൃദ്ധയുടെ കൈകളില്‍ ‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി  കാണാം. ഈ വൃദ്ധ ഒരു ഭിക്ഷക്കാരിയാണെന്നും ഈ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ […]

Continue Reading