മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.. ശക്തമായി എതിര്‍ക്കുന്നുണ്ട്.. പക്ഷെ അവര്‍ കള്ളങ്ങളൊന്നും പടച്ചുവിടുന്നുണ്ടെന്ന് തോന്നുന്നില്ലാ.. ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.. എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിക്കുന്ന 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പി.സി.പുലാമന്തോള്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിച്ച് നടത്തിയ പ്രസ്താവനയാണോ […]

Continue Reading

വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പിണറായി വിജയനില്‍ നന്നും പഠിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പഠിക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിന്‍റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവനയും തരൂര്‍ നടത്തി എന്ന നിലയിലെ പ്രചരണം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജാഫര്‍ ഉത്തക്കാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് […]

Continue Reading

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിമാരുടെ നിത്യചെലിവിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രിമാരുടെ നിത്യ ചിലവിന് പണമില്ലാ.. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. വി ഹേറ്റ് സിപിഎം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  വസ്‌തുത ഇതാണ് ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രെസ് സെക്രട്ടറി പി.എം.മനോജുമായി ഫോണില്‍ […]

Continue Reading

ഈ വീഡിയോ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതല്ലാ.. വസ്‌തുത അറിയാം..

വിവരണം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് എത്തിയതെന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹന വ്യൂഹത്തിന് ചെലവായ തുകയുണ്ടായിരുന്നെങ്കില്‍ 5 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കമായിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ജനകീയ കോടതി 𝙿𝙴𝙾𝙿𝙻𝙴’𝚂 𝙲𝙾𝚄𝚁𝚃 എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സത്യമേവ ജയതേ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നരിവധ റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Facebook Post  എന്നാല്‍ […]

Continue Reading

കെ.കെ.ശൈലജ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ കനത്ത തിരച്ചടി ഇപ്പോഴും വലിയ ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ഇതിനിടയില്‍ കെ.കെ.ശൈലജയും പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള വികാരം തിരച്ചടിക്ക് കാരണമായി. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മുഴുവന്‍ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നു എന്ന് കെ.കെ.ശൈലജ പറഞ്ഞു എന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ന്യൂസ് കാര്‍‍‍ഡ് എന്ന പേരിലാണ് പ്രചരണം. എസ്എന്‍ഇസി (സമസ്ത നാഷണല്‍ എ‍ജ്യുക്കേഷന്‍ കൗണ്‍സില്‍) എന്ന ഗ്രൂപ്പില്‍ റൗഫ് ചെട്‌ലാട്ട് റൗഫ് […]

Continue Reading

മുഖ്യമന്ത്രിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ട് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.”കിറ്റ് രാഷ്ട്രീയത്തിൽ” ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. ധൂര്‍ത്തും ധാര്‍ഷ്ട്യവും തിരിച്ചടിയായെന്നും തിരുത്തല്‍ വരുത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിലെ പ്രസ്കത ഭാഗം.  എന്നാല്‍ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു […]

Continue Reading

എം.സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രസംഗിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം നേതാവ് എം.സ്വരാജിന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി സ്വരാജ് പരിഹസിച്ചു എന്ന പേരിലാണ് പ്രചരണം. ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ സംഘപരിവാര്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ അമ്മൂമ്മെടെ ബലൂണും പീപ്പിയും വെച്ചിട്ട് നാട് ചുറ്റി നടക്കുകയാണ് എന്ന് സ്വരാജ് പറയുന്നത് പിണറായി വിജയനെയാണെന്ന തരത്തിലാണ് വീഡിയോ പ്രചരണം. പിണറായിയുടെയും കുടുംബത്തിന്‍റെയും ചിത്രവും വീ‍ഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള […]

Continue Reading

അമിതഷാ നേതൃത്വം നല്‍കിയ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത്ഷായുടെ വേദി പങ്കിടുന്ന വിജയന്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കൈപ്പത്തി വിപ്ലിവം എന്ന പ്രൊഫൈലില്‍ നിന്നും ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ യോഗി ആതിഥ്യനാഥിനോടും അമിത്ഷായ്ക്കുമൊപ്പം […]

Continue Reading

പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി ആയോദ്ധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസീത വീണ്ടും വിവാദ പ്രസ്താവന നടത്തിയെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി..  എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പ്രവീണ്‍ മേനോന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

ഈ വീഡിയോയില്‍ കാണുന്ന മേല്‍പ്പാലം കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതല്ലാ.. വസ്തുത അറിയാം..

വിവരണം കാണാന്‍ നല്ല രസമുണ്ട്.. പണ്ട് വിദേശത്ത് മാത്രം കണ്ടിരുന്ന കാഴ്ച.. മാറുന്ന കേരളം.. മാറ്റുന്ന സര്‍ക്കാര്‍.. പിണറായി സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു റീല്‍ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വളരെ മനോഹരമായി ഡ്രോണ്‍ കൊണ്ട് ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്തരത്തിലൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്. ആറ് വരി പാതയിലായി കടന്നു പോകുന്ന ഫ്ലൈ ഓവറിന്‍റെ ദൃശ്യമാണിത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ അഷ്റഫ് തോപ്പയില്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് 219ല്‍ […]

Continue Reading

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശനം അവാര്‍ഡ് പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന പേരിലൊരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സിപിഐ എം സൈബര്‍ കോംറേ‍ഡ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്,, എങ്ങനെ സഹിക്കും അവർ,, എന്ന തലക്കെട്ട് നല്‍കി സജി എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2023ല്‍ ഇത്തരത്തിലൊരു അവാര്‍‍ഡ് […]

Continue Reading

മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കരിങ്കൊടി പ്രയോഗവും പ്രതിഷേധവും ശക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ഇതിനോടകം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് ഈ പ്രചരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പൈയ്ത്തില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പട്ടി പിടുത്തക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ […]

Continue Reading

പിണറായി കരുത്തുറ്റ നേതാവാണെന്നും കോണ്‍ഗ്രസ് വിടാന്‍ തനിക്ക് മടിയില്ലെന്നും ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് നിരസിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ശശി തരൂരിനിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ കരുത്തുറ്റ നേതാവ്.. കോണ്‍ഗ്രസ് വിടാന്‍ തനിക്ക് യാതൊരു […]

Continue Reading

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത? അറിയാം..

വിവരണം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ വീഡിയോ ചിത്രീകരിച്ച മൂന്നാമത്തെ പ്രതിയെ കുറിച്ച് മാതൃഭൂമി ന്യൂസ്  നല്‍കിയ വാര്‍ത്ത എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധം.. മൂന്നാം […]

Continue Reading

കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആ‍ര്‍എസ്‌പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്‌ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് […]

Continue Reading

ചിത്രത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ളത് ഷാജ് കിരണല്ല, കൈരളി ടിവി മാനേജര്‍ ജിഗ്നേഷ് നാരായണനാണ്….

കേരളത്തിൽ അടുത്തിടെ വിവാദമുണ്ടാക്കിയ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിസ്ഥാനത്തുള്ള സ്വപ്നസുരേഷ് കോടതിയിൽ ഈയിടെ രഹസ്യ മൊഴി നൽകിയിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് മുൻപിൽ സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരൺ എന്നൊരാൾ തന്നെ സമീപിച്ചു എന്ന് സ്വപ്ന ആരോപിച്ചിരുന്നു.  ഷാജ് കിരണുമായി ബന്ധപ്പെട്ട ഒരു പ്രചരണം മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി, ഭാര്യ, മകൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിൽക്കുന്നത് ഷാജ് കിരൺ ആണെന്ന്  സൂചിപ്പിച്ച് ചുവന്ന വൃത്തത്തില്‍  അടയാളപ്പെടുത്തിയ  ചിത്രമാണ് […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമായി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായിരിക്കുന്നത്. ഇതിനിടയില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുകയാണ്. സ്വപ്ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്‍റെ […]

Continue Reading

രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനം നടത്താന്‍ വേണ്ടിയാണോ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ കൂറ്റന്‍ വേദി നിര്‍മ്മിച്ചിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ബീച്ചിലെ ഒരു കൂറ്റന്‍ പന്തലും അതിനോട് ചേര്‍ന്നുള്ള വേദിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ബീച്ചില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ വേദിയെന്ന് തോന്നിക്കും വിധം സീക്രട്ട്‌സ് ഓഫ് ആലപ്പി എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേദിയുടെ വീഡിയോ കാണിച്ച ശേഷം ഇവിടെ നടക്കാന്‍ പോകുന്നത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജനമഹാസമ്മേളനമാണെന്ന തരത്തിലാണ് വീഡിയോയ്ക്ക് ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫ്ലക്‌സ് […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

വീഡിയോയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിനെയാണ്… പ്രസംഗം 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്തേതുമാണ്…

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആകുന്നുണ്ട്. പ്രചരണം  വീഡിയോയിലെ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി വിജയന്‍ ഇങ്ങനെ പറയുന്നു: “എല്ലാ മേഖലയിലും കേരളം തകർന്നു കിടക്കുകയാണ് ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടു എന്ന് പറയാനില്ല. എല്ലാവരിലും നിരാശ. അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്‍റ് എങ്ങനെയെങ്കിലും ഇവിടുന്ന് ഒഴിഞ്ഞു പോയാൽ മതിയെന്ന് ജനങ്ങൾ ചിന്തിക്കുന്ന അവസ്ഥ.”  സംസ്ഥാന സർക്കാരിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തുന്നു എന്ന […]

Continue Reading

FACT CHECK – ചാണകവും ഗോമൂത്രവും ചേര്‍ന്ന പഞ്ചഗവ്യഘൃതം വിപണിയില്‍ അവതരിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണോ? വസ്‌തുത അറിയാം..

വിവരണം ഓര്‍മ്മ ശക്തിക്കും ഏകാഗ്രതയ്ക്കും ഗോമൂത്രവും ചാണകവും.. പുതിയ മരുന്നുമായി പിണറായി സര്‍ക്കാര്‍..എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ വെബ്‌സൈറ്റിലെ പഞ്ചഗവ്യ ഘൃതം എന്ന മരുന്നിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാവിപ്പട എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് കമന്‍റും ചെയ്തിരിക്കുന്നത്. Instagram Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പുതുതായി പുറത്തിറക്കിയ ആയുര്‍വേദ മരുന്നാണോ പഞ്ചഗവ്യ ഘൃതം? ഔഷധിയാണോ […]

Continue Reading

വിജയനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി പരാമർശം നടത്തി എന്നത് തെറ്റായ വാർത്തയാണ്…

വിവരണം ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉള്ളവർ ഇതര രാഷ്ട്രീയ പാർട്ടിയെയോ  അതിൻറെ പ്രവർത്തകരെയോ പ്രശംസിച്ചു സംസാരിക്കുന്നത് പരാമർശം നടത്തുന്നത് എപ്പോഴും വാർത്ത ആകാറുണ്ട്.  പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിൽ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിന്നും  വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ചില വാർത്തകൾക്ക് മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിയിരുന്നു. എന്നാൽ അവയിൽ പല പരാമർശങ്ങളും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ […]

Continue Reading

പിണറായി വിജയന്‍ വൃക്ഷതൈ നടാന്‍ ബൂട്ടും ഗ്ലൌസും ഇട്ടു ഇറങ്ങുന്നതിന്‍റെ ചിത്രമാണോ ഇത്…?

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു പഴയ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുന്നു. ചിത്രത്തില്‍ പിണറായി വിജയന്‍ ബൂട്ടും ഗ്ലൌസും ഇട്ടു നില്‍ക്കുന്നത് നമുക്ക് കാണാം. ഇത്രയും സുരക്ഷ സന്നാഹങ്ങളോടെ മുഖ്യമന്ത്രി ഒരുവൃക്ഷതൈ നടാന്‍ പോവുകയാണ് എന്നാണ് പ്രചരണം. തൊഴിലാളി വര്‍ഗത്തിന്‍റെ നേതാവിന് ഒരു വൃക്ഷതൈ നടാന്‍ ഇത്രയും ഒരുക്കങ്ങള്‍ ചെയ്യേണ്ടി വരുന്നു എന്ന് പോസ്റ്റില്‍ പരിഹസിക്കുകയാണ്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയല്ല എന്ന് മനസിലായി. ഈ ഫോട്ടോ മുഖ്യമന്ത്രി […]

Continue Reading

സീതാറാം യെച്ചൂരി പിണറായി വിജയനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

വിവരണം പിണറായി വിജയന്‍ ധാര്‍ഷ്ട്യം കൈവെടിയണം.. കേരളത്തിന്‍റെ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത് മികച്ച ആശയങ്ങളാണ്.. അത് അനുസരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടികെ അബ്ദുള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 112ല്‍ അധികം ഷെയറുകളും 17ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ […]

Continue Reading

എറണാകുളത്ത് പുതുതായി 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് വ്യാജ പ്രചരണം

വിവരണം  കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട്  കേരളത്തിൽ നിന്നും വരുന്ന വാർത്തകൾ ഏറെ ആശാസ്യകരമാണ്. മേയ്  രണ്ടിനും നാലിനും ഒരു കേസ് പോലും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിൽ ഉള്ള  രോഗികളിൽ ഏറെപ്പേരും രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും തിരികെ പൊയ്ക്കൊണ്ടിരുന്നു. മുഖ്യമന്ത്രി ദിവസവും നടത്തുന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിലെ അവസ്ഥയുടെ ചിത്രം വ്യക്തമായി പങ്കുവയ്ക്കുന്നു.  ഇതിനിടെ ട്വിറ്ററിൽ പ്രചരിച്ച ഒരു വാർത്തയുടെ സത്യാവസ്ഥ അറിയാനായി വായനക്കാർ ഞങ്ങളുടെ വാട്ട്സ് ആപ്പിൽ പങ്കുവച്ചിരുന്നു. archived […]

Continue Reading

മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ കോടികള്‍ മുടക്കി ചാനലുകളില്‍ പുനസംപ്രേഷണം ചെയ്യുന്നുണ്ടോ?

വിവരണം കൊറോണക്കാലത്ത് ശബളം മുടങ്ങുമ്പോൾ എന്തിനാണീ പി ആർ ധൂർത്ത് ————— കേരള മുഖ്യമന്ത്രി എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നു. കേരളത്തിലെ ചാനൽകാരൊക്കെ ഡെയിലി ചാനലിൽ സ്വമേധയാ പോയിരുന്നു റെക്കോർഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നു എന്നാണോ പലരുടെയും ധാരണ.. എന്നാൽ അതല്ല സത്യം.. ചാനലുകൾക്ക് കോടികൾ മേടിച്ച് എല്ലാരും ഒരു മണിക്കൂർ സ്പോൺസേർഡ് പ്രോഗ്രാം സംസ്ഥാനം കത്തുമ്പോൾ ഒരാൾ പി ആർ നടത്തുന്നു എന്ന തലക്കെട്ട് നല്‍കി കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, 24 […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യേശുദാസ് 10 ലക്ഷം രൂപ നൽകിയത് എപ്പോഴാണ്…?

വിവരണം  സഖാവ് എബിൻ ജോയ് എന്ന ഫേസ്‌ബുക്ക്  എന്ന പേജിൽ നിന്നും “Big salute sir” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.   പ്രശസ്ത ഗായകൻ യേശുദാസും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാ യേശുദാസും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ചിത്രവും  “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യോശുദാസ് 10 ലക്ഷം രൂപ നൽകി…അഭിനന്ദനങ്ങൾ…” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]

Continue Reading

‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

വിവരണം  അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ  കുരു പൊട്ടി ചാകും” എന്ന […]

Continue Reading

കാശ്മീർ വിഷയത്തില്‍ പ്രതിഷേധിക്കാൻ പിണറായി വിജയൻ കാശ്മീരിലേക്ക് പോകുന്നു എന്ന വാര്‍ത്ത സത്യമോ..?

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിലെ ജനങ്ങളെ രക്ഷിക്കാൻ ഇനി പിണറായി സഖാവിനെക്കൊണ്ട് മാത്രമേ പറ്റുകയുള്ളു… ?? പിണറായി ഡാ ? എന്ന അടിക്കുറിപ്പോടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും ഒപ്പം ” സഖാവ് പിണറായി വിജയൻ കാശ്മീരിലേക്ക്. ജമ്മു കാശ്മീർ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ കാശ്മീരികളുടെ രക്ഷകനാകുവാൻ സഖാവ് പിണറായി കാശ്മീരിലേയ്ക്ക്. ലാൽസലാം […]

Continue Reading