നേഴ്സ്മാർ ഒരു ആശുപത്രിയിൽ നവജാത ശിശുക്കളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ തായ്‌ലൻഡിലെതല്ല ചൈനയിലെതാണ്…

തായ്‌ലൻഡിൽ വന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സംഭവം തായ്‌ലൻഡിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ സംഭവം നടന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നവജാത ശിശുവുകളെ ഭുകമ്പത്തിൽ രക്ഷിക്കാൻ ശ്രമിക്കുന്ന നേഴ്സ്മാരെ നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

9 കൊല്ലം പഴയെ വീഡിയോ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ ഇയാടെയായി വന്ന ഭൂചലനത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു  

നേപ്പാൾ- തിബറ്റ്  അതിർത്തിയിലെ ഭൂചലന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ നിലവിൽ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ വന്ന ഭൂചലനത്തിൻ്റെതല്ല എന്ന് വ്യക്തമായി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് റോഡിൻ്റെ ജംഗ്ഷനിലുള്ള ഒരു ഘടന ഭൂചലനത്തിൽ തകരുന്ന ദൃശ്യങ്ങൾ കാണാം.  ഈ […]

Continue Reading

തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം ഇതുവരെ  2012 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2059 പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്നും ഇതിൽ 1404 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്‌ലസ് പർവതപ്രദേശമായ അൽഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം.  മൊറോക്കോയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും പലരും സാമൂഹ്യ […]

Continue Reading

തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.   പ്രചരണം നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള […]

Continue Reading

തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്ത തുടർച്ചയായ ഭൂകമ്പങ്ങള്‍ക്ക്  ശേഷം, രണ്ട് രാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് അവകാശപ്പെടുന്ന 300 കിലോമീറ്റർ നീളമുള്ള വിള്ളലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍ അനേകം കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായതായി കാണാം. പ്രസ്തുത ഭൂപ്രദേശത്ത് കെട്ടിടങ്ങളോ വൃക്ഷങ്ങളോ ഒന്നും തന്നെയില്ല. “തുർക്കി സിറിയ ഭൂകമ്പം ഭൂമിയുടെ പുറംതോടിൽ 300 കിലോമീറ്റർ […]

Continue Reading

ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട് . ഒരു ഇമാം നായയുടെ കാലിൽ ചുംബിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം  ഇസ്ലാമിക വസ്ത്രം ധരിച്ച ഒരാൾ ആൾക്കൂട്ടത്തിന് മുന്നിൽ നായയുടെ മുന്‍കാലിൽ ചുംബിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അതിനോടൊപ്പമുള്ള ഇംഗ്ലിഷ് വാചകങ്ങള്‍: “Turkish Imam kissing the hand of a dog who saved three people during the Turkey earthquake. […]

Continue Reading

ഭൂകമ്പം മുന്‍കൂട്ടി മനസ്സിലാക്കുന്ന പൂച്ചകള്‍… ദൃശ്യങ്ങള്‍ തുര്‍ക്കിയിലെതല്ല…

പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം പലരും പിന്തുടരുന്നുണ്ട്. കൊടുങ്കാറ്റും ഭൂകമ്പവും പോലെ പ്രകൃതി ദുരന്തങ്ങൾ  മുന്‍കൂട്ടിയറിയുന്ന മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള കഥകൾ ധാരാളമുണ്ട്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടർന്ന്, ഇത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയിൽ ഒരു പെറ്റ് സ്റ്റോറിലെ ഒരു കൂട്ടം പൂച്ചകൾ ഉറക്കമുണർന്ന് മുറിയിൽ പരിഭ്രാന്തരായി ഓടുന്നത് കാണിക്കുന്നു. മുറി കുലുങ്ങാന്‍ തുടങ്ങുന്‍മ്പോള്‍ തന്നെ  പൂച്ചകള്‍ സുരക്ഷിതമായ ഇടത്ത് രക്ഷ നേടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  […]

Continue Reading

കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഫെബ്രുവരി 6-7 തീയതികളില്‍ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പ്രതികൂല കാലാകാസ്ഥയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങള്‍ – തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്നാണ് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡരുകിലെ ഒരു കെട്ടിടം നിമിഷാര്‍ദ്ധ നേരം കൊണ്ട് തകര്‍ന്നു ഭൂമിയില്‍ പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ […]

Continue Reading

തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

സമീപകാലത്ത് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും അവക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ പരിശ്രമിക്കുന്ന ദൃശ്യങ്ങളും ഓൺലൈനിൽ വ്യാപകമായി കാണാം. തുർക്കിയിലുണ്ടായ സുനാമിയാണ് എന്ന അവകാശവാദവുമായി ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന് ശേഷം ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഒരു സുനാമിയുടെ ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രചരണം  ഒരു കടല്‍തീരത്ത് ആളുകള്‍ ഉല്ലസിക്കുന്നതിനിടെ കൂറ്റന്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നതും പ്രാണഭയത്തോടെ ആളുകള്‍ കരയിലേയ്ക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂകമ്പത്തിന് ശേഷം […]

Continue Reading

തുര്‍ക്കി ഭൂചലനത്തില്‍ റസ്റ്റോറന്‍റ് അടുക്കള കുലുങ്ങുന്ന ദൃശ്യങ്ങള്‍- രണ്ടു കൊല്ലം പഴയതാണ്…

ഫെബ്രുവരി ആറ്. ഏഴ് ദിവസങ്ങളില്‍  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയിൽ വലിയ നാശം വിതച്ച വാര്‍ത്ത ഇതിനോടകം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു.  അതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 20000 ലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.  ഇതിനിടെ  കെട്ടിടം കുലുങ്ങിയതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി ഓടാൻ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റ് അടുക്കളയുടെ  സിസിടിവി ദൃശ്യങ്ങൾ […]

Continue Reading

കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ഭൂചലന ദൃശ്യങ്ങള്‍… തുര്‍ക്കിയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

ഫെബ്രുവരി 6 ന് തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ 7.8, 7.6, 6.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ഉണ്ടാവുകയും തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവഹാനിയടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ലേഖനം എഴുതുമ്പോൾ മരിച്ചവരുടെ എണ്ണം ഏകദേശം 5000 ആയിരുന്നു. ഭൂകമ്പങ്ങളുടെ നിരവധി പഴയ വീഡിയോകൾ ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.  പ്രചരണം  കാറിനുള്ളില്‍ വച്ച് […]

Continue Reading

‘തുര്‍ക്കി ഭൂചലനത്തിന്‍റെ ലൈവ് ദൃശ്യങ്ങള്‍’- പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

2023 ഫെബ്രുവരി 06 ന് തുർക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വലിയ ഭൂചലനം 2000 ത്തോളം പേരുടെ ജീവന്‍ ഇതുവരെ അപഹരിക്കുകയും കൊടിക്കണക്കിന് രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന്‍റെ പല തല്‍സമയ ദൃശ്യങ്ങളും ദുരന്ത സ്ഥലത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ തുര്‍ക്കിയില്‍ കെട്ടിടം തകര്‍ന്നു വീഴുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുർക്കിയിലെ ഭൂകമ്പത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടം തകർന്നുവീഴുന്നതു കാണാം.  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  “ഭൂകമ്പം💥 നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. […]

Continue Reading

FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇറ്റലിയില്‍ കൊറോണ വൈറസ്‌ മാഹാമാരിയില്‍ ഇത് വരെ ഏകദേശം 7000 പേരാണ് മരിച്ചിരിക്കുന്നത്. അതെ പോലെ 54000 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. വന്‍ നഷ്ടമാണ് കൊറോണ വൈറസ്‌ ബാധയുടെ കാരണം ഇറ്റലിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൌനില്‍ കഴിയുന്നു ഇറ്റലിയിലെ പല ചിത്രങ്ങളും വീഡിയോകളും നാം സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇറ്റലിയിലെ നിലവിലുള്ള കൊറോണ വൈറസ്‌ ബാധയുടെ പേരില്‍ പല വ്യാജമായ ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ മഹാമാരി മൂലം […]

Continue Reading