യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ്    

Altered Political

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്നതായി   കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “എവിടെയോ കണ്ട മുഖപരിചയം ” 

എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങൾ സൂക്ഷിച്ച് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് വീഡിയോയിൽ താഴെ Minimax Hailuo AI എന്ന വെബ്സൈറ്റിൻ്റെ വാട്ടർമാർക്ക് കാണാം. ഈ വെബ്സൈറ്റ് നിശ്ചല ചിത്രങ്ങള്‍ എ.ഐ. ഉപയോഗിച്ച് വീഡിയോ ക്ലിപ്പ് ആക്കി മാറ്റുന്നതാണ്. 

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ കങ്കണ യോഗി ആദിത്യനാഥിനെ കണ്ടത് 4 കൊല്ലം മുൻപാണ്. 2021ൽ നടന്ന ഈ കൂടികാഴ്ചയുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് CMO അവരുടെ ഔദ്യോഗിക X ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു. 

പോസ്റ്റ് കാണാൻ – X | Archived

കങ്കണ രണാവത്തിനെ ഉത്തർ പ്രദേശ് സർക്കാർ അവരുടെ ഒരു ജില്ലാ ഒരു ഉൽപ്പനം (ODOP) പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡറായി പ്രഖ്യാപിച്ചതിനെ തുടർന്ന് കങ്കണ മുഖ്യമന്ത്രി യോഗിയെ അദ്ദേഹത്തിൻ്റെ വസതിയിൽ കാണാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഇത്.   മുകളിൽ നൽകിയ ഒരു ചിത്രം ഞങ്ങൾ Hailuo ai  ഉപയോഗിച്ച് ഇവർ ആലിംഗനം ചെയ്യുന്നു എന്ന പ്രോംപ്റ്റ് നൽകി ഒരു വീഡിയോയുണ്ടാക്കി. വൈറൽ വീഡിയോ പോലെ തന്നെ ഞങ്ങൾക്കും ഒരു വീഡിയോയുണ്ടാക്കാൻ പറ്റി. ഈ പ്രയോഗത്തിൻ്റെ പരിണാമങ്ങൾ നമുക്ക് താഴെ കാണാം.

    

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്നു എന്ന തരത്തിലുള്ള ദൃശ്യങ്ങൾ എ.ഐ. ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു..  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ്

Fact Check By: K. Mukundan 

Result: Altered