വടകരയില്‍ കെ.കെ.ശൈലജ മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണെന്ന് കെ.ടി.ജലീല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജയുടെ തോല്‍വി വലിയ ആഘാതമാണ് മുന്നണിക്കും സിപിഎമ്മിനും വരുത്തിയത്. 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ആലത്തൂരില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിച്ചത്. അതെസമയം കെ.കെ.ശൈലജയുടെ തോല്‍വിയെ കുറിച്ച് കെ.ടി.ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞു എന്നതാണ് പ്രചരണം. മാപ്പിള സഖാക്കളും ഷജറകളും […]

Continue Reading

നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചാവിഷയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടിത്തിനൊപ്പം ഇരു പാര്‍ട്ടികളുടെ അണികളും സമൂഹമാധ്യമങ്ങളിലെ വലിയ വാക്‌വാദങ്ങളും ആരോപണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ചൂടിന് ആവേശം നല്‍കുകയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകളില്‍ നിന്നും വ്യാജ പ്രചരണങ്ങളിലേക്ക് ചര്‍ച്ചകള്‍ ചെന്നത്തുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.കെ.ശൈലജക്കെതിരെ നിരന്തരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൂടെ നില്‍ക്കുന്നു എന്ന […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പാലക്കാട് സിറ്റിങ് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ സിറ്റിങ് എംഎല്‍എയായ കെ.കെ.ശൈലജ ടീച്ചറും തമ്മിലാണ് വടകരയിലെ പോരാട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശൈലജ ചീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ വലിയ സൈബര്‍ ആക്രമണം നടത്തി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന പേരിലൊരു പോസ്റ്റര്‍ […]

Continue Reading

കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേ‌ഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവ ആവേശത്തോടെ നടത്തി വരുകയാണ്. ഇതിനായി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ സൂപ്പര്‍ ഹിറ്റായ പല ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയും ഉപയോഗിച്ച് വരാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിലും പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ ഇതാ കടുവ എന്ന ചിത്രത്തില്‍ ഗായകന്‍ അതുല്‍ നറുകര പാടിയ പാലപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന്‍റെ പാരഡി അതുല്‍ നറുകര തന്നെ പാടി അഭിനയിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജ […]

Continue Reading

ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവേശകരമായി നടത്തി വരുകയാണ്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. എന്നാല്‍ വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവധി ദിവസമായിട്ടും വടകരിയില്‍ പ്രചരണത്തിന് ആളില്ലാ.. പ്രവര്‍ത്തകരോട് ക്ഷോഭിച്ച് ശൈലജ ടീച്ചര്‍.. എന്ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന് പേരിലാണ് പ്രചരണം. സുരേഷ് ഗോപിയുടേത് വർഗീയ സവർണ്ണ […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി […]

Continue Reading

പ്രോസ്പെക്‌ട് മാസികയുടെ പുരസ്‌കാരത്തിനല്ല മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയത്, സര്‍വേയിലാണ് ഒന്നാമത്..

വിവരണം മന്ത്രി ഷൈലജ ടീച്ചര്‍ക്ക് ലണ്ടന്‍ മാഗസിന്‍ പരസ്കാരം.. എന്ന പേരില്‍ ഒരു പേോസ്റ്റ് കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഖാവ് പിണറായി വിജയന്‍ എന്ന ഗ്രൂപ്പില്‍ വി.ആര്‍.സാലിന്‍ വടക്കെമുറിയില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,400ല്‍ അധികം റിയാക്ഷനുകളും 513ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മാസികയുടെ പുരസ്കാരത്തിനാണോ മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]

Continue Reading

ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

വിവരണം #ചൈനക്കാരും എഴുതി. ടീച്ചറമ്മയെയും നമ്മുടെ സർക്കാരിനെയുംപറ്റി. ഇതാണ് നമ്മുടെ കേരളം. ഇതാണ് ലോകത്തിന് മാതൃക💪💪🌷🌷🌷🌷 എന്ന തലക്കെട്ട് നല്‍കി ഒരു ചൈനീസ് പത്രത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത അച്ചടിച്ചു വന്നതായി അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.മുസ്‌തഫ പുലവറ്റത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 435ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ […]

Continue Reading