ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

False അന്തര്‍ദേശീയം | International

തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ നടക്കുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “⚠️ BALLISTIC MISSILE IMPACT 💥 ഇറാന്റെ ഭീകരമായ ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ റാഷോൺ ലിസോൺ എന്ന സ്ഥലത്ത് നേരെ തട്ടി! Iran Israel war getting out of control… 😢🔥 💣 CCTV visuals from Tel Aviv ഇത് യുദ്ധത്തിന്റെ യഥാർത്ഥ ഭീകരതയാണ്… RASHON LISOON, TEL AVIV ”.

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. ഈ വീഡിയോ 17 മെയ് 2025ന് ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Archived Link

കഴിഞ്ഞ കൊല്ലം ഇസ്രായേൽ ലെബനനിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ് ഇത് എന്ന് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നു. അൽ ഖുദ്സ് നെറ്റ്‌വർക്ക് എന്ന X അക്കൗണ്ടും 6 ഫെബ്രുവരി 2025ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേൽ ലെബനനിലെ ടൂൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് രാഘേബ് ഹർബ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്.

Archived Link  

ഈ വീഡിയോ ഷെയ്ഖ് രാഘേബ് ഹർബ് ആശുപത്രി അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് 5 ഫെബ്രുവരി 2025ന്‌ പങ്ക് വെച്ചത്.

പോസ്റ്റ് കാണാൻ – Instagram | Archived 

നിഗമനം

തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *