
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വര്‍ദ്ധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ അക്രമണം രൂക്ഷമാവുകയും ഇറാന്‍ ആണവകേന്ദ്രങ്ങളും മാധ്യമ ഓഫീസുകളും ഇസ്രയേല്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനം തകരുന്ന ദൃശ്യങ്ങളെന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മിസൈല്‍ പതിച്ച് ബഹുനിലക്കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനിക ആസ്ഥാനം തകരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണമ ഇങ്ങനെ: “ഇറാൻ്റെ തിരിച്ചടിയിൽ ബാലിസ്റ്റിക് മിസ്സൈൽ ഏറ്റ് ഇസ്രായേലിൻ്റെ പെൻ്റഗൺ ആയ സൈനിക ആസ്ഥാനത്തെ കെട്ടിടം തകരുന്ന ദൃശ്യമാണിത്”
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ ചില കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ 2024 നവംബര്‍ മുതല്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടു. 2024 നവംബര്‍ 15 ന് സിബിഎസ് ന്യൂസ് വാര്‍ത്താ വെബ്സൈറ്റില്‍ സമാന ദൃശ്യങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ ബെയ്റൂട്ടില്‍ ആക്രമണം കടുപ്പിക്കുന്നതിനെ കുറിച്ചാണ് വാര്‍ത്ത.
ഈ സൂചനകളുപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ ഇകണോമിക്സ് ടൈംസ് യൂട്യൂബ് ചാനലില്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി 2024 നവംബര്‍ 16ന് വാര്‍ത്ത നല്‍കിയതായി കണ്ടു.
ഹിസ്ബുള്ളയുടെ അധികാരമേഖലകളായ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണിത്. ആക്രമണം ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു.ഇതേ റിപ്പോര്‍ട്ട് ദൃശ്യങ്ങളടക്കം ദി ഗാര്‍ഡിയന്‍ യൂട്യൂബ് ചാനലില്‍ 2024 നവംബര്‍ 15 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസും മറ്റ് അന്തര്‍ദേശീയ മാധ്യമങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുന്ദ്.
നിഗമനം
മിസൈല്‍ വര്‍ഷിച്ച് ഇസ്രയേല്‍ സൈനിക ആസ്ഥാനം ഇറാന്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് 2024 ലെ ഇസ്രയേല്‍ – ലെബനന്‍ സംഘര്‍ഷ സമയത്ത് ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ്. നിലവിലെ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇസ്രയേല്‍ സൈനിക ആസ്ഥാനം ഇറാന്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…
Fact Check By: Vasuki SResult: False
