കെ ടി ജലീല്‍ മുസ്ലിം ലീഗ് അനുകൂല പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

False ദേശീയം | National രാഷ്ട്രീയം | Politics

ഒന്നാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. കെ ടി ജലീല്‍ മുസ്ലിം ലീഗ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്.  പിന്നീട്  ലീഗ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുസ്ലീം ലീഗിൽ നിന്ന് പുറത്തായ ജലീല്‍ 2006-ൽ കുറ്റിപ്പുറം മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച്  ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി. 2011 മുതൽ 2026 വരെ തവനൂർ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു ജലീൽ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ല്‍ യുഡിഎഫിലെ അഡ്വ: വി എസ് ജോയിയോട്‌ പരാജയപ്പെട്ടു.  

 ഡോ. കെ.ടി. ജലീല്‍ മുസ്ലിം ലീഗ് അനുകൂല പ്രാതാവന നടത്തിയെന്ന് ഒരു വാര്‍ത്ത ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

കെ ടി ജലീല്‍ വേദിയില്‍ പ്രസംഗിക്കുന്ന ചിത്രവും “ലീഗ് എന്റെയും കൂടി പാർട്ടിയാണ്; തിരിച്ചു വിളിച്ചാൽ ഞാൻ പോകാൻ തയ്യാറാണ്’ – കെ.ടി ജലീൽ” എന്ന വാചകങ്ങളുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.  

FB postarchived link

എന്നാല്‍ ഇത് വെറും വ്യാജ പ്രചാരണമാണ് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ പരാജയം നേരിട്ട സാഹചര്യത്തില്‍ കെ ടി ജലീല്‍ ഇങ്ങനെ എന്തെങ്കിലും പ്രസ്താവന നടത്തിയിരുന്നു എങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്ത ആകുമായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ നല്‍കിയതായി യാതൊരു സൂചനയും അന്വേഷണത്തില്‍ ലഭിച്ചില്ല. 

മാത്രമല്ല, അദ്ദേഹം തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ലീഗിനെ വിമര്‍ശിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 

അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കെ ടി ജലീലുമായി നേരിട്ട് സംസാരിച്ചു. തന്നെ കുറിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നും ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നിഗമനം 

ലീഗ് എന്‍റെ കൂടി പാര്‍ട്ടിയാണെന്നും തിരിച്ചു വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും മുന്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞതായി പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണ്. അങ്ങനെ ഒര്പ്രസ്ഥാവന നടത്തിയിട്ടില്ലെന്ന് കെ ടി ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: കെ ടി ജലീല്‍ മുസ്ലിം ലീഗ് അനുകൂല പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

Fact Check By: Vasuki S

Result: False

Leave a Reply