
കൊക്രോച്ച് ജനത പാർട്ടിയുടെ ദേശീയ പ്രവക്താവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു മുസ്ലിം വ്യക്തി മാധ്യമങ്ങളോട് സംസാരിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “പാറ്റകളുടെ മനസ്സ് എന്താണ്..? #പാറ്റ #ജിഹാദി” ഇംഗ്ലീഷിൽ വീഡിയോയുടെ മുകളിൽ എഴുതിയ വാചകത്തിൻ്റെ അർഥം ഇതാണ്: “കൊക്രോച്ച് ജനത പാർട്ടിയുടെ ദേശീയ പ്രവക്താവ്. സിജെപിയുടെ ഇത് പോലെയുള്ള മണ്ടന്മാർക്ക് ഇന്ത്യ ഭരിക്കണം, ചിന്തിച്ച് നോക്കു.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 31 മെയ് 2023ന് ന് N24 ഹരിയാന ന്യൂസ് എന്ന യൂട്യൂബ് ചാനൽ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.
വീഡിയോയുടെ ശീർഷകം പറയുന്നു, “മുസ്ലിം ഐ.ടി. വിദ്യാർത്ഥി ജന്തർ മന്തറിൽ പോലീസിനെയും സൈന്യത്തെയും ആശ്ചര്യപ്പെടുത്താൻ എന്താണ് പറയുന്നത്?” കൊക്രോച്ച് ജനത പാർട്ടി ഈ വർഷമാണ് അഭിജിത് ദിപ്കെ എന്ന യുവാവ് നിർമ്മിച്ചത്. അതിനാൽ ഈ പഴയെ ദൃശ്യങ്ങൾക്ക് കോക്കറാച്ച് ജനത പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കോക്കറാച്ച് ജനത പാർട്ടിയുടെ പ്രവക്താക്കളുടെ പേരുകൾ അവരുടെ X അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗരഭ് ദാസ്, വിജേത ദഹിയ, അശുതോഷ് രങ്ക എന്ന വ്യക്തികളെയാണ് കോക്കറാച്ച് ജനത പാർട്ടി അവരുടെ ദേശീയ പ്രവക്താവായി നിയമിച്ചത്.
Embed Tweet
നിഗമനം
കൊക്രോച്ച് ജനത പാർട്ടിയുടെ ദേശീയ പ്രവക്താവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 3 കൊല്ലം മുൻപ് ഡൽഹിയിൽ നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു മുസ്ലിം യുവാവിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




