അസംബന്ധിത വീഡിയോ വെച്ച് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി അപമാനിച്ചു എന്ന് വ്യാജപ്രചരണം  

Misleading Political

പ്രധാനമന്ത്രിയായിരിക്കുമ്പോൾ  ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി വിദേശി അതിഥികളുടെ മുൻപിൽ അവഗണിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് അടക്കം കോൺഗ്രസ് നേതാക്കൾ വിദേശ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതായിനമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “ഇതായിരിന്നു 12 കൊല്ലം മുമ്പത്തെ india വലിയ ഫിനാൻസ് കൊമ്പൻ എന്നൊക്കെ പറഞ്ഞിട്ടു എന്ത് കാര്യം പുല്ലു വിലയെ ഉണ്ടായിരുന്നുള്ളൂ” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങൾ ഇതിന് മുൻപും തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുകേയുണ്ടായിരുന്നു. അന്ന് ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ചുള്ള സത്യം വ്യക്തമാക്കി പ്രസിദ്ധികരിച്ച ഫാക്ട് ചെക്ക് റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.

Also Read | സോണിയ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍സിംഗിനെ അപമാനിച്ച നിമിഷങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇതാണ്…

Archived

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ചൈനീസ് പാ൪ലാമെന്‍റിന്‍റെ ഒരു പ്രതിനിധി സംഘം അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ കാണാം. ഈ സമയത്ത്  ഡോ. മൻമോഹൻസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നില്ല. അതിനാൽ സോണിയ ഗാന്ധി മൻമോഹൻസിംഗിനെ അപമാനിച്ചു എന്ന വാദം തെറ്റാണ്.

മുകളിൽ നമുക്ക് ഈ കൂടിക്കാഴ്ചയുടെ വീഡിയോ കാണാം. ചൈനീസ് പ്രതിനിധി സംഘം അന്നത്തെ കോൺഗ്രസ് പ്രസിഡൻ്റ സോണിയ ഗാന്ധിയെ കൈ കൊടുക്കുന്നു പിന്നീട് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ കൈ കൊടുക്കുന്നുണ്ട്. ഡോ. മൻമോഹൻ സിംഗിനെ എവിടെയെങ്കിലും അപമാനം നേരിടേണ്ടി വന്നിട്ടില്ല എന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  

നിഗമനം

പ്രധാനമന്ത്രിയായിരുന്നപ്പോൾ ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി അപമാനിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അസംബന്ധിത വീഡിയോ വെച്ച് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി അപമാനിച്ചു എന്ന് വ്യാജപ്രചരണം

Fact Check By: K. Mukundan 

Result: Misleading

Leave a Reply