200 മില്യണ്‍ മുസ്ലീങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ച രീതിയെ പ്രശംസിച്ച് ധ്രൂവ് റാഠി ഇത്തരമൊരു എക്‌സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി മുസ്ലീം ജനതയെ കുറിച്ച് എക്‌സില്‍ പങ്കുവെച്ച വാചകങ്ങള്‍ എന്ന പേരില്‍ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. Dhruv Rathee 200 മില്ല്യൻ വരുന്ന മുസ്ലിംങ്ങൾ ഇന്നലെ പെരുന്നാൾ ആഘോഷിച്ചു, അവർ പാവപെട്ടവർക്കും ആവശ്യക്കാർക്കും ഭക്ഷണവും ഇറച്ചിയും എത്തിച്ചൂ നൽകി, കുടുംബ ബന്ധങ്ങൾ ഇണക്കിചേർത്തു, ആസ്വാദ്യമായി ഭക്ഷണം പങ്ക് വെച്ചു, കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചു, അവരാരും മദ്യപിച്ചു ബഹളം വെക്കുകയോ, മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് […]

Continue Reading

‘മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലായെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തോ? പ്രചരണം വ്യാജം; വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘ക’ എന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും അതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനും നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന.  ഇതിനെ രൂക്ഷമായ ഭാഷയിലാണ് എം.വി.ഗോവിന്ദനും എം.എം.ഹസനും മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ദേശാഭിമാനി ഇപ്പോള്‍ സന്ദീപ് വാര്യര്‍ മാപ്പ് […]

Continue Reading

മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ചതിന് പിടിയിലായവരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ എന്ന അവകാശവാദം ഉന്നയിച്ച് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുകയാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീവെച്ച ബംഗ്ലാദേശ് കേന്ദ്രമായ മുസ്‌ലിം ഭീകരരുടെ ചിത്രമെന്നതാണ് തലക്കെട്ട്. നാല് പേരെ പോലീസിന്‍റെയും സേനയുടെ സാന്നിദ്ധ്യത്തില്‍ ഹാജരാക്കിയിരിക്കുന്ന ചിത്രമാണിത്. സുഡാപ്പികളുടെയും , കമ്മികളുടെയും സന്തോഷം കണ്ടപ്പോഴെ തോന്നി എന്തോ വലുത് വരുന്നുണ്ടെന്ന്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചത് ബംഗ്ലാദേശ് കേന്ദ്രമായ മുസ്ലീം ഭീകര സംഘടന. ഇതിന്റെ നിയന്ത്രണവും , ഫണ്ടിംഗും ദുബായിൽ നിന്ന്. […]

Continue Reading

ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.  പ്രചരണം  “എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ […]

Continue Reading

ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി വലിയ ജനപങ്കാളിത്തത്തോടെ മോദിക്ക് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി കൊച്ചിയില്‍ കാല്‍നടയായി നടത്തിയ റോഡ്ഷോയും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനിടിയിലാണ് മോദിയ കാണാന്‍ കൊച്ചിയിലെത്തിയ ജനസാഗരം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെട്രോ പില്ലാറിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ ജനത്തിരക്കിലൂടെ ഒരു കാര്‍ കടന്നു വരുന്ന ചിത്രം […]

Continue Reading

2000 രൂപയില്‍ അധികമുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമോ? വസ്‌തുത അറിയാം..

ഡിജിറ്റല്‍ പണമിടപാട് രീതികളാണ് ഇപ്പോള്‍ രാജ്യത്ത് പലരും അധികമായി ഉപയോഗിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപ്രാര മേഖലകളില്‍ വരെ യുപിഐ പണമിടപാടാണ് ഇപ്പോള്‍ അധികവും നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ നടത്തുന്ന 2000 രൂപയില്‍ അധികമുള്ള പണമിടപാടുകള്‍ക്ക് 1.1% ചാര്‍ജ്ജ് ഈടാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് […]

Continue Reading

വിനു വി. ജോണിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ട്വീറ്റ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലഹരിക്കെതിരായി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ വ്യജ വാര്‍ത്ത പ്രചരണം നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ എംഎല്‍യുടെ പരാതിയെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍, അവതാരിക എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണം നടന്നു വരുകയാണ്. അതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനായ വിനു വി.ജോണിന്‍റെ പേരില്‍ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തിലെ ചിലര്‍ ചെയ്ത മോശം പ്രവര്‍ത്തികള്‍ക്ക് സൈബര്‍ ഗുണ്ടകള്‍ എന്നെ […]

Continue Reading

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അടിവസ്ത്രം പോലെ…  ജൂഹി ചൗളയുടെ ട്വീറ്റിന്‍റെ യാഥാര്‍ഥ്യം അറിയൂ…

ഭരണകൂടത്തിനെതിരെയോ അല്ലെങ്കില്‍ അനുകൂലമായോ സെലിബ്രിറ്റികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ്   ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജൂഹി ചൌളയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തന്‍റെ അടിവസ്ത്രം പോലെയാണെന്ന് നടി ജൂഹി ചൗള വിമർശിച്ച് ട്വീറ്റ് ചെയ്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്റെ അടിവസ്ത്രത്തിന്‍റെ പേര് ഡോളര്‍ എന്നാണ്. രൂപ എന്നായിരുന്നുവെങ്കില്‍ എപ്പോഴും […]

Continue Reading

ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) […]

Continue Reading

ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ് ക്യാംപെയിനിനെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തിയ ഖത്തറിനോടുള്ള വിയോജിപ്പുമായി ട്വിറ്ററില്‍ വലിയ ക്യാംപെയ്നുകളാണ് ഇപ്പോഴും നടന്ന് വരുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനമായിരുന്നു ഇതില്‍ പ്രധാനമായും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. #BoycottQatarAirways എന്നത് പകരം ഏറ്റവും അധികം ട്രെന്‍ഡിങില്‍ വന്നത് സ്പെല്ലിങ് തെറ്റിയ #BycottQatarAirways എന്ന ഹാഷ്ടാഗ് ആയിരുന്നു എന്നതാണ് മറ്റൊരു വസ്‌തുത. അതെ സമയം ഇന്ത്യയുടെ ട്വിറ്റര്‍ പ്രതിഷേധത്തെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഒരു ട്വീറ്റ് […]

Continue Reading

FACT CHECK: പ്രിയങ്ക ഗാന്ധിയുടെ എഡിറ്റ്‌ ചെയ്ത ട്വീറ്റ് വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

പ്രിയങ്ക ഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് നുണ പറഞ്ഞു എന്ന തരത്തില്‍ അവരുടെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. ട്വീറ്റില്‍ […]

Continue Reading

FACT CHECK: തന്‍റെ സഹോദരന് ആശുപത്രി കിടക്ക അഭ്യർത്ഥിച്ചുകൊണ്ട് എം പി ജന: വികെ സിങ് നടത്തിയ ട്വീറ്റിന്‍റെ യാഥാർത്ഥ്യം ഇതാണ്…

പ്രചരണം  കോവിഡ് രണ്ടാംഘട്ടം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് രാജ്യമെമ്പാടും വ്യാപിക്കുകയാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ പലയിടത്തും ആശുപത്രി കിടക്കകളുടെ അപര്യാപ്തതയും ഓക്സിജൻ വിതരണ സംവിധാനത്തിന്‍റെ പരിമിതിയും മൂലം സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകാതെ വരുന്നുണ്ട്.   ഇതിനിടയിൽ കേന്ദ്ര സഹമന്ത്രിയും ഗാസിയബാദ് എം പിയും മുൻ കരസേനാ മേധാവിയും ആയിരുന്ന ജനറൽ വി കെ സിംഗ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു […]

Continue Reading

ബി.ജെ.പി. ഗുണ്ടകളുടെയും മന്ദബുദ്ധികളുടെയും കൂട്ടായ്മയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് മാർക്കണ്ഡേയ കഡ്ജു പറഞ്ഞിട്ടില്ല…

പല ഉന്നതരുടെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രസ്താവനകള്‍ പ്രചരിക്കാറുണ്ട്. പലപ്പോഴും ഈ പ്രചരണങ്ങള്‍ ഈ വ്യക്തികള്‍ പറയാത്തതായിരിക്കും. ഈ വ്യക്തികളുടെ രാഷ്ട്രിയ നിലപാട് അനുസരിച്ച് അവര്‍ അങ്ങനെ പറഞ്ഞിട്ടുമുണ്ടാകാം എന്നും പലരും വിശ്വസിച്ച് തെറ്റിദ്ധരിക്കപെടും എന്നിട്ട്‌ ഇത്തരം പോസ്റ്റുകളെ വ്യാപകമായി പ്രചരിപ്പിക്കും. ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ താഴെ വായിക്കാം.വായിക്കൂ: ലീഗ് നേതാവ് കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു വായിക്കൂ: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞിട്ടില്ല.. […]

Continue Reading

രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പുത്തിനെ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചു കാണിക്കുന്ന ട്വീറ്റ് വ്യാജമാണ്…

കായ് പോ ചെ, പി.കെ., എം.എസ്. ധോണി-ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി തുടങ്ങിയ ഹിറ്റ്‌ സിനിമയില്‍ നിന്ന് തന്‍റെ പേരുണ്ടാക്കിയ പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത് ഞായറാഴ്ച ഉച്ചക്ക് മുംബൈയിലെ തന്‍റെ ഫ്ലാറ്റില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങളായി സുശാന്ത് വിഷാദരോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ സുശാന്ത് അതമഹത്യ ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെ ജീവന്‍ […]

Continue Reading

FACT CHECK: NRCയെയും CABനെയും പിന്തുണച്ച് നീത അംബാനി ട്വീറ്റ് ചെയ്തുവോ…?

വിവരണം സാമുഹ മാധ്യമങ്ങളില്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണയും എതിര്‍പ്പും പ്രഖ്യാപിച്ചു പലരും സാമുഹ മാധ്യമങ്ങളില്‍ രംഗത്തെത്തി. പൌരത്വ ബില്ലിനെതിരെ ചേതന്‍ ഭഗത്, ഫര്‍ഹാന്‍ അഖ്തര്‍ തുടങ്ങിയ പല പ്രശസ്ത കലാകാരന്മാര്‍ ട്വിട്ടറിലൂടെ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും സമ്പന്ന കുടുംബത്തിന്‍റെ  അംഗമായ നീത അംബാനി പൌരത്വ ഭേദഗതി നിയമത്തിനും, എന്‍.ആര്‍.സിയ്ക്കും പിന്തുണ പ്രഖ്യാപിച്ചു ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഫേസ്ബൂക്കില്‍ ഡിസംബര്‍ 21 മുതല്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉപയോഗിച്ച പോസ്റ്ററിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading