കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കളെ ആന്ധ്ര പോലീസ് പരസ്യമായി മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Misleading സാമൂഹികം

ആന്ധ്രപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് പരസ്യമായി മര്‍ദ്ദിക്കുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം  

മൂന്ന് യുവാക്കളെ നടുറോഡില്‍ ഇരുത്തിയ ശേഷം ഒരു പോലീസുകാരന്‍ ലാത്തി കൊണ്ട് കാല്‍വെള്ളയില്‍ നിര്‍ദ്ടാക്ഷിണ്യം മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോളേജ് വിദ്യാര്‍ഥിനികളെ  ശല്യം ചെയ്തതിനാണ് ഈ ആണ്‍കുട്ടികളെ ആന്ധ്രപ്രദേശ്‌ പോലിസ് തല്ലുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു പോലിസ് കോണ്‍സ്റ്റബിളിനെ ഈ ആണ്‍കുട്ടികള്‍ മര്‍ദ്ദിച്ചതാണ് കേസെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

വീഡിയോ സ്‌ക്രീന്‍ഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം  നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില  മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2025 മെയ് 27ന് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ റപ്പോര്‍ട്ടില്‍ പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് മൂന്ന് യുവാക്കളെ ആന്ധ്ര പ്രദേശ് പോലിസ് പരസ്യമായി മര്‍ദ്ദിച്ചതെന്ന് പറയുന്നു. 

മറ്റ് മാധ്യമ റിപ്പോര്‍ട്ടുകളിലും പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചതിനാണ് യുവാക്കളെ പരസ്യമായി ശിക്ഷിച്ചതെന്ന് പറയുന്നു.

കണ്ണ ചിരഞ്ജീവി എന്ന പോലീസ് കോണ്‍സ്റ്റബിളിനെയാണ് കഞ്ചാവ് ലഹരിയില്‍ പ്രതികള്‍ ആക്രമിച്ചത്. കോണ്‍സ്റ്റബിളിന്‍റെ പരാതിയില്‍ തെനാലി ടു ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം പ്രതികളായ ചെബ്രോലു ജോണ്‍ വിക്ടര്‍ (25), ഷെയ്ക്ക് ബാബുലാല്‍ (21), ഡോമ രാകേഷ് (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ പോലീസ് പരസ്യമായി മര്‍ദ്ദിച്ചത് വിവാദമായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

നിഗമനം 

പോലിസ് കോണ്‍സ്റ്റബിളിനെ കഞ്ചാവ് ലഹരിയില്‍ മര്‍ദ്ദിച്ച യുവാക്കളെ ആന്ധ്രപ്രദേശ് പോലീസ് പരസ്യമായി മര്‍ദ്ദിച്ച ദൃശ്യങ്ങളാണ്  കോളേജ് വിദ്യാര്‍ഥികളെ ശല്യം ചെയ്ത യുവാക്കളെ മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് . 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കളെ ആന്ധ്ര പോലീസ് പരസ്യമായി മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S

Result: Misleading

Leave a Reply