ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംബാല്‍ ജുമാ മസ്ജിദിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു

സംബാളില്‍ നടന്ന സംഘര്‍ഷത്തില്‍ ജുമാ മസ്ജിദ് തകര്‍ന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ സംബാളിന്‍റെ ജമാ മസ്ജിദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ഒരു പള്ളി കാണാം. ഈ പള്ളി സംബാലിലെ ജുമാ മസ്ജിദ് ആണെന്ന് വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുണ്ട്. […]

Continue Reading

ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാറിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം…

സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവും ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയുമായ  മാണിക്ക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുകയാണ്. മുന്‍ കേരള മുഖ്യമാന്ത്രിമാരായിരുന്ന  എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയും കെ. കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാലും കോണ്‍ഗ്രസ്സ് വിട്ടു ബിജെപിയുടെ അംഗങ്ങളായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണം നടക്കുന്നത്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

FACT CHECK: വീഡിയോ ത്രിപുരയില്‍ നിന്നുള്ളതല്ല, മേയ് മാസം ഉത്തര്‍പ്രദേശില്‍ നടന്ന ശവസംസ്കാര ഘോഷയാത്രയുടെതാണ്…

ത്രിപുരയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ സംഭവത്തെ അപലപിച്ചു കൊണ്ടുള്ള പല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ നിന്നുള്ള ഒരു വീഡിയോ കുറിച്ചാണ് നമ്മൾ ചർച്ചചെയ്യുന്നത്  പ്രചരണം  ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ച ആയിരക്കണക്കിന് പേർ റാലിയായി പ്രാർത്ഥന വാചകങ്ങൾ ഉരുവിട്ടുകൊണ്ട്  പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത്. ചിലർ കൈയിലുള്ള മൊബൈൽ ഫോണ്‍ ഉപയോഗിച്ച്  ചിത്രീകരിക്കാന്‍  ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “ചരിത്രം ഓർമ്മപ്പെടുത്തുന്നത് […]

Continue Reading

FACT CHECK:ദൃശ്യങ്ങള്‍ ത്രിപുരയിലേതല്ല, ബംഗ്ലാദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തീപിടിത്തത്തിന്‍റെതാണ്…

ത്രിപുരയിൽ കഴിഞ്ഞാഴ്ച ആഴ്ച നടന്ന അക്രമ സംഭവങ്ങളുമായി  ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ത്രിപുരയിൽ നടന്ന ഒരു തീപിടുത്തത്തിന്‍റെ വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്   പ്രചരണം പോസ്റ്റിലെ വീഡിയോയിൽ ചേരി പ്രദേശം പോലുള്ള  സ്ഥലത്ത് ചെറിയ കുടിലുകള്‍ കത്തിയമരുന്ന ദൃശ്യങ്ങളാണുള്ളത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്.  “#ത്രിപുര സി.പി.എം തോറ്റപ്പോൾ സന്തോഷിച്ചവരോട്.. എതിർക്കാൻ ത്രാണിയില്ലാത്ത പാവങ്ങളുടെ കുടിലുകൾ RSS തീവ്രവാദികൾ അഗ്നിക്കിരയാക്കിയപ്പോൾ.😡” archived link FB post അതായത് ആർഎസ്എസ് പ്രവർത്തകർ ത്രിപുരയിൽ […]

Continue Reading

FACT CHECK: ഡല്‍ഹിയിലെ രോഹിങ്ക്യന്‍ ക്യാമ്പില്‍ നിന്നുള്ള പഴയ ചിത്രം തൃപുര കലാപത്തില്‍ ഖുറാന്‍ കത്തിച്ചതിന്‍റെത് എന്ന് പ്രചരിപ്പിക്കുന്നു

ത്രിപുരയിൽ ഈയിടെ നടന്ന അക്രമസംഭവങ്ങളിൽ കുറിച്ചുള്ള വാർത്തകൾ നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അക്രമവുമായി ബന്ധപ്പെട്ടവ എന്ന നിലയില്‍ ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രണ്ടു വ്യക്തികൾ കത്തിയ നിലയിലുള്ള പുസ്തകങ്ങൾ കയ്യിൽ എടുത്ത് നിൽക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ ഉണ്ടായ ആക്രമണത്തിൽ കത്തിച്ചു നശിപ്പിച്ച ഖുർആൻ ഗ്രന്ഥങ്ങളാണിത്  ചിത്രങ്ങളാണ് ആണ് ഇത് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഖുർആൻ കത്തിച്ചു എന്ന് പറയരുത്. വേണമെങ്കിൽ മുസ്ഹഫുകൾ കത്തിച്ചു എന്ന് പറഞ്ഞോളൂ. […]

Continue Reading

FACT CHECK-ഈ വീഡിയോ ദൃശ്യങ്ങള്‍ തെലിംഗാനയിലെതാണ്… തൃപുരയിലെതല്ല…

വിവരണം  തൃപുരയില്‍ ഏതാണ്ട് 35 വര്‍ഷക്കാലം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണ് ഭരിച്ചത്. അതിനു ശേഷം 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. പിന്നീട് തൃപുര ഉദാഹരണമായി ചൂണ്ടിക്കാട്ടി രാജ്യത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ ഇതാണ് എന്ന മട്ടില്‍ ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.   ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഈയിടെ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link FB post […]

Continue Reading

ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സർക്കാർ ‘ബിജെപിയിലേക്ക്’ എന്ന്‍ വ്യാജ പ്രചരണം…

വിവരണം ഓരോ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും മറ്റു പാർട്ടികളിലേക്ക് കൂടുമാറ്റം ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ   ദിവസേന മാധ്യമങ്ങളിൽ വരാറുണ്ട്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളും എംഎൽഎമാരും ബിജെപിയിലേക്ക്  പോയതായും ബിജെപിയിൽ നിന്നും ചില നേതാക്കൾ ഇതര പാർട്ടികളിലേക്ക് മാറിയതായും ഒക്കെ ഈ അടുത്ത കാലത്ത് നമ്മള്‍ വായിച്ചിരുന്നു.  മുതിർന്ന നേതാക്കൾ ആരെങ്കിലും ഇങ്ങനെ ഇതര പാർട്ടികളിലേക്ക് പോകുന്നത് തീര്‍ച്ചയായും വലിയ വാർത്തയാവുക തന്നെ ചെയ്യും.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു […]

Continue Reading

ബിജെപി 157 സീറ്റ് നേടിയെന്ന പഴയ വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

വിവരണം  BJP ജയിച്ചാൽ ചൊറിച്ചിലുണ്ടാകുന്ന മലയാള മാധ്യമങ്ങൾ ഇത് പറഞ്ഞില്ല എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത ഇതാണ് : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 158  ൽ 157  സീറ്റും ബിജെപി നേടി.  archived link FB post വർഷങ്ങളായി കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണം നിലനിന്നിരുന്ന  ത്രിപുരയിൽ 2018 ൽ നടന്ന അസ്സംബ്ലി തെരെഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ച് അധികാരത്തിലെത്തുകയായിരുന്നു. പൗരത്വ ബിൽ നടപ്പിലാക്കിയതിനു ശേഷം നടന്ന അസംബ്ലി […]

Continue Reading

ത്രിപുര മുഖ്യമന്ത്രിയുടെ എന്‍ആര്‍സിയെ കുറിച്ചുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു.

വിവരണം “ബിജെപി കേന്ദ്ര നിലപാടിനെതിരെയാണ് ഇപ്പോൾ പാർട്ടി നേതാവായ ബിപ്ലബ് രംഗത്തെത്തിയിരിക്കുന്നത്.” എന്ന അവകാശവാദത്തോടെ twentyfournews പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ ലിങ്ക് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  Facebook Archived Link വാര്‍ത്ത‍യുടെ തലകെട്ട് ഇങ്ങനെയാണ്- “മുഖ്യമന്ത്രിക്കസേര കളഞ്ഞ് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ താനെന്താ വിഡ്ഢിയാണോ? ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്” ത്രിപുര മുഖ്യമന്ത്രി ഒരു പത്രസമ്മേളനത്തില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്‍റെ സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന വീഡിയോയുടെ മുകളിലാണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിചിരിക്കുന്നത്. എന്നാല്‍ വീഡിയോ […]

Continue Reading

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയോ…?

വിവരണം ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ നീതി ദേബ് ഗാർഹിക ക പീഡനം ആരോപിച്ചു പരാതി നല്കി അതിനൊപ്പം വിവാഹ മോചനത്തിനായി ഹർജ്ജിയും കോടതിയിൽ  സമർപ്പിച്ചു എന്ന് വാർത്ത സാമുഹിക മാധ്യമങ്കളിൽ 26 ഏപ്രിൽ 2019 മുതൽ പ്രചരിപ്പിക്കുകയാണ്. Archived Link Archived Link ഗാർഹിക  പീഡനത്തിന് ഇരയാകുന്നതായി കാണിച്ച് ബിപ്ലബ് കുമാറിന്റെ ഭാര്യ നീതി ദില്ലിയിലെ തീസ് ഹസാരി കോടതിയിൽ  വിവാഹമോചന ഹർജ്ജി നല്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാണ് വാർത്തകളിൽ പറയുന്നത്. ഈ […]

Continue Reading