
പ്രചരണം
എ ആര്‍ റഹ്മാന്‍ എന്ന സംഗീത പ്രതിഭയുടെ മകളുടെ ഗാനാലാപന വീഡിയോ എന്ന പേരില്‍ ഒരു യുവതി “കുരുക്കു സിരുത്തവളെ…” എന്ന തമിഴ് ഗാനം അതി മനോഹരമായി ആലപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോ ദൃശ്യങ്ങളില്‍ തന്നെ യുവതി എ ആര്‍ റഹ്മാന്‍റെ മകളാണ് എന്ന വാചകങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പായും ഇക്കാര്യം നല്‍കിയിട്ടുണ്ട്.
A R Rahman’s daughter Sarita singing awesomely 🌹… ‘. The popular film song of yesteryears- Kurukku sirithhavale ‘
ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജ പ്രചരണമാണെന്നും ഗാനം ആലപിക്കുന്ന യുവതി എ ആര്‍ റഹ്മാന്റെ മകള്‍ അല്ലെന്നും കണ്ടെത്തി.
വസ്തുത അറിയാം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം ഏതാണ്ട് 2018 മുതല്‍ നടന്നു വരുന്നു എന്ന് കണ്ടെത്തി. ഈ യുവതി പിന്നണി ഗായികയായ ഡല്‍സി നൈനാന്‍ ആണ് എന്ന് മനസ്സിലായി. ഡല്‍സിക്ക് ഫേസ്ബുക്ക് പേജുണ്ട്. അതില്‍ ഡല്‍സി ഗാനമാലപിക്കുന്ന അനേകം വീഡിയോകള്‍ ലഭ്യമാണ്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയും അതിലുണ്ട്. ഡല്‍സിയുടെ യുട്യൂബ് ചാനലില്‍ അവര്‍ പാടിയ പാട്ടുകള്‍ വീഡിയോ സഹിതം അപ്ലോഡ് ചെയ്തിട്ടുണ്ട്.
എ ആര്‍ റഹ്മാനോടുള്ള ആദരവ് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
തുടര്‍ന്ന് ഞങ്ങള്‍ എ ആര്‍ റഹ്മാന്‍റെ മകളുടെ ചിത്രം തിരഞ്ഞു. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഖദീജ, റഹീമ എന്നാണ് പെണ്‍കുട്ടികളുടെ പേര്. ഖദീജ സംഗീത രംഗത്ത് സജീവമാണ്. ഖദീജ മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ ധരിച്ചു കൊണ്ടാണ് പൊതുവേദികളില്‍ എത്തുന്നത്. ഇതിന്‍റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ ഖദീജയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഖദീജ റഹ്മാന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ അവര്‍ തന്നെ പോസ്റ്റ് ചെയ്ത ഒരു മാധ്യമ ഇന്‍റര്‍വ്യൂ താഴെ കൊടുക്കുന്നു.
എ ആര്‍ റഹ്മാന്റെ മൂന്നു മക്കളുടെയും ചിത്രം താഴെ കാണാം. ഖദിജയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് ചിത്രം.

ഭാര്യയും പെണ്‍മക്കളും നിത അംബാനിയോടൊപ്പം നില്‍ക്കുന്ന ചിത്രം എ ആര്‍ റഹ്മാന്‍ കുറേ നാള്‍ മുമ്പ് തന്‍റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റില്‍ ഗാനം ആലപിക്കുന്നത് എ ആര്‍ റഹ്മാന്റെ മകള്‍ അല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ ഗാനം ആലപിക്കുന്നത് എ ആര്‍ റഹ്മാന്റെ മകള്‍ അല്ല. ഡല്‍സി നൈനാന്‍ എന്നൊരു പിന്നണി ഗായികയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വീഡിയോയിലെ ഗായിക എ ആര്‍ റഹ്മാന്‍റെ മകളല്ല. ഡല്‍സി നൈനാന്‍ എന്നൊരു പിന്നണി ഗായികയാണ്…
Fact Check By: Vasuki SResult: False
