വഴിയോരത്ത് കച്ചവടം നടത്തുന്ന സ്ത്രീയുടെ സാരിയിലൂടെ കാര്‍ കയറ്റുന്ന ഈ വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത അറിയാം..

വിവരണം പച്ചക്കറി വഴിയോരത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ പിറകിലായി ഒരു വാഹനം പാര്‍ക്ക് ചെയ്യാന്‍ നിര്‍ത്തുന്നു. എന്നാല്‍ ഇവരുടെ സാരിയിലേക്കാണ് വാഹനം കയറ്റി നിര്‍ത്തി ഡ്രൈവിങ് സീറ്റിലെ വ്യക്തി ഇറങ്ങി നടന്നു പോയത്. സാരി ടയറിന്‍റെ അടിയില്‍ നിന്നും വലിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിക്കാന്‍ ബൈക്കില്‍ രണ്ട് പോലീസുകാര്‍ എത്തുന്നു. പിന്നീട് അവരുടെ ഇടപെടലില്‍ വാഹനത്തിന്‍റെ ടയര്‍ അവര്‍ അഴിച്ച് എടുത്ത് സാരി വേര്‍പെടുത്തുന്നു. വാഹനം ഉടമ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും പോലീസുകാര്‍ ഈ ടയര്‍ സ്റ്റേഷനിലേക്ക് […]

Continue Reading

ഇ.പി.ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രബലരായ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പിലും കെ.കെ.ശൈലജയും തമ്മിലുള്ള മത്സരത്തില്‍ ആരും ജയിക്കുമെന്നത് പ്രവചനാതീതമാണ്. അതെസമയം വടകരയില്‍ വിജയക്കുമെന്ന അവകാശവാദങ്ങളും വെല്ലുവിളികളുമായി ഇരുമുന്നണിയുടെ നേതാക്കളും പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയിടിച്ച് പാതി മീശയും കളയുമെന്ന വെല്ലുവിളിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത് വന്നു എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ […]

Continue Reading

പഞ്ചാബി ട്രക്ക് ഡ്രൈവര്‍ യുവാക്കള്‍ക്ക് നേരെ വാള് വീശുന്ന ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം പഞ്ചാബിലെ വണ്ടി മോഡിഫിക്കേഷനുകളും ട്രക്കുകളും എല്ലാം രാജ്യത്ത് എമ്പാടും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകര്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പഞ്ചാബി ട്രക്ക് ഡ്രൈവറിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറാലായി പ്രചരിക്കുകയാണ്. തന്‍റെ വണ്ടിക്ക് വട്ടം വെച്ച് കാര്‍ നിര്‍ത്തി ഇറങ്ങി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന രണ്ട് യൂവാക്കളെ ധീരമായി കിര്‍പാണ്‍ (സിഖ് വംശജരുടെ പ്രത്യേക വാള്‍) വീശി ഓടിക്കുന്നതാണ് വീഡിയോ. തിരുവനന്തപുരം ബൈപ്പാസിലാണ് ഇത് സംഭവിച്ചതെന്നാണ് അവകാശവാദം. നമ്മുടെ കെഎസ്ആര്‍ടിസി ഡ്രൈവറാണെന്നാണ് […]

Continue Reading

മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സഹോദരനും ആര്യയുടെ ഭര്‍ത്താവായ സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‍കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു എന്ന പേരിലൊരു […]

Continue Reading

‘ഇസ്രയേലി പട്ടാളക്കാർ ഹിസ്ബുള്ള പോരാളികളുടെ പിടിയില്‍’-  പ്രചരിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ പഴയ ദൃശ്യങ്ങള്‍…

ഇരുന്നൂറിലധികം ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകളിലേക്ക് ഹമാസ് തീവ്രവാദികളെ എത്തിക്കാനുള്ള സാധ്യതക്കായി ഇസ്രായേൽ സൈന്യം ഗാസയിൽ തങ്ങളുടെ കര ആക്രമണം മയപ്പെടുത്തിയിരിക്കുകയാണെന്ന് സൈനിക വിദഗ്ധർ പറഞ്ഞതായാണ് യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്തകള്‍ വരുന്നത്. മെഡിറ്ററേനിയൻ എൻക്ലേവിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന അശ്രാന്തമായ വ്യോമാക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഗാസയിലെ കര യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങള്‍. ഇസ്രയേലി സുരക്ഷാ സ്രോതസ്സുകളുടെ വിലയിരുത്തലനുസരിച്ച്, ഒരേസമയം, ബന്ദികളാക്കിയവരുടെ മോചനത്തിന് സാധ്യത തേടുമ്പോള്‍ ഇസ്രായേൽ കരസേനയുടെ മുഴുവൻ ശക്തിയും ഹമാസ് നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിടുകയും […]

Continue Reading

ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ആരംഭിച്ചുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ലോകത്ത് ആദ്യമായി ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ഒരു മുതിർന്ന സ്ത്രീ തമിഴ് ഭാഷയിൽ ഡ്രൈവറില്ലാത്ത ടാക്സി സർവീസിനെ കുറിച്ച് വിവരണം നൽകുന്നത് കാണാം.  കാര്‍ ഉടൻ എത്തുമെന്നും ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസിന്‍റെ പ്രത്യേകതകൾ എങ്ങനെയാണെന്നും അവർ വിവരിക്കുന്നു.  തുടർന്ന് അവരും ക്യാമറ ചിത്രീകരിക്കുന്ന വ്യക്തിയും കാറിനുള്ളിലേക്ക് പ്രവേശിക്കുന്നതും സ്റ്റിയറിങ്ങ് തനിയെ തിരിഞ്ഞു കാർ മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സിഗ്നൽ ആകുമ്പോൾ […]

Continue Reading

രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

രാജസ്ഥാനിൽ ഈയിടെ ഒരിടത്ത് ബസ്സിൽ സീറ്റിനുവേണ്ടി ഉണ്ടായ വിചിത്രമായ തര്‍ക്കം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം അറിവിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു യുവതി ബസ്സിൽ കയറിയപ്പോള്‍ ,  ഡ്രൈവറുടെ സീറ്റിൽ തനിക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു എന്ന മട്ടിലുള്ള  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  ഒരു യുവതി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതും പുറത്തുനിൽക്കുന്ന ഡ്രൈവര്‍ അടക്കമുള്ള മറ്റുള്ളവര്‍ യുവതിയുമായി തർക്കിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, […]

Continue Reading

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഓടിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ സത്യമറിയൂ…

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  അവതാരകന്‍ വീഡിയോ ചിത്രീകരിച്ചു കൊണ്ട് ലോറി ഡ്രൈവറോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവര്‍ തോര്‍ത്ത് കൊണ്ട് സ്റ്റിയറിംഗ് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി കിടക്കുന്നത് കാണാം. ആക്സിലേറ്ററില്‍ വെള്ളക്കുപ്പി വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്. വളരെ അലക്ഷ്യമായി ഇയാള്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്നത് ഞങ്ങളുടെ […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലേതാണ്…

റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം നൃത്തം ചെയ്യുന്ന ഡ്രൈവറായ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടിന് നടുവില്‍ റിക്ഷ നിർത്തിയ ശേഷം ഡ്രൈവര്‍  നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റിക്ഷ മഴവെള്ളത്തിൽ കുടുങ്ങിയപ്പോൾ ഡ്രൈവർ തന്‍റെ വിരസത അകറ്റാന്‍  റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങിയ ദൃശ്യങ്ങളാണ് കാണുന്നത്. ഈ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണ പ്രകാരം ദൃശ്യങ്ങള്‍ കേരളത്തിൽ നിന്നുള്ളതാണെന്നാണ് അവകാശപ്പെടുന്നത്.  “ആറുകോല്ലമായി പിണറായി ഭരണമികവിൽ ആറാം കൊല്ലം മരുമോന്റേ പദ്ധതി..😁 […]

Continue Reading

ചൈനീസ് എഞ്ചിനീയര്‍ വ്യാജ പെട്രോള്‍ ബില്‍ സമർപ്പിച്ചതിന് പാകിസ്ഥാനി ഡ്രൈവറിനെ തല്ലുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…

ഇന്ത്യയുടെ എതിരാളികളായ ചൈനയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ എങ്ങനെ പാകിസ്ഥാനെ ചൈനയുടെ അടിമയാക്കി മാറ്റുന്നു എന്ന് പറയുന്ന പല വാര്‍ത്ത‍ റിപ്പോര്‍ട്ടുകള്‍ നാം മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ പാകിസ്ഥാനി ജനങ്ങളെ യഥാര്‍ത്ഥത്തില്‍ തന്‍റെ അടിമയായി തന്നെയാണോ ചൈനക്കാര്‍ കാണുന്നത്? എന്നിട്ട്‌ ആ തരത്തിലാണോ അവരോട് പെരുമാറുന്നത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കാരണമാണ്. ഈ വീഡിയോയില്‍ ദക്ഷിണ ഏഷ്യന്‍ വംശനായ ഒരു മനുഷ്യനെ രണ്ട് ചൈനകാര്‍ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് […]

Continue Reading

FACT CHECK: മഹാരാഷ്ട്രയില്‍ ട്രാഫിക്ക് പ്രശ്നംമൂലമുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപം എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഏറ്റവും പുതിയതായി ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ഇത് വരെ മരിച്ചവരുടെ സംഖ്യ 20 ആയി. കലാപത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ എല്ലാം വിശ്വസനീയമല്ല. പല പഴയ വീഡിയോകളും ഡല്‍ഹി കലാപവുമായി യാതൊരു ബന്ധമില്ലാത്ത വീഡിയോകളും ഫോട്ടോകളും വൈറല്‍ ആവുന്നുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഇത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പങ്ക് വെക്കുന്നത് സ്ഥിതിഗതികൾ വഷളാക്കും. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ കണ്ടെത്തിയത്. ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ […]

Continue Reading