മുസ്ലിം സ്ത്രികള്‍ വോട്ട് രേഖകള്‍ കാണിച്ച് ഡല്‍ഹിയില്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ക്യു നില്‍ക്കുന്ന ചിത്രത്തിനെ വിമര്‍ശിച്ച് കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ട്‌ താഴെ നല്‍കിയ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ഈ ട്വീറ്റിനെ പലരും വിമര്‍ശിച്ച് രംഗത്തെത്തി. ഇത് പോലെയുള്ള വര്‍ഗീയമായ ട്വീറ്റുകള്‍ ഈ ട്വിട്ടര്‍ ഹാന്‍ഡില്‍ നിയന്ത്രിക്കുന്ന അഡ്മിനിന്‍റെ ചിന്താഗതിയെ കാണിക്കുന്നതാണ് എന്ന് ചിലര്‍ അഭിപ്രായപെട്ടു. ട്വീറ്റിനെ വിമര്‍ശിച്ച ചില ട്വീടുകള്‍ നമുക്ക് താഴെ കാണാം.

എന്നാല്‍ മുന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി എന്ന പോസ്റ്റ്‌ പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. 12 മണിക്കൂറില്‍ ഈ ഫെസ്ബൂക് പോസ്റ്റ് ഏകദേശം 700ഓളം പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. ട്വിട്ടരിലാണ് ഇത്തരത്തില്‍ ഒരു വിമര്‍ശനം അദേഹം നടത്തിയെന്നാണ് പോരാളി ഷാജി പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു ട്വീറ്റ് അദേഹം ചെയ്തിട്ടില്ല എന്ന് മനസിലായി. എന്താണ് പോസ്റ്റില്‍ പറയുന്നത്, എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനെ ‘രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും’ എന്നാണ് ബി.ജെ.പി പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ഇൗ പരാമര്‍ശത്തിനെതിരെ രഘുറാം രാജന്‍ രംഗത്തുവരുകയായിരുന്നു.”

പോസ്റ്റില്‍ പങ്ക് വെച്ച ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മുസ്ലിം സ്ത്രികള്‍ വോട്ട് രേഖപ്പെടുത്താന്‍ നില്‍ക്കുന്ന ചിത്രം രേഖകള്‍ എല്ലാം സുക്ഷിച്ചാലും, പൌരത്വം തെളിയിക്കാന്‍ കാണിക്കേണ്ടി വരും എന്ന പരിഹസിച്ചു ബിജെപിയുടെ ട്വിറ്റ൪ ഹാന്‍ഡലില്‍ ബിജെപിക്കെതിരെ രഘുറാം രാജന്‍ രംഗത്തെത്തിയിരിക്കുന്നു ഇത്തരം പരാമര്‍ശം നടത്തുന്ന ജനാധിപാതയ സര്‍ക്കാര്‍ ലോകത്തെവിടെയുമുള്ളതായി തനിക്കറിയില്ലെന്നാണ്... രഘുറാം രാജന്‍ ട്വീറ്റ് ചെയ്തത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോ ഇതെന്നും അദേഹം ചോദിക്കുന്നു.”

വസ്തുത അന്വേഷണം

ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂർണമായി വ്യാജമാണ് കാരണം രഘുറാം രാജന്‍ ട്വിട്ടറിലില്ല. അദേഹതിന് ട്വിട്ടറില്‍ ഔദ്യോഗിക അക്കൗണ്ട്‌ ഇല്ല എന്നതാണ് വസ്തുത. 2018ല്‍ കൊച്ചിയില്‍ ഒരു പത്രസമ്മേളനം അഭിസംബോധന ചെയ്യുന്നതിനിടയില്‍, അദേഹം എന്തുകൊണ്ട് ട്വിട്ടറില്‍ അക്കൗണ്ട്‌ ഉണ്ടാക്കുന്നില്ല എന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ-

“എനിക്ക് സമയമില്ല. ഇത് പോലെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ ഒരു പ്രാവശ്യം തുടങ്ങിയാല്‍ നിരന്തരമായി അത് ചെയ്തുകൊണ്ടിരിക്കേണ്ടി വരും.20-30 സെക്കന്റില്‍ 140 അക്ഷരങ്ങളിൽ മറുപടി പറയാന്‍ എന്നോട് സാധിക്കില്ല. ”

Hindustan TimesTOINDTV
India TodayFinancial ExpressZeebiz

എന്നാല്‍ ഞങ്ങള്‍ ട്വിട്ടരില്‍ അന്വേഷിച്ചപ്പോള്‍ രഘുറാം രാജന്‍റെ പല പാരഡി അക്കൗണ്ടുകളുമുണ്ട്. ഇത്തരത്തിലൊരു അക്കൗണ്ടില്‍ നിന്ന് പോരാളി ഷാജി പറയുന്ന ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റില്‍ യുസര്‍ നേം ശ്രദ്ധിച്ചാല്‍ ഈ അക്കൗണ്ട്‌ രഘുറാം രാജന്‍റെതല്ല എന്ന് വ്യക്തമാക്കുന്നു. ഈ അക്കൗണ്ട്‌ രഘുറാം രാജന്‍റെ പാരഡി അക്കൗണ്ട്‌ ആണ്. ഈ ട്വീറ്റ് രഘുറാം രാജന്‍ ചെയ്തതാണ് എന്ന് കരുതി അക്കൗണ്ട്‌ പരിശോധിക്കാതെ പോരാളി ഷാജി ഫെസ്ബൂക് പോസ്റ്റിട്ടതായിരിക്കാം എന്ന് അനുമാനിക്കുന്നു.

നിഗമനം

പോരാളി ഷാജിയുടെ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍റെ പാരഡി അക്കൗണ്ട്‌ ചെയ്ത ട്വീറ്റ് യഥാര്‍ത്ഥ്യം എന്ന് കരുതി ചെയ്ത പോസ്റ്റ്‌ ആണ് എന്ന് അനുമാനിക്കുന്നു. രഘുറാം രാജന്‍ ട്വിട്ടറിലില്ല.

Avatar

Title:FACT CHECK: രഘുറാം രാജന്‍ ബിജെപിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടില്ല; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False