
വിവരണം
കെ.കെ.ഷൈലജ ടീച്ചര്‍ക്കും നടി മഞ്ചുവാര്യര്‍ക്കുമെതിരെ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ ലൈംഗിക ചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ ഖേദപ്രകടനവുമായി ഇയാള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സമൃതി പരുത്തിക്കാട് ഞാന്‍ ഹരിഹരനൊപ്പം എന്ന് എഴുതിയ പേപ്പര്‍ ഉയര്‍ത്തി നിന്ന് ഐഖ്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ എറവ് ബ്രാഞ്ച് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 633ല്‍ അധികം റിയാക്ഷനുകളും 135ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സമൃതി പരുത്തിക്കാട് ഹരിഹരന് പിന്തുണ പ്രഖ്യാപിച്ച് ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ സമൃതി പരുത്തിക്കാടിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു ചിത്രം കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സമൃതിയുമായി ഫോണില്‍ ബന്ധപ്പെട്ട് ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. നടന്‍ ദലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് അവള്‍ക്കൊപ്പം എന്ന എഴുത്ത് ഉയര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണിത്. ഇപ്പോള്‍ തന്നോടുള്ള വ്യക്തിവിദ്വേഷത്തിന്‍റെ പേരില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും ഇത് വ്യാജമാണെന്നും സമൃതി പ്രതികരിച്ചു. യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ മുന്‍പ് തന്നെ ഡീയാക്‌ടീവേറ്റ് ചെയ്തതിനാല്‍ യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ ബുദ്ധമുട്ടാണെന്നും അവര്‍ പറഞ്ഞു.
നിഗമനം
സമൃതി പരുത്തിക്കാട് തന്നെ ചിത്രം എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഹരിഹരനൊപ്പം എന്ന പേരില്‍ സമൃതി പരുത്തിക്കാടിന്‍റെ ഈ ചിത്രം വ്യാജമായി നിര്‍മ്മിച്ചത്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
