ഈ പ്രതികരണം ഇ.പി.ജയരാജന്‍ പാലക്കാട് ഉപതെര‍ഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയതാണോ? വസ്‌തുത അറിയാം..

വിവരണം യുഡിഎഫിന് കിട്ടയ അത്രയും വോട്ട് ഞങ്ങള്‍ക്ക് കിട്ടാത്തത് കൊണ്ടാണ് ജയിക്കാന്‍ കഴിയാത്തതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇ.പി.ജയരാജന്‍റെ പ്രതികരണം എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തോറ്റതിന്‍റെ രഹസ്യം കണ്ടെത്തി എന്ന തലക്കെട്ട് നല്‍കി മൊഹമ്മദ് ജാഫര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍റെ പ്രതികരണം ഏത് തെരഞ്ഞെടുപ്പിനെ കുറിച്ചാണ്? വസ്‌തുത […]

Continue Reading

എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് അനുമതി നല്‍കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയതിനാണ് നടപടി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് മാത്രമാകും അജിത്ത്കുമാര്‍ തുടരുക. എന്നാല്‍ എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയെന്ന് ടി21 മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പേരിലൊരു ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. പിസി പുലാമന്തോൾ എന്ന […]

Continue Reading

ടാറിട്ട റോഡ് കൈ കൊണ്ട് ഇളക്കി എടുക്കുന്ന ഈ വീഡിയോ കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം എന്‍റെ മരാമത്ത് ഭഗവതി മുരുമോന്‍ പണിത ഡച്ച് മാതൃകയിലുള്ള റോഡുകളെ കാത്തോളനെ.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവ് ടാര്‍ ചെയ്ത റോഡ് കൈകള്‍ ഉപയോഗിച്ച് ഇളക്കി എടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ മലയാളം കേരളത്തിലെ മാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംഭാഷണം ചേര്‍ത്താണ് പ്രചരണം. ഷിഹാബ് ഷിഹാബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 7,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post Facebook […]

Continue Reading

നിലമ്പൂരിലെ തന്‍റെ ജയത്തില്‍ സിപിഎമ്മിന്‍റെ പിന്തുണയെ തള്ളി അന്‍വര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വറും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കെന്ന വലിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം. ഇന്നു ഔദ്യോഗികമായി സിപിഎം സംസ്ഥാന സെക്രട്ടറി ഇടത് സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി.അന്‍വറുമായുള്ള ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചതായി വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും സിപിഎം ബന്ധം അവസാനിപ്പിക്കുന്നു എന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രതികരിച്ചിരുന്നു. അതെസമയം തന്‍റെ ജയം സിപിഎമ്മിന്‍റെ സൗജന്യമല്ലായെന്ന് പി.വി.അന്‍വര്‍ പറഞ്ഞു […]

Continue Reading

തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തില്‍ ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍, ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായി എന്ന മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്ക് തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രതികരണം എന്ന പേരില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍ക്കാ ഇത്ര പെട്ടെന്ന് തിരുവനന്തപുരം പോവേണ്ടതെന്ന് ഉമ തോമസ് പ്രതികരണം നടത്തിയെന്ന പേരിലാണ് പോസ്റ്റ്. കണ്ണൂര്‍ ആര്‍മി എന്ന പ്രൊഫൈലില്‍ നിന്നും വണ്‍ വന്‍ ആര്‍മി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ […]

Continue Reading

ഈ ചിത്രം സീതാറാം യെച്ചൂരിക്ക് മെഡിക്കല്‍ സംഘം ആദരവ് അര്‍പ്പിക്കുന്നതാണോ? വസ്‌തുത അറിയാം..

വിവരണം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതശരീരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഡെല്‍ഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കിയിരുന്നു. എയിംസ് അനാട്ടമി വിഭാഗത്തിന് പഠനത്തിന് വേണ്ടിയാണ് മൃതദേഹം വിട്ടു നല്‍കിയത്. അതെസമയം മൃതദേഹം വിട്ടുനല്‍കിയ ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് മുന്‍പില്‍ ശിരസ് താഴ്ത്തി ആദരവ് കാണിക്കുന്ന ഒരു സംഘം ഡോക്ടര്‍മാരുടെ ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചരണം വൈറലായിരിക്കുകയാണ്. Medical team showing respect to an organ Donor ❤️Comrade Sitaram […]

Continue Reading

ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ മോഹന്‍ ഭാഗവത്തിനെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെതിരായ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എഡിജിപി ആര്‍എസ്എസിന്‍റെ ഇടനിലക്കാരനാണെന്നും തൃശൂര്‍ പൂരം കലക്കാന്‍ ആര്‍എസഎസുമായി ഗൂഢാലോചന നടത്തിയെന്ന് വരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷം സിപിഎമ്മിനെതിരെയും ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിരല്‍ ചൂണ്ടിയരുന്നു. സിപിഎമ്മിനും പിണറായി വിജയനും വേണ്ടിയാണ് ആര്‍എസ്എസുമായി ഇടനിലക്കാരനായി എഡിജിപി നിന്നതെന്ന ആരോപണമാണ് പ്രതപിക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു […]

Continue Reading

സംസ്ഥാന ബജറ്റില്‍ യഥാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന് 10 രൂപ വര്‍ദ്ധപിപ്പിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും പോലെ ഇത്തവണയും മദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടിയെന്നാണ് ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എക്‌സൈസ് തീരുവ കൂടും എന്നാണ് വാര്‍ത്ത പ്രചരിച്ചത്. കേരള കൗമുദി ഓണ്‍ലൈന്‍ നല്‍കിയ ഇതെ വാര്‍ത്ത കാണാം- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്നാണോ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ […]

Continue Reading

മറുനാടന്‍ മലയാളിക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അഡ്വ. കെ.എം.ഷാജഹാനാണോ? വസ്‌തുത അറിയാം..

വിവരണം പ്രവാസി വ്യാവസായി എം.എ.യൂസഫലി, നടന്‍ പ്രത്വിരാജ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വിവിധ സംഭവങ്ങളിലായി നിയമ നടപടി സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി അധിക്ഷേപവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കുന്നു എന്ന് ആരോപിച്ചാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്തും പല കോടതികളില്‍ എം.എ.യൂസഫലി ഷാജനെതിരെ കേസ് കൊടുത്തിട്ടുള്ളതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ […]

Continue Reading

ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന […]

Continue Reading

കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര-ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.. കഞ്ഞിക്ക് വകയില്ലാത്ത സഖാവാണ് കൊടുക്കണം.. കൊടുക്കുന്നവന് ഉളുപ്പില്ലെങ്കിലും വാങ്ങുന്നവന് വേണ്ടേ.. എന്ന പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൈജു അരീപ്പറമ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ട്വന്‍റി-20 സ്ഥാനാര്‍ത്ഥിയായി കോതമംഗലത്ത് മത്സരിച്ച ഡോ. ജോ ജോസഫ് തന്നെയാണോ ഇപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയം. മരണപ്പെട്ട മുന്‍ എംഎല്‍എയായ പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ‍ഡോക്‌ടറായ ജോ ജോസഫാണ് സിപിഎമ്മിന്‍റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചില പ്രചരണങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിപിഎം പ്രഖ്യാപിച്ച ഡോ. ജോ ജോസഫ് 2021 നിയമസഭ […]

Continue Reading

കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട- […]

Continue Reading

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

വിവരണം സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ ഒളുവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ച വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നരുന്നു. അതെസമയം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ഒരാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജോയ് മാത്യുവിന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപങ്ങളും പലപ്പോഴും വിവാദമാകുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങളെ പുച്ഛിച്ച് ജോയ് മാത്യു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തിയും ജോലി ചെയ്ത് ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാര്‍ക്‌സിസ്റ്റ്കാരന്‍ ആക്കുന്നത് എന്ന് ജോയ് മാത്യു പറഞ്ഞു […]

Continue Reading

FACT CHECK – എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോഴും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട്ടില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സന്ദര്‍ശനം നടത്തിയെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വീട്ടില്‍ ഒരു ഒരു ഇടതുപക്ഷ നേതാക്കളും എത്തിയില്ല എന്ന ആരോപണമാണ് ബിജെപി-ആര്‍എസ്എസ് സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരത്തില്‍ ലസിത […]

Continue Reading

FACT CHECK – എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം നടുങ്ങിയ ആലപ്പുഴയിലെ രാഷ്ട്രീയ ഇരട്ട കൊലപാതകങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളത്തപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എസ്‍ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ആര്‍എസ്എസ്-ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസ് എന്നിവരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍. ഇതിനിടയില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഒരു പ്രസ്താവന എന്ന പേരുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്‌ഡിപിഐക്കാരനെ കൊന്നത് സിപിഎംകാരാണെന്ന് വി.മുരളീധരന്‍.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. […]

Continue Reading

FACT CHECK – ബിജെപി ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചാല്‍ അവഗണിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ ബിജെപി നേതാവ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തതിനെ കുറിച്ചുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ 2021ല്‍ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന് മറുപടിയായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി എന്ന പേരിലാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്. ബിജെപിയുടെ സ്വാഗതം ചെയ്യല്‍ അവഗണിക്കുന്നില്ല.. എന്‍ഡിഎ […]

Continue Reading

FACT CHECK: സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് വ്യാജ പ്രചരണം…

പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോൾ എൽഡിഎഫ് 99 സീറ്റ് നേടി തുടർ ഭരണത്തിന് യോഗ്യത നേടി. എങ്കിലും സിപിഎമ്മിനെ ശക്തനായ സ്ഥാനാർത്ഥി സ്വരാജ് തൃപ്പൂണിത്തുറയിൽ യുഡിഎഫിന്‍റെ കെ. ബാബുവിനോട് പരാജയപ്പെട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു ഇപ്പോൾ സ്വരാജിന്‍റെ പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് പ്രചരണം.   archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി. […]

Continue Reading

FACT CHECK: ചിത്രത്തിലുള്ളത് വയലാറില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ നന്ദുവല്ല, പരിക്കേറ്റ് ചികിത്സയിലുള്ള മറ്റൊരു നന്ദുവാണ്…

പ്രചരണം  ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ കഴിഞ്ഞ ദിവസം  നടന്ന രാഷ്ട്രീയ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന്‍ നന്ദുവാണ് കൊല്ലപ്പെട്ടത്. ബിജെപിയും ഹിന്ദു സംഘടനകളും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന വയലാറിലും ചേര്‍ത്തലയിലും കൂടാതെ അമ്പലപ്പുഴയിലും തുടര്‍ സംഘര്‍ഷങ്ങളുണ്ടായി.  കൊല്ലപ്പെട്ട നന്ദുവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link Facebook പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കൊല്ലപ്പെട്ട നന്ദുവിനെ കുറിച്ച് ആണെങ്കിലും ചിത്രം […]

Continue Reading

ചിത്രത്തില്‍ പ്രചരിക്കുന്ന വ്യക്തി മോദി പ്രശംസിച്ച യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകനോ?

വിവരണം Archived Link ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക നേതാക്കള്‍ പ്രശംസിച്ചു എന്ന തരത്തില്‍ നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പലരും ഷെയര്‍ ചെയ്യാറുണ്ട്. കുറച്ചു നാളുകളായി യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഡേവിഡ് ജെയിംസ് നരേന്ദ്ര മോദിയെ പ്രശംസിച്ചു എന്ന തരത്തിലാണ് പ്രചരണം നടത്തുന്നുണ്ട്. ഡേവിഡ് ജെയിംസാണെന്ന് അവകാശപ്പെട്ട് ഒരാളുടെ ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തി 2018 ഡിസംബര്‍ 29നാണ് ഫെയസ്ബുക്കില്‍ ഇത്തരം ഒരു ചിത്രം അപ്‌ലോഡ് […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading