
ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് എക്സ്പ്രസ്സും മറ്റേ ട്രെയിൻ എൻജിനും കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “ഭാരതാംബയെ കണ്ട് കുരു പൊട്ടിയവന്മാർക്ക് സമർപ്പയാമി….”
എന്നാൽ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ സൂക്ഷിച്ച് നോക്കിയപ്പോൾ ഞങ്ങൾക്ക് ഈ ചിത്രത്തിൽ ഒരു വാട്ടർമാർക്ക് കാണാം. The Rail Pilot എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൻ്റെ വാട്ടർമാർക്കാണ് നമ്മൾ കാണുന്നത്. ഞങ്ങൾ ഈ അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തി. ഈ ചിത്രം ഈ അക്കൗണ്ടിൽ ഞങ്ങൾ കണ്ടെത്തി. 26 മെയ് 2025നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടികുറിപ്പിൽ ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
പോസ്റ്റ് കാണാൻ – Instagram | Archived
ഞങ്ങൾ എ.ഐ. പരിശോധിക്കുന്ന വെബ്സൈറ്റുകളിൽ പരിശോധിച്ചപ്പോഴും ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. Hive Moderation പ്രകാരം ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് 96.7% സാധ്യതയുണ്ട്.
Wasitai.com എന്ന വെബ്സൈറ്റ് പ്രകാരവും ഈ ചിത്രം എ.ഐ. നിർമ്മിച്ചതാണ്.
ശ്രീ രാമൻ്റെ ചിത്രം റെയിൽവേ എൻജിനിൽ പെയിൻ്റ ചെയ്ത് വാർത്തയും ഞങ്ങൾ കണ്ടെത്തി. Republic പ്രസിദ്ധികരിച്ച ഒരു വാർത്ത പ്രകാരം ന്യൂ ഗുവാഹത്തി ലോക്കോമോട്ടീവ് ഷെഡിലാണ് റെയിൽവേ എൻജിനിൻ്റെ മുകളിൽ ശ്രീ രാമൻ്റെ ചിത്രം പെയിൻ്റ ചെയ്തത്.
നിഗമനം
ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title: ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് ട്രെയിനിൻ്റെ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ്
Written By: Mukundan KResult: False
