അൽ തമാം എന്ന ബീഫ് ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…  

Communal False

അൽ തമാം എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ ഹിമാൻഷു ശർമ്മ എന്ന വ്യക്തിയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ അൽ തമാം എന്ന കമ്പനിയുടെ വീൽ അതായത് പശുക്കുട്ടിയുടെ മാംസത്തിൻ്റെ പാക്കറ്റ് കാണാം.ചിത്രത്തിൻ്റെ മുകളിൽ എഴുതിയത് ഈ തമാം കമ്പനിയുടെ ഉടമ ഹിമാൻഷു ശർമ്മ എന്ന വ്യക്തിയാണ്.  ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇവിടെ പശുവിൻ്റെ പേരിൽ പാവപെട്ട ന്യൂനപക്ഷങ്ങളെ കൊല്ലുന്നു , മറു ഭാഗത്ത് പശുവിനെ കൊന്ന് വിദേശത്തേക്ക് അയക്കുന്നു , പശുവിനെ കൊല്ലുന്നത് ഷേക്കടിപ്പിച്ചും തലയ്ക്ക് തണ്ഡ് കൊണ്ട് അടിച്ചിട്ടും , baygott all sangis beef combany 🚨🚨..”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിൽ കാണുന്ന ഉത്പന്നത്തിൻ്റെ പാക്കറ്റിൽ നൽകിയ വിവരം പ്രകാരം ഈ ഉത്പന്നം ഇറക്കുമതി ചെയ്തത് ഫെയർ എക്സ്പോർട്ടസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (FEIPL) എന്ന കമ്പനിയാണ് അൽ തമാം എന്ന ഈ ബ്രാൻഡിൻ്റെ ഉടമ. ഈ കമ്പനി മാധവ ബിൽഡിംഗ്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര ഈസ്റ്റ്, മുംബൈ, മഹാരാഷ്ട്ര 400051 എന്ന മെയിൽ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തത്. ഈ വിവരങ്ങൾ വെച്ച് ഞങ്ങൾ Zauba Corp എന്ന വെബ്സൈറ്റിൽ ഈ കമ്പനിയെ കുറിച്ച് അന്വേഷിച്ചു. 

Source: Zauba Corp 

ഈ കമ്പനിയുടെ ഡയറക്ടർമാരുടെ പേരിൽ ഹിമാൻഷു ശർമ്മ എന്ന പേര് ഇല്ല. കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയകത്ത് ഇബ്രാഹിംകുട്ടി അബ്ദുൽ സലിം ആണ്, നജിമുദ്ദിൻ ഇബ്രാഹിംകുട്ടി, രാകേഷ് രവി, അജിത് കുമാർ, നയീം ഷെറഫുദ്ദിൻ കുഞ്ഞുമുസ്ലിയാകത്ത് എന്നിവരാണ് മറ്റേ ഡയറക്ടർ മാർ. പായൽ എന്ന വനിത കമ്പനി സെക്രട്ടറിയാണ്. ഞങ്ങൾ ഫെയർ എക്സ്പോർട്ടസിൻ്റെ വെബ്സൈറ്റ് പരിശോധിച്ചു. വെബ്‌സൈറ്റിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ ഈ കമ്പനി സമർപ്പിച്ച റിട്ടേൺ ഞങ്ങൾക്ക് ലഭിച്ചു. ഈ റിട്ടേൺ പ്രകാരം ഈ കമ്പനിയുടെ 96.29 % ഓഹരികൾ ഒരു പ്രവാസി ഭാരതീയ പൗരൻ്റെതാണ്.       

ഈ വ്യക്തിയുടെ പേര് ഞങ്ങൾക്ക് ഈ റിട്ടേണിൽ നൽകിയിട്ടില്ല. പക്ഷെ ഈ കമ്പനിയുടെ ഡിറക്ടർമാർക്ക് ഈ കമ്പനിയുടെ ഓഹരികൾ ഇല്ല എന്ന് ഈ റിട്ടേണിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങൾക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ICRAയുടെ റിപ്പോർട്ടും ലഭിച്ചു. ICRA RBI അംഗീകരിച്ച SEBIയിൽ രജിസ്റ്റർ ചെയ്ത് ഒരു ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയാണ്. ഇവർ FEIPLൻ്റെ ക്രെഡിറ്റ് റിപ്പോർട്ട് 2018ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം ലുലു ഗ്രൂപ്പിൻ്റെ എം.എ. യൂസഫലിയാണ് ഈ കമ്പനിയുടെ ഉടമ. 

ഈ റിപ്പോർട്ട് പ്രകാരം ലുലു ഗ്രൂപ്പ് ചെയർമൻ എം.എ. യൂസഫലിക്ക് ഈ സ്ഥാപനത്തിൽ 81% ഓഹരികളുണ്ട്. 15 സെപ്റ്റംബർ 1991 മുതൽ 18 നവംബർ 2016 വരെ യൂസഫലി ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കുടിയുമായിരുന്നു.

നിഗമനം

അൽ തമാം എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ ഒരു ഹിന്ദു വ്യക്തി ഹിമാൻഷു ശർമ്മയാണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അൽ തമാം എന്ന ബീഫ് ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…  

Fact Check By: Mukundan K  

Result: False