
വേനൽക്കാലം കടുത്തതോടെ കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കനത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട മഴ ലഭിച്ചത് വളരെ കുറവാണ്. ഈ പശ്ചാത്തലത്തിൽ കനത്ത ചൂടിനെ എതിരെ മുന്നറിയിപ്പ് എന്ന തരത്തിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
പ്രചരണം
“ഏപ്രിൽ 29 – മെയ് 12 വരെ, താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സന്ദേശത്തിന്റെക്കുന്നതാ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും സന്ദേശം തെറ്റിദ്ധരിപ്പി പൂര്‍ണ്ണ രൂപം ഇങ്ങനെ: “അടിയന്തര മുന്നറിയിപ്പ് നൽകി…*
*ഏപ്രിൽ 29 മുതൽ മെയ് 12 വരെ,*
രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും (പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ) പുറത്തിറങ്ങരുത്. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകൾ തുറന്നിടുക. അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക. ശ്രദ്ധിക്കുക, ഈ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുക.
തൈര്, മോര്, വെറ്റില നീര് തുടങ്ങിയ ശീതളപാനീയങ്ങൾ ധാരാളം കുടിക്കുക.
*വളരെ പ്രധാനപ്പെട്ട വിവരങ്ങൾ:*
*ജനങ്ങൾക്കും താമസക്കാർക്കും സിവിൽ ഡിഫൻസ് വകുപ്പ് ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.*
വരും ദിവസങ്ങളിൽ താപനില 47°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ചൂടുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്, ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. *അതിനാൽ, ഈ മുൻകരുതലുകൾ പാലിക്കണം:*
*കാറുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ:*
ഗ്യാസ് ഉൽപ്പന്നങ്ങൾ
ലൈറ്ററുകൾ
കാർബണേറ്റഡ് പാനീയങ്ങൾ
പെർഫ്യൂമുകളും ബാറ്ററികളും
കാറിന്റെ ജനാലകൾ ചെറുതായി തുറന്നിടുക
കാറിന്റെ ഇന്ധന ടാങ്ക് പൂർണ്ണമായും നിറയ്ക്കരുത്
വൈകുന്നേരം ഇന്ധന ടാങ്ക് നിറയ്ക്കുക
രാവിലെ കാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക
യാത്ര ചെയ്യുമ്പോൾ ടയറുകളിൽ അമിതമായി കാറ്റ് നിറയ്ക്കരുത്
*മറ്റ് മുൻകരുതലുകൾ:*
തണുത്ത സ്ഥലങ്ങളിൽ തേളുകളും പാമ്പുകളും വീടുകളിൽ പ്രവേശിക്കാം, അതിനാൽ ശ്രദ്ധിക്കുക
ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക
ഗ്യാസ് സിലിണ്ടർ വെയിലത്ത് വയ്ക്കരുത്
വൈദ്യുതി മീറ്ററുകളിൽ അധികം ലോഡ് വയ്ക്കരുത്
ആവശ്യമായ മുറികളിൽ മാത്രം എയർ കണ്ടീഷനിംഗ് ഉപയോഗിക്കുക
ഓരോ 2-3 മണിക്കൂറിലും കുറഞ്ഞത് 30 മിനിറ്റ് ഇടവേള എടുക്കുക
പുറത്തെ താപനില 45–47°C ആയിരിക്കുമ്പോൾ, എസി 24–25°C ആയി സജ്ജമാക്കുക
രാവിലെ 10 നും 3 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
*അവസാനമായി:*
ദയവായി ഈ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുക. പലർക്കും ഇതിനെക്കുറിച്ച് അറിയില്ലായിരിക്കാം”

എന്നാല്‍ കാലാവസ്ഥാ വകുപ്പ് ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സന്ദേശത്തെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും തിരഞ്ഞു. എന്നാല്‍ ഇങ്ങനെ സന്ദേശം കാണാന്‍ സാധിച്ചില്ല.
കേരളത്തിലെയും ലക്ഷദ്വീപിലെയും കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും നടത്തുന്ന തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലും ഞങ്ങള്‍ തിരഞ്ഞു. എന്നാല്‍ ഇങ്ങനെ അറിയിപ്പ് നല്‍കിയിട്ടില്ല. കേന്ദ്രം പുറത്തിറക്കുന്ന പത്രകുറിപ്പിലും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ താപനിലയിൽ അതിയായ വർധന ഉണ്ടാകുമെന്ന് പറയുന്നില്ല . സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ നൽകിയിരുന്നു.
സന്ദേശത്തിൽ പറയുന്നതുപോലെ അൻപത് ഡിഗ്രി സെൽഷ്യസ് ചൂടിൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കാറിന്‍റെ ഇന്ധന ടാങ്ക് പൂർണ്ണമായും നിറയ്ക്കരുതെന്നുമുള്ള അറിയിപ്പുകള്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതാണ്. പല ഗൾഫ് രാജ്യങ്ങളിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും താപനില അൻപതിനോട് അടുത്തോ അൻപതിന് മുകളിലോ ഒക്കെ പലപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി കുറിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തിൽ ‘സിവിൽ ഡിഫൻസ്’ എന്ന പേരിൽ പ്രത്യേക സർക്കാർ വകുപ്പില്ലെന്നും, ഇത് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധസേനയാണെന്നും കുറിപ്പിലുണ്ട്. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് 2005-ലെ ദുരന്തനിവാരണ നിയമം, സെക്ഷൻ 54 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നൽകുന്നു.
നിഗമനം
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു എന്ന് പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണ്. കാലാവസ്ഥാ വകുപ്പ് ഇങ്ങനെ ഒരു മുന്നറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




