FACT CHECK: റോഡിലെ കുഴികളുടെ മുകളിലൂടെ അപകടപരമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

രാഷ്ട്രീയം | Politics

കേരളത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ അപകടപരമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വാഹങ്ങള്‍ കുഴികളിലൂടെ അപകടപരമായി സഞ്ചരിക്കുന്നതായി കാണാം. ഈ റോഡ്‌ കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “😎🤣#kറെയിൽ നിർമ്മിക്കാൻ പോകുന്ന കേരള സർക്കാർ അതി നൂതന മാതൃകയിൽ നിർമ്മിച്ച സസ്‌പെൻഷൻ മികവോടെ ഉള്ള റോഡ് 🤣😎

എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ കേരളത്തിലെതാണോ അല്ലയോ എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ In-Vid we verify ടൂള്‍ ഉപയോഗിച്ച് വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ചൈനീസ് വെബ്സൈറ്റുകളില്‍ ലഭിച്ചു.

izuiyou.com

Bilibili

വീഡിയോ ശ്രദ്ധിച്ച് നോക്കിയ നമുക്ക് ചൈനീസ് ഭാഷയില്‍ സൈന്‍ ബോര്‍ഡുകളും കാണാം.

BiliBili എന്ന വെബ്സൈറ്റില്‍ ഇതിന്‍റെ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ലഭ്യമാണ്. ഈ വീഡിയോയില്‍ അവസാനത്തെ നിമിഷങ്ങളില്‍ നമുക്ക് ഒരു ട്രക്ക് കാണാം. ഈ ട്രക്ക് ചൈനയിലെ ഷാന്‍ഘായി ANE ലോജിസ്റ്റിക്സ് എന്നൊരു കമ്പനിയുടെതാണ്.

Centurium

നിഗമനം

കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന റോഡിലെ കുഴികളുടെ വീഡിയോ യഥാര്‍ത്ഥത്തില്‍ ചൈനയിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:റോഡിലെ കുഴികളുടെ മുകളിലൂടെ അപകടപരമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

Fact Check By: Mukundan K 

Result: False