ചിത്രം കടപാട്: ANI

വിവരണം

കഴിഞ്ഞ ഫെബ്രുവരി 14 ന്‌ പുൽവാമയിൽ വീരമൃത്യു വരിച്ച സി ആർ പിഎഫ് ജവാന്മാരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വം റിലയൻസ് ഉടമ മുകേഷ് അംബാനി ഏറ്റെടുക്കും എന്ന വാർത്ത യ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ നല്ല പ്രചാരം ലഭിക്കുന്നുണ്ട്.

ഇത് സത്യമാണോ എന്ന് പരിശോധിക്കാം

വസ്തുതാ വിശകലനം

റിലയൻസ് ഫൗണ്ടേ ഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം അവർ തന്നെ പങ്കുവച്ചിട്ടുണ്ട്‌.

: https://twitter.com/ril_foundation/status/1097378502855122945

കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി എന്നീ കാര്യങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുക്കുക

ടൈംസ് ഓഫ് ഇന്ത്യ, ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, ഇക്കണോമിക് ടൈംസ് തുടങ്ങിയ വയുടെ ഓൺലൈൻ പോർട്ടലുകളും വാർത്ത നൽകിയിട്ടുണ്ട്.

New Indian Express|TOI| Economic Times

നിഗമനം

ഞങ്ങളുടെ അന്വേഷണ പ്രകാരം, മുകേഷ് അംബാനി സി ആർ പിഎഫ് ജവാന്മാരുടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന വാർത്ത സത്യമാണ്.

Avatar

Title:മുകേഷ് അംബാനി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കും…

Fact Check By: Deepa M

Result: True