ചിത്രം കടപാട്: ഗൂഗള്‍

1955ൽ 57 യാത്രക്കാരും 4 ജീവനക്കാരുമായി ന്യൂയോർക്കിൽ നിന്നും മിയാമി യിലേയ്ക്ക്‌ പറന്നുയർന്ന പാൻ അമേരിക്ക 914 വിമാനം കാണാതായി 30 വർഷത്തിനു ശേഷം യാതൊരു കുഴപ്പവുമില്ലാതെ തിരികെയെത്തി എന്ന അവിശ്വസനീയമായ കഥ പറയുന്ന ഒരു വീഡിയോ മലയാളം ടെലിവിഷൻ അവരുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈക്കുകളും കമന്റുകളും ഷേയറുകളുമായി വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. ഇതൊരു കെട്ടുകഥയാണോ അതോ കെട്ടുകഥയെക്കാൽ അവിശ്വസനീയമായ യാഥാർഥ്യ മാണോ എന്ന് നമുക്ക് പരിശോധിക്കാം

വിവരണം

പറന്നുയർന്ന ശേഷം കാണാതായ വിമാനം വേനിസ്വുല യിലെ കാരക്കസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. തങ്ങൾക്ക് മിയാമിയിലെയ്ക്കാണ് പോകേണ്ടുന്നതെന്നും ന്യൂയോർക്കിൽ നിന്നാണ് യാത്ര പുറപ്പെട്ടത് എന്നും പൈലറ്റ് എയർപോർട്ട് അധികൃതരെ അറിയിച്ചു. പറന്നുയർന്നിട്ട്‌ 30 വർഷം കഴിഞ്ഞിരിക്കുന്നു എന്ന് അധികൃതർ പൈലറ്റിനോട് വെളിപ്പെടുത്തിയപ്പോൾ അവർ ഞെട്ടിപ്പോയി. എയർപോർട്ട് ജീവനക്കാർ പലരും യാത്രക്കാരെ വിമാനത്തിന്റെ ജാലകങ്ങൾ വഴി കണ്ടുവെന്നും 30 വർഷത്തെ പ്രായം ആരെയും ബാധിച്ചിരുന്നില്ല എന്ന് അവർക്ക് ബോധ്യപ്പെട്ടതായും വീഡിയോയിൽ പറയുന്നു. ആരും വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല എന്നും അടുത്തേയ്ക്ക് വരരുത് എന്ന ആംഗ്യം കാണിച്ച ശേഷം വിമാനം തിരികെ പറന്നുയർന്നു എന്നതുമാണ് കഥ.

Archived link

വസ്തുതാ വിശകലനം

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ സയൻസ് ഫിക്ഷന് വളരെ സാധ്യതകൾ ഉണ്ട്. ടൈം ട്രാവൽ അത്തരം ഗണത്തിൽ പെടുന്ന ഒന്നാണ്. ഇതുവരെ ആരും ടൈം ട്രാവൽ നടത്തിയതായി ഔദ്യോഗിക രേഖകൾ ഇല്ല. ടൈം ട്രാവൽ യാത്രകളുടെ കൂട്ടത്തിലെ ഏറ്റവും പ്രചാരം ലഭിച്ച കഥയാണ് പാൻ അമേരിക്ക 916 ന്റെത്.

എവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് സൈറ്റുകളിൽ ഇത്തരം ഒരു വിമാനത്തിന്റെ അപകട വിവരങ്ങളൊന്നും എഴുതി യിട്ടില്ല.

AviationSafety.net: 1955 | Archived link

വെനിസ്വുലയിൽ വിമാനം ലാൻഡ് ചെയ്ത തിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ല.

AviationSafety.net: 1990 | Archived link

1948 മുതൽ കാണാതായ വിമാനങ്ങളുടെ ലിസ്‌റ്റി ഇൽ പാൻ അമേരിക്ക 914 ഇല്ല.

ASN records over 80 aircraft missing since 1948 | Archived link

പാൻ ആം വിർച്വൽ മ്യൂസിയം എന്ന വെബ്സൈറ്റിൽ പാൻ അമേരിക്ക വിമാനങ്ങളെ കുറിച്ചുള്ള മാധ്യമ വാർത്തകളുടെ ഒരു ശേഖരം നൽകിയിട്ടുണ്ട്. ഇതിലും പാൻ അമേരിക്ക 916 എന്ന വിമാനത്തെ പറ്റി ഒന്നും പരാമർശിക്കുന്നില്ല.

1950’s Pan Am Advertisements |

Mad craft എന്ന യുട്യൂബ് ചാനലിൽ നിന്നും പാൻ അമേരിക്ക 916 യാഥാർഥ്യമെന്ത് എന്ന പേരിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽ വസ്തു നിഷ്ഠമായി അവർ ഇതൊരു വ്യാജ വാർത്താ യാണെന്ന് തെളിയിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=84GOzIcpRrY&feature=youtu.be

Archived link

അമേരിക്കയിൽ ഈ കാലഘട്ടത്തിലെ പ്രമുഖ പത്രങ്ങളിൽ ഇതേപ്പറ്റി വാർത്ത വന്നിട്ടില്ല. 1985 ൽ വീക്കിലി വേൾഡ് ന്യൂസ് എന്ന പ്രസിദ്ധീകരണ ത്തിലാണ് വാർത്താ ആദ്യമായി റിപ്പോർട്ട് ചെയ്തത്. 92′ 93 വർഷങ്ങളിലും ഇതേ വാർത്ത അവർ പ്രസിദ്ധീകരിച്ചു. 1979 ൽ പ്രവർത്തനം ആരംഭിച്ചു 2007 ഇൽ പ്രവർത്തനം നിർത്തിയ പത്രമാണിത്. വീക്കിലി വേൾഡ് ന്യൂസ് പ്രസിദ്ധീകരണം അമാനുഷികവും അവിശ്വസനീയവുമായ വാർത്തകൾ മാത്രമാണ് പ്രചരിപ്പിച്ചിരുന്നത്.. അമേരിക്കയിലെ മറ്റൊരു മാധ്യമങ്ങളിലും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.

Archived link

നിഗമനം

ഈ വിമാനം ന്യൂയോർക്കിൽ നിന്നു പുറപ്പെട്ടതിന്റെയോ വേനിസ്വുലയിൽ വന്നിറങ്ങിയത്തിന്റെ യോ ചിത്രങ്ങളോ വീഡിയോകളോ ലഭ്യമല്ല. കാണാതായ വിമാനങ്ങളെക്കുറിച്ചും അപകടത്തിൽ പെട്ട വിമാന പ്രതിപാദിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകളിൽ ഒന്നും പ്രസ്തുത വിമാനത്തിന്റെ വിശദാംശങ്ങൾ ഇല്ല.

ഇതൊരു വ്യാജ വാർത്തയാണ്. പാൻ അമേരിക്കൻ എന്ന വിമാന കമ്പനി ക്ക് ഇത്തരം ഒരു വിമാനം ഉണ്ടായിരുന്നതായി യാതൊരു രേഖകളുമില്ല. അവിശ്വസനീയമായ വാർത്തകളുടെ ഗണത്തിൽ പ്രചരിച്ചു പോരുന്ന വെറും കൗതുക കഥ മാത്രമാണിത്. യാഥാർത്ഥ്യം എന്ന നിലയിൽ ഈ വാർത്ത പ്രചരിപ്പിക്കാ തെ വസ്തുതാ പരിശോധന നടത്താൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

കടപാട് : യുത്യുബ് ചാനല്‍ Mad Craft, Road Pulse

Avatar

Title:പാൻ അമേരിക്കൻ 914, മുപ്പതു വർഷത്തിനു ശേഷം മടങ്ങി വന്നോ…

Fact Check By: Deepa M

Result: False