
വിവരണം
കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോ? മാതൃഭൂമി ന്യൂസ് ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത അറിയാം
മാതൃഭൂമി ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് അവര്‍ പ്രതികരിച്ചു. യഥാര്‍ത്ഥ ന്യൂസ് കാര്‍ഡില്‍ നല്‍കിയ വാചകം ഇങ്ങനെയാണ്-
കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി.. മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന വി.ടി.ബല്‍റാം സ്ഥാനം ഒഴിഞ്ഞു.. യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ് മാതൃഭൂമി ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും കണ്ടെത്താനും സാധിച്ചു.
മാതൃഭൂമി ന്യൂസ് നല്‍കിയ യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ്-
നിഗമനം
മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത ന്യൂസ് കാര്‍ഡ‍് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
