നിലമ്പൂരില്ലെ രാധ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചോ? വസ്‌തുത അറിയാം..

വിവരണം 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസില്‍ രാധ എന്ന സ്ത്രീയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യടന്‍ മുഹമ്മദിന്‍റെ സ്റ്റാഫ് അംഗമായ ബി.കെ.ബിജു, ഷംസുദ്ദീന്‍ എന്നിവരെ കൊലപാതക കുറ്റം ചുമത്തി പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും വാര്‍ത്ത ഉണ്ടായെന്ന് വരില്ലാ.. മനംഭംഗം ചെയ്ത് കൊന്നതാണ്.. കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഓഫിസില്‍ വെച്ചാണ്.. കൊന്നത് കോണ്‍ഗ്രസുകാരാണ്.. എന്ന പേരിലാണ് […]

Continue Reading

മുസ്ലീം ലീഗിന്‍റെ ശ്രമഫലം കൊണ്ടാണ് ആരാധനാലയങ്ങളിലെ സര്‍വേ നടപടി സുപ്രീം കോടതി തടഞ്ഞതെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആരാധാനാലയങ്ങളിലെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ശ്രമഫലമാണ് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങി. കുറേ എണ്ണം ഉണ്ടായിട്ട് എന്ത് കാര്യം. ലീഗിന്റെ തലയിൽ കേറി നിരങ്ങാൻ എല്ലാ സംഘടനകളും ഉണ്ടാകും പക്ഷെ ഒരു പ്രശ്നം വന്നാൽ അവിടെ ലീഗ് മാത്രമേ രക്ഷക്കുള്ളൂ.. അഭിമാനിക്കാം ലീഗിന്റെ മക്കൾക്ക് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്ണിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. അഹമ്മദ് […]

Continue Reading

‘യുപി കോടതി ജീവനക്കാരന്‍ ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിയ പഴയ സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല, സത്യമറിയൂ…

ഉത്തർപ്രദേശിലെ അലിഗഡില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള കോടതി ജീവനക്കാരൻ ജഡ്ജിയുടെ കുടിവെള്ളത്തില്‍  തുപ്പുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം   പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരാള്‍ ഫാസ്കില്‍ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകരുന്നതും എന്നിട്ട് അതിലേക്ക് തുപ്പുന്നതും കാണാം. 2024 ജൂലൈ മാസം അലിഗഡ് കോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ നിന്നും  പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നും മുസ്ലിം സമുദായത്തില്‍ നിന്നുള്ള കോടതി ജീവനക്കാനാണിത് എന്നും ആരോപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “*അലിഗഡ് കോടതിയിൽ നിന്നുള്ള സ്പിറ്റ് ജിഹാദിൻ്റെ (ജൂലൈ 2024) […]

Continue Reading

ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്നതാണോ ഈ വീഡിയോ?

വിവരണം അടുത്ത മലയാളം മാസം വൃശ്ചികം ഒന്നിന് ശബരിമല മണ്ഡലകാല ഉത്സവത്തിന് നടത്തുറക്കാനിരിക്കെ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേലൊരു നിയന്ത്രണം വന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പ ഭക്തര്‍ അവര്‍ വരുന്ന വാഹനങ്ങള്‍ വിവിധ രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അലങ്കിരിച്ചായിരുന്നു തീര്‍ത്ഥാടനത്തിന് എത്തുന്നത്. എന്നാല്‍ അമിതമായ അലങ്കാരം പിടില്ലായെന്നും മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗാതാഗത സംവിധാനങ്ങള്‍ക്കും ഇത് ബാധകമാമെന്നാണ് കോടതി ഉത്തരവ്.  […]

Continue Reading

സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി ഉത്തരവിറക്കിയിട്ടില്ലാ.. പ്രചരണം വ്യാജം..

വിവരണം റിലീസിങ് ദിനത്തില്‍ തീയറ്റര്‍ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ എന്ന തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ നല്‍കിയ ഹൈകോടതിയാണ് ഇന്നലെ (ഒക്ടോബര്‍ 10) പരിഗണിച്ചത്. ഇതിന് പിന്നാലെ വ്ളോഗര്‍മാരുടെ സിനിമ റിവ്യു റിലീസിന് 7 ദിവസം കഴിഞ്ഞു മതിയെന്ന് ഹൈകോടതിയുടെ ഉത്തരവിറങ്ങിയെന്നാണ് പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഡീഞ്ഞ്യോയുടെ ശിഷ്യന്‍ എന്ന പ്രൊഫൈലില്‍ […]

Continue Reading

മറുനാടന്‍ മലയാളിക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അഡ്വ. കെ.എം.ഷാജഹാനാണോ? വസ്‌തുത അറിയാം..

വിവരണം പ്രവാസി വ്യാവസായി എം.എ.യൂസഫലി, നടന്‍ പ്രത്വിരാജ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വിവിധ സംഭവങ്ങളിലായി നിയമ നടപടി സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി അധിക്ഷേപവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കുന്നു എന്ന് ആരോപിച്ചാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്തും പല കോടതികളില്‍ എം.എ.യൂസഫലി ഷാജനെതിരെ കേസ് കൊടുത്തിട്ടുള്ളതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ […]

Continue Reading

പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം നേതാവും മുന്‍ രാജ്യസഭ അംഗവുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വര്‍ഗീസും സംസ്ഥാന സര്‍ക്കാരും വലിയ വിവാദങ്ങളിലും തുടര്‍ന്ന് വാര്‍ത്തയിലും ഇടം നേടിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കെ.കെ.രാഗേഷും ഭാര്യ പ്രിയ വര്‍ഗീസും മക്കളും അവരുടെ വീടിന് മുന്നില്‍ സത്യാഗ്ര സമരം നടത്തിയെന്ന പേരില്‍ ഒരു വീഡിയോ […]

Continue Reading

50 വയസുള്ള സ്ത്രീകള്‍ യുവതികളാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം 50 വയസ് വരെയുള്ള സ്ത്രീകള്‍ യുവതികള്‍ എന്ന് സുപ്രീം കോടതി.. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും.. എന്ന പേരില്‍ ബ്രേക്കിങ് ന്യൂസ് എന്ന തലക്കെട്ട് നല്‍കി ഒരു സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗൗരി സിജി മാത്യൂസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 447ല്‍ അധികം റിയാക്ഷനുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി […]

Continue Reading

തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

വിവരണം തെരവുനായക്കളുടെ കടിയേല്‍ക്കുന്നതും അവയുടെ അക്രമങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ തെരുവുനായക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു എന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മീഡിയ വണ്‍ ചാനലിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അനില്‍ കുമാര്‍ ചിറ്റാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 136ല്‍ അധികം റിയാക്ഷനുകളും 574ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി […]

Continue Reading

പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

വിവരണം എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് […]

Continue Reading

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ഇപ്പോഴും 100 രൂപയാണോ പിഴ? വസ്‌തുത അറിയാം..

വിവരണം വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് പോലീസ്-മോട്ടോര്‍വാഹന വകുപ്പ് വാഹന പരിശോധന. നിയം ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇരുവകുപ്പുകളും സ്വീകരിച്ചു വരുന്നത്. ഏറ്റവും അധികം ഹെല്‍മെറ്റ് ധരിക്കാത്ത കേസുകളിലാണ് വകുപ്പുകള്‍ പിഴ ചുമത്തുന്നത്. പലപ്പോഴും പോലീസ് ചെക്കിങ് കണ്ട് ഭയന്ന് ഓടി അപകടങ്ങള്‍ സംഭവിച്ചതായും മുന്‍കാലങ്ങളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം പാലിക്കേണ്ടയെന്നും ചെക്കിങ് കണ്ടാല്‍ ഭയക്കേണ്ടതില്ലെയെന്നും വെറും നൂറ് രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ പോലീസ് പിടികൂടിയാല്‍ നല്‍കേണ്ട പിഴ എന്ന ഒരു വാര്‍ത്ത […]

Continue Reading

ഇത് യുവതി മരിക്കുന്ന രംഗങ്ങളല്ല, കുറ്റക്കാരിയെന്ന വിധികേട്ട് കോടതി മുറിയില്‍ കുഴഞ്ഞുവീഴുന്നതാണ്…

മരണമാണ് ലോകത്തിലെ ശാശ്വത സത്യം. എല്ലാത്തരം മതങ്ങളും മനുഷ്യരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ അനിഷേധ്യ സത്യത്തെ അറിഞ്ഞു ജീവിതം നയിക്കാനാണ്. മരണത്തെ ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് എം.ടി. വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ എന്ന നോവലില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.  അതുപോലെ ഓര്‍ക്കാപ്പുറത്ത് മരണം കടന്നു വന്നപ്പോള്‍ എന്ന മട്ടില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍,  ഒരു യുവതി കുഴഞ്ഞ് വീണു മരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: Reality of life […]

Continue Reading

FACT CHECK – നടന്‍ ജോജു ജോര്‍ജ്ജിനോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം എറണാകുളത്ത് കോണ്‍ഗ്രസ് റോ‍ഡ് ഉപരോധ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോജുവിന്‍റെ വാഹനം ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അടുത്ത പ്രചരണങ്ങള്‍ ഇതെ കുറിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് തെറ്റ്പറ്റിയെന്നും ജോജുവിനോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നിലാപാട് സ്വീകരിച്ചു.. എന്ന പേരിലാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 442ല്‍ […]

Continue Reading

FACT CHECK – പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോടതി പറഞ്ഞാല്‍ പൗരത്വ നിയമം നടപ്പിലാക്കും.. കേരളത്തിന് വേറെ വഴികളില്ല.. പിണറായി വിജയന്‍.. അപ്പോഴെ പറഞ്ഞില്ലേ ഇത് ഉടായിപ്പ് ആണെന്ന്.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി മിഷന്‍ കേരള എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 462ല്‍ അധികം റിയാക്ഷനുകളും 71ല്‍  അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഇത്തരത്തില്‍ ഒരു പ്രസ്താവന പൗരത്വ നിയമത്തെ കുറിച്ച് […]

Continue Reading

ബ്രെഡ് മോഷ്ടിച്ച 15വയസുകാരനെ അമേരിക്കന്‍ ജഡ്ജ് വെറുതെവിട്ടശേഷം കടക്കാരനെ ശിക്ഷിച്ചു എന്ന പ്രചരണം വെറുമൊരു കെട്ടുകഥയാണ്….

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു കഥ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഥ അമേരിക്കയില്‍ വിശപ്പടക്കാന്‍ ബ്രെഡും ബട്ടറും മോഷ്ടിച്ച ഒരു 15വയസുകാരനെ കോടതി വെറുതെ വിട്ടുവെന്നും പോലീസ് കടക്കാരന്‍റെ മുകളില്‍ പിഴ ചുമത്തി എന്നുമാണത്.  പ്രചാരണത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെയാണ്. പ്രചരണം Facebook Archived Link “നമ്മുടെ കോടതികൾ എങ്ങോട്ട്!!! അമേരിക്കയിലെ ഒരു കോടതിപതിനഞ്ചു വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടയിലെ ഒരു അലമാരയും തകർന്നു. ജഡ്ജി കുറ്റം […]

Continue Reading

Fact Check: ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ CAA-NRCക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

വിവരണം കഴിഞ്ഞ ചില ആഴ്ച്ചകളില്‍ നമ്മള്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പല രീതിയിലുള്ള സമരങ്ങള്‍ കണ്ടിരുന്നു. സാധാരണ ജനങ്ങളോടൊപ്പം വിദ്യാര്‍ഥികളും, സിനിമ താരങ്ങളും പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. ഇതിന്‍റെ ഇടയില്‍ പോലിസ് കാറും പ്രതിഷേധകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും നമ്മള്‍ കണ്ടിരുന്നു. പക്ഷെ ഡിസംബര്‍ 25, 2019 മുതല്‍ ഫെസ്ബൂക്കിലിട്ട ഒരു പോസ്റ്റില്‍ നമ്മള്‍ കാണുന്നത് ഒരു വ്യത്യസ്ത സംഭവമാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളോട് സംഘര്‍ഷമുണ്ടാക്കിയ ഡല്‍ഹി പോലിസ് പൌരത്വ നിയമത്തിനെതിരെ […]

Continue Reading

ബലാത്സംഗ കേസ് പ്രതികളെ ആറ് മാസത്തിനുള്ളില്‍ വധിക്കാനുള്ള ശിക്ഷ നടപ്പിലാക്കിയാല്‍ ആവശ്യമായ കോടതികള്‍ നിര്‍മ്മിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാണെന്ന് കേജരിവാള്‍ പറഞ്ഞോ?

വിവരണം ബലാൽസംഗക്കേസുകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് ഫണ്ട് ഇല്ലെങ്കിൽ അത് നൽകാൻ തയ്യാറായി ആം ആദ്മി സർക്കാർ. ഒരു കാരണവശാലും അത് വൈകാതിരിക്കാൻ അതുല്യനിർദ്ദേശവുമായി ഡൽഹി സർക്കാർ. പ്രത്യേകിച്ച്‌ രണ്ടാം ഉന്നാവ് കേസിന്റെ ഏറ്റവും അവസാനത്തെ സംഭവത്തിൽ. #BCF2514 എന്ന തലക്കെട്ട് നല്‍കി BCF Express എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ് ഡിസംബര്‍ 5 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബലാത്സംഗ ക്രിമിനലുകളെ ആറു മാസത്തിനുള്ളില്‍ തൂക്കിലേറ്റുമ്പോള്‍ മാത്രമെ ബലാത്സംഗ പ്രവണതയെ ഇല്ലാതാക്കാനാവു.. ഇതിനായി പുതിയ […]

Continue Reading

നേഴ്‌സുമാരുടെ മിനിമം വേതന വ്യവസ്ഥ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലേ…?

വിവരണം  Marunadan Malayali എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 16  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “നേഴ്‌സുമാരുടെ മിനിമം ശമ്പളം എന്ന ആവശ്യത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍… ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല;  മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല;  മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്‍റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് […]

Continue Reading