
കുംഭമേള വൈറൽ പെൺകുട്ടി കേരളത്തില്‍ എത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെ വിവാഹിതയാവുകയും പിന്നീട് ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ജനുവരിയിൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് തങ്ങൾ വിവാഹിതരായതെന്ന് ദമ്പതികൾ വാദിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നൽകിയ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം കേരള ഹൈക്കോടതി അനുവദിച്ചു ഇവരുടെ വിവാഹത്തിലെ വിവാദം ഇപ്പോഴും സജീവമാണ്.
ഈ പശ്ചാത്തലത്തില്‍ മൊണാലിസയെ കാണാനില്ലെന്നും തിരയുകയാണ് എന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ പറയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മോണാലിസയെ കാണാനില്ലെന്നും താൻ അവരെ തിരഞ്ഞ് ജോധ്പൂരിലെത്തിയെന്നും വീഡിയോയിലെ യുവാവ് പറയുന്നു. പെൺകുട്ടി ഓടിപ്പോയിരിക്കുന്ന പുഷ്കറിൽ ഞാൻ അവളെ തേടിക്കൊണ്ടിരിക്കുകയാണ് എന്നും അജ്മേറിൽ യുവതിയെ കണ്ടെത്താനായില്ല ജോധ്പൂരിലേക്ക് അന്വേഷിച്ച് പോവുകയാണ് അവളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും യുവാവ് പറയുന്നു. ഇത് ഫര്‍മാന്‍ ഖാനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മൊണാലിസ കൊല്ലപ്പെട്ടോ ? മൊണാലിസ എവിടെ അപ്രത്യക്ഷയായി ??
ഫർമാൻ ഖാൻ പുറത്തു വിട്ട വിഡിയോയിൽ പലർക്കും സന്ദേഹം..
മോണോലിസയെ അജ്‌മീറിൽ താൻ തിരക്കിവന്നതാ ണെന്നും മൊണാലിസ തന്നെവിട്ട് എവിടേക്കോ പോ യെന്നും കണ്ടുകിട്ടുന്നവർ ദയവായി സഹായിക്കണ മെന്നും ഫയർമാൻ X ൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്.
ഇതേത്തുടർന്ന് പലരും മൊണാലിസ കൊല്ലപ്പെട്ടു എന്ന സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. സമൂഹമദ്ധ്യമങ്ങളിൽ പലരും ആ കുട്ടിയെ ഫർമാൻ ഖാൻ അപായപ്പെടുത്തി യിട്ട് നിരപരാധിയായ അഭിനയിക്കുകയാണെന്ന സം ശയം പ്രകടിപ്പിക്കുന്നുമുണ്ട്.
മുംബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഹിന്ദി ദിനപത്രമായ പത്രിക (Patrika) യുടെ ഓൺലൈൻ പതിപ്പ് patrika .com ആണ് ഈ വാർത്ത അൽപ്പം മുൻപ് പുറ ത്തുവിട്ടത്.. വീഡിയോയിൽ പറയുന്നതിൽ സംശയം, അല്ലങ്കിൽ എന്തോ ഒളിക്കുന്നു”
എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് മൊണാലിസയെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാന്‍ അല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഫർമാൻ ഖാനല്ല മറിച്ച് രാജസ്ഥാനിലെ ബലോത്ര സ്വദേശി അരവിന്ദ് കുമാർ ജോഷി എന്നയാളാണ്. വീഡിയോയിൽ കാണുന്ന യുവാവും ഫർമാൻ ഖാനും തമ്മിൽ കാഴ്ചയിൽ സമാനതയുണ്ട്.
താഴെയുള്ള താരതമ്യ ചിത്രം നോക്കുക:

വീഡിയോ വൈറലായതിന് ശേഷം ഇയാൾ തന്നെ ഇതിന്‍റെ സത്യാവസ്ഥ വ്യക്തമാക്കി ഏപ്രിൽ 12ന് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
https://www.instagram.com/avi_patwari/reel/DXCctObCI2U
താൻ ഫർമാനല്ലെന്നും കാഴ്ചയിൽ ചില സാമ്യതകളുണ്ട് എന്നതല്ലാതെ വ്യത്യസ്ത വ്യക്തികളാണെന്നും യുവാവ് പറയുന്നു. തമാശയ്ക്ക് നിർമ്മിച്ച വീഡിയോ ആണിത്. വീഡിയോ കണ്ട ശേഷം പലരും താൻ ഫർമാനാണെന്ന് തെറ്റിദ്ധരിച്ച് കമന്‍റ് ചെയ്യുന്നുണ്ട്. ദയവുചെയ്ത് ഇങ്ങനെ കമന്‍റ് ചെയ്യരുത് എന്നാണ് അരവിന്ദ് വീഡിയോയിൽ പറയുന്നത്.
നിഗമനം
കുംഭമേള വൈറല്‍ പെണ്‍കുട്ടി മൊണാലിസയെ കാണാനില്ലെന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് രാജസ്ഥാനിലെ ബലോത്ര സ്വദേശി അരവിന്ദ് കുമാർ ജോഷിയാണ്. അരവിന്ദ് താമാശയ്ക്ക് സൃഷ്‌ടിച്ച വീഡിയോ തെറ്റിധാരണ സൃഷ്ടിച്ച് വൈറലാവുകയാണ് ഉണ്ടായത്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




