കര്‍ണാടകയില്‍ ഈ മാസം വൈദ്യുതി ബില്‍ കണ്ട് സാധാരണകാര്‍ക്ക് ‘ഷോക്ക്‌’ അടിച്ചു. കര്‍ണാടകയില്‍ എല്ലാ മാസം 200 യുണിറ്റ് വൈദ്യതി സൌജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്‌ ഇപ്പൊൾ വൈദ്യതി നിരക്കുകള്‍ അമിതമായി കൂട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തില്‍ ചില കാര്യങ്ങള്‍ തെറ്റാണ്. വൈദ്യുതി നിരക്കുകള്‍ കൂട്ടിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ സമയത്ത് എടുത്ത തിരുമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ്. എന്താണ് ഉയര്‍ന്ന വൈദ്യതി ബില്ലിന്‍റെ യഥാര്‍ത്ഥ കാരണം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധിരാമയ്യയുടെ ചിത്രം പങ്കുവെച്ച് അടികുറിപ്പില്‍ എഴുതുന്നത്,

“വൈദ്യുതി ചാർജ് നാലിരട്ടി വർധിപ്പിച്ചു എങ്കിലും അത് അടക്കാൻ പോകുന്ന സ്ത്രീകൾക്ക് ബസ്സിൽ ടിക്കറ്റ് എടുക്കേണ്ട..

സിദ്ധ രാമയ്യ ഡാ..”

200 യുണിറ്റ് വരെ വൈദ്യതി സൗജന്യമാക്കും എന്ന് കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതിനിടെയാണ് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചത് എന്ന് ആരോപി ക്കുന്നു. എന്നാല്‍ ശരിക്കും കര്‍ണാടകയില്‍ വൈദ്യുതി നിരക്കുകളില്‍ വര്‍ധനയുണ്ടായോ? നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തിരുമാനം എടുത്തത് ആരാണ്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ കര്‍ണാടകയിലെ വൈദ്യതി നിരക്കില്‍ വര്‍ധനവിനെ കുറിച്ച് അന്വേഷിച്ചു. ഇതിനെ കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. കര്‍ണാടകയില്‍ മെയ്‌ 12നാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഒരു യുണിറ്റിന് കൂടിയത് 2.89 രൂപയാണ്. ഈ വര്‍ധനവിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കി ദി ഹിന്ദു റിപ്പോര്‍ട്ട്‌ ചെയ്യുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം കര്‍ണാടക സര്‍ക്കാറിന്‍റെ KERC എന്ന കമ്മീഷനാണ് ഈ വര്‍ധനവ് ആംഗികരിച്ചത്. KERC ആണ് കര്‍ണാടകയില്‍ വൈദ്യുതിയുടെ നിരക്കുകള്‍ തിരുമാനിക്കുന്നത്.

KERC മാര്‍ച്ച്‌ മാസത്തില്‍ ഈ വൈദ്യതി വില വര്‍ദ്ധിപ്പിക്കണം എന്ന് സുഭാര്‍ഷ ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ അത് അംഗികരിച്ചില്ല എന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബോമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്‌ സര്‍ക്കാരാണ് ഈ വര്‍ധനവ് അംഗികരിച്ചത് എന്നും അദ്ദേഹം ആരോപ്പിച്ചു.

പക്ഷെ കോണ്‍ഗ്രസ്‌ കര്‍ണാടകയില്‍ അധികാരത്തില്‍ വന്നത് 20 മേയിലാണ്. വില വര്‍ദ്ധനവിന്‍റെ നോട്ടിഫിക്കേഷന്‍ പുറത്ത് ഇറക്കിയത്. അങ്ങനെ ഈ തിരുമാനം എടുത്തത് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരല്ല. ഈ കാര്യം ചൂണ്ടി കാണിച്ച് കോണ്‍ഗ്രസും തിരിച്ചടിച്ചു. ഗൃഹ ജ്യോതി യോജന കോണ്‍ഗ്രസ്‌ കര്‍ണാടകയില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി അനുസരിച്ച് കര്‍ണാടകയില്‍ 200 യുണിറ്റ് വരെ എല്ലാ വീടുകള്‍ക്ക് വൈദ്യുതി സൌജന്യമായി ലഭിക്കും. ഇതിന്‍റെ ലാഭം 2.14 കോടി ജനങ്ങള്‍ക്ക് ഉണ്ടാകും എന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.

കര്‍ണാടകയുടെ വൈദ്യുതി വിതരണം ചെയ്യുന്ന ബീസ്കോമും ഈ വിഷയത്തില്‍ വിശദികരണം നല്‍കിയിട്ടുണ്ട്. ബീസ്കോം ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പാണ് വൈദ്യുതി നിരക്കുകള്‍ കൂടിയത് എന്ന് ബീസ്കോമും വ്യക്തമാക്കുന്നു. എല്ലാ കൊല്ലവും വൈദ്യുതി കമ്പനികള്‍ (ESCOM) ഈ.ആര്‍.സി. റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട്‌ നവംബറിലാണ് സമര്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട്‌ KERC പരിശോധിക്കും. ജനങ്ങളുടെയും മറ്റു കക്ഷികളുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന് മാര്‍ച്ച്‌ വരെ ശുപാർശകള്‍ സമര്‍പ്പിക്കും. ഈ ശുപാർശ സര്‍ക്കാര്‍ ആംഗികരിച്ചതിന് ശേഷം ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കും.

പക്ഷെ ഈ പ്രാവശ്യം തെരഞ്ഞെടുപ്പ് കാരണം ഈ തിരുമാനം എടുക്കാന്‍ വൈകി. അത് കാരണം ഏപ്രില്‍ മുതലുള്ള തുക കുടിശ്ശികയായി ഈടാക്കുകയാണ് കര്‍ണാടകയിലെ വൈദ്യുതി കമ്പനികൾ. കുടാതെ ഗൃഹ ജ്യോതി യോജനയുടെ ലാഭം ഓഗസ്റ്റ്‌ മുതലാണ്‌ ഉപഭോക്താകള്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും ട്വീറ്റില്‍ നിന്ന് വ്യക്തമാക്കുന്നു.

നിഗമനം

സിദ്ധിരാമയ്യ സര്‍ക്കാരല്ല കര്‍ണാടകയില്‍ വൈദ്യതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. മാര്‍ച്ചില്‍ ലഭിച്ച KERCയുടെ തിരുമാനം മെയ്‌ 12നാണ് ബസവരാജ് ബോമ്മൈ സര്‍ക്കാര്‍ ആംഗികരിച്ചത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കര്‍ണാടകയില്‍ വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരാണോ? സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: Misleading