സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നുണ്ട് വ്യാപാരി വ്യവസായി സമിതി സംഘടനകളിലെ വളരെ ചെറിയൊരു വിഭാഗം കേരളത്തില്‍ പണിമുടക്കിൽ നിന്ന് പിൻമാറി നിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബന്ദ് ദിനത്തിലെ നാല് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡൽഹി മുംബൈ ബാംഗ്ലൂർ കേരളം കേരളം മുംബൈ എന്നീ സംസ്ഥാനങ്ങളിൽ വാഹനഗതാഗതം സമ്പൂർണമാണെന്നും എന്നാല്‍ കേരളത്തില്‍ മാത്രം ഒഴിഞ്ഞ റോഡുകളും അടഞ്ഞുകിടക്കുന്ന കടമുറികളും ആണ് ബന്ദ് ദിന കാഴ്ച്ച എന്നുമാണ് ചിത്രം സൂചിപ്പിക്കുന്നത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “നാളെ ഏങ്കിലും കണ്ടവർ പറയുന്ന കേട്ട് വഴി തടയാതിരിക്കുക . ബാക്കി സംസ്ഥാനത്തുള്ളവർ നമ്മളെ കണ്ടു ചിരിക്കുന്നുണ്ടാകും”

archived linkFB post

ഞങ്ങൾ ചിത്രങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി.

വസ്തുത ഇങ്ങനെ

പൊതു പണിമുടക്ക് തീരാന്‍ ഇനിയും സമയമുണ്ടെങ്കിലും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാണ്:

ഞങ്ങൾ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ഇതേ ചിത്രം മലയാള മാസിക ഓൺലൈൻ പതിപ്പിൽ 2020 ജനുവരി 9 നു നൽകിയിട്ടുള്ളതായി കണ്ടു. പണിമുടക്കുകൾ ഏറ്റവും കൂടുതൽ വിജയിക്കുന്നത് കേരളത്തിലാണ് എന്ന ആശയം പങ്കുവയ്ക്കാനാണ് ആണ് ഈ ചിത്രവും ഒപ്പമുള്ള ലേഖനവും നൽകിയിട്ടുള്ളത്. ബാംഗ്ലൂർ കെ ആർ പുരം പാലത്തിലെ കനത്ത ട്രാഫിക്’ എന്ന അടിക്കുറിപ്പോടെ 2016 യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ ബാംഗ്ലൂരില്‍ നിന്നുമുള്ള ചിത്രം പകര്‍ത്തിയ സമാന സന്ദര്‍ഭം കാണാം. വീഡിയോയിൽ നിന്നും ഞങ്ങൾ എടുത്ത ഫ്രെയിമും പോസ്റ്റിലെ ബാംഗ്ലൂർ ചിത്രവും ശ്രദ്ധിക്കുക:

2019 ജനുവരി 8 9 തീയതികളിൽ മുമ്പ് ദേശീയ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. അക്കാലത്തെ ചിത്രങ്ങൾ ആവാം ഇതെന്ന് അനുമാനിക്കുന്നു ഏതായാലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പണിമുടക്കുമായി 2016-2020 മുതൽ പ്രചാരത്തിലുള്ള ഈ ചിത്രങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

വെബ് ദുനിയ എന്ന മാധ്യമത്തിന്‍റെ കന്നഡ പതിപ്പിൽ 2021 ല്‍ ട്രാഫിക് തിരക്കിനെ കുറിച്ചുള്ള ലേഖനത്തിൽ ബാംഗ്ലൂരിലെ ചിത്രം പ്രതീകാത്മകമായി പങ്കുവെച്ചിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ പഴയതാണ്. 2022 ലെ ദേശീയ പണിമുടക്കുമായി ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ചിത്രങ്ങള്‍ക്ക് 2022 ദേശീയ പണിമുടക്കുമായി യാതൊരു ബന്ധവുമില്ല...

Fact Check By: Vasuki S

Result: Misleading