ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ.വി.തോമസ് പുതുതായി നടത്തിയ പ്രസ്താവനയാണോ? വസ്‌തുത അറിയാം..

വിവരണം ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുന്‍ കേന്ദ്രമന്ത്രിയും, ദീര്‍ഘകാലം കോണ്‍ഗ്രസ് എംപിയുമായിരുന്ന കെ.വി.തോമസ് നിലവില്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് പറഞ്ഞു എന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജേന്ദ്രന്‍ കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

ഉമ തോമസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകന്‍റെ ലഹരി പരിശോധന ഫലം വരാതെ വിട്ടയിച്ചത് ശരിയായ നടപടി ആയിരുന്നില്ലായെന്ന് ഉമാ തോമസ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഉമാ തോമസിന്‍റെ മകന്‍റെ ചിത്രം സഹിതം മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ഫാസില്‍ മനക്കുളങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ജയിക്ക് സി തോമസിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഓര്‍ത്തൊടോക്‌സ് സഭ ആസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ജയിക് സി തോമസിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ജയിക്കിന്‍റെ ചിത്രം പങ്കുവെച്ച് ശിവന്‍ കുട്ടി ഇങ്ങനെ എഴുതിയെന്നാണ് സ്ക്രീന്‍ഷോട്ട്- കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.. എന്നാണ് ശിവന്‍കുട്ടി ജയികിനെതിരെ ഇട്ട പോസ്റ്റെന്നാണ് പ്രചരണം. ജിഷ്ണു പിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

കെ.വി.തോമസ് ബിജെപിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയ ശേഷം ബിജെപിയിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് 2019ല്‍ സീറ്റ് നിഷേധിച്ചു പകരം ഹൈബി ഈടനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് 2022ല്‍ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.വി.തോമസിനെ കെപിസിസി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളോട് […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വി.ഡി.സതീശന്‍ സ്വപ്നയുടെ കയ്യില്‍ പിടിച്ച് ഹാരം അണിയിച്ച് നില്‍ക്കുന്നതാണ് ചിത്രം. കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം. എന്ന തലക്കെട്ട് നല്‍കി സിറാജുദ്ദീന്‍ എം.എ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 48ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഈ മൂന്ന് എംഎല്‍എമാരാണോ? വസ്‌തുത അറിയാം..

വിവരണം സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ ഇറങ്ങി ഏറ്റുമുട്ടിയ സംഭവമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ചു എന്ന ആരോപണത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്ത്രീ സുരക്ഷ സംബന്ധിച്ച ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അതെസമയം സ്ത്രീപീഡന ആരോപണം നേരിട്ട യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച […]

Continue Reading

സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തില്‍ താന്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് കെ.വി.തോമസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചതിന് രാജിവെച്ച മന്ത്രി സ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പറഞ്ഞു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. സജി ചെറിയാന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയാകാന്‍ തയ്യാര്‍ – കെ.വി.തോമസ് എന്ന പേരില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 235ല്‍ […]

Continue Reading

തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസത്തിന്‍റെ വേര്‍പാടിന് ശേഷം മണ്ഡലത്തില്‍ അടുത്തതാര് എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. പല പേരുകള്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പേരിലും പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. പ്രൊഗ്രസ്സീവ് മൈന്‍ഡസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജമല്ലിക എസ്.പൂജാരി എന്ന പ്രൊഫൈലില്‍ […]

Continue Reading

FACT CHECK: ഗ്രഹാം ബെല്ലിന്റെ കാമുകിയുടെ പേരിന്റെ സ്മരണാർത്ഥമല്ല ഹലോ എന്ന സംബോധന നിലവിൽ വന്നത്…

ഫോണില്‍ സംസാരിക്കുമ്പോള്‍ ‘ഹലോ’ എന്ന് ചോദിച്ച് അഭിവാദ്യം നല്‍കുന്നത്  ആഗോളമായുള്ള മര്യാദയാണ്. ആരുടെയെങ്കിലും ഫോണ്‍ വന്നാല്‍ നമ്മള്‍ അത് സ്വീകരിച്ച് ആദ്യം ഹലോ എന്ന് പറഞ്ഞു വിളിച്ച ആൾക്ക് അഭിവാദ്യം നല്‍കും ഈ മര്യാദ കാലങ്ങളായി നിലവിലുണ്ട്. കാലങ്ങളായി ഇതിനെ പിന്നിലുള്ള കഥകളും ഏറെ പ്രസിദ്ധമാണ്. അലക്സാണ്ടര്‍ ഗ്രഹം ബെല്‍ ടെലിഫോണ്‍ ആവിഷ്കരിച്ചതിനു ശേഷം ഏറ്റവും മുമ്പേ വിളിച്ചത് അദേഹത്തിന്‍റെ കാമുകിയായ മാര്‍ഗരറ്റ് ഹലോ എന്ന സ്ത്രിയെയാണ്. അതിനാല്‍ അദേഹം ഫോണില്‍ ആദ്യം ചൊല്ലിയ വാക്ക് ‘ഹെല്ലോ’ […]

Continue Reading