
അമേരിക്കൻ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ദശലക്ഷക്കണക്കിന് പുതിയ ഫയലുകൾ യുഎസ് സർക്കാർ പുറത്തുവിട്ടപ്പോള്‍ ലോകത്തിലെ ധനികരും ഉന്നത സ്ഥാനീയരുമായ ചിലരുടെ പേര് അയാളുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രധാനമന്ത്രി മോദിയുടെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലി ഈ സന്ദര്‍ഭത്തില്‍ ഒരു വിവാദം നടക്കുന്നുണ്ട്.
പ്രചരണം
ഒരു സ്ത്രീയുടെ സമീപത്ത് മോദി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കൊളാഷ് രൂപത്തിലുള്ള ചിത്രത്തില്‍ ഫയലില്‍ നിന്നും പുറത്തുവിട്ട ജെഫ്രിയുടെ ചിത്രങ്ങളും കാണാം.
നരേന്ദ്ര മോദിയും ജെഫ്രിയുമായി വഴിട്ട ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കൊതുകിനും ഇല്ലേ കൃമി കടി..
ലോക വൈകൃത ലൈഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ഡയറിയിൽ എങ്ങിനെ നരേന്ദ്ര മോദി
എത്തിയെന്നത് വല്ല ധാരണയും ഉണ്ടൊ സങ്കികളെ…..
പത്തു ലക്ഷങ്ങൾക്ക് മേലെ സ്ത്രീകളെയും കുട്ടികളെയും ഒക്കെ ഡൽഹിയിൽ കാണാതെ പോയതായി റിപ്പോർട്ട് ഉണ്ട്..
ഇങ്ങനെ ഒരു സാഹചര്യത്തിൽ ജെഫ്രി യുടെ കേസുമായി ഇതിനെ ചേർത്ത് വയ്ക്കേണ്ടി വന്നാൽ എന്താകും അവസ്ഥ
ഓരോ ദിവസവും പുറത്തു വരുന്ന ന്യൂസ് കണ്ടു നെഞ്ച് പൊട്ടുന്നു
എങ്ങനെ ആണ് കുഞ്ഞുങ്ങളോട് ഇത് ചെയ്യാൻ കഴിയുക…
ഇതൊക്കെ കാണുമ്പോൾ എടുത്തു കൊഞ്ചിച്ച എല്ലാം കുഞ്ഞുങ്ങളുടെയും മുഖം മനസ്സിൽകൂടി മിന്നി മാഞ്ഞു പോകും..
ആകെപ്പാടെ ഒരു വിമ്മിഷ്ടം ആണ് പിന്നെ
എനിക്ക് ഒക്കെ കുഞ്ഞുങ്ങളെ ഒന്ന് വഴക്ക് പറയാൻ പോലും ഉള്ള കപ്പാസിറ്റി ഇല്ലാ..”

എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
അമേരിക്കയിലെ ഏറ്റവും ധനികനായ ജെഫ്രി എപ്സ്റ്റീൻ, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് 2019 ൽ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടു. അയാള്‍ ജയിലിൽ ദുരൂഹമായി മരിച്ചു. ജെഫ്രീ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. മൂന്ന് ദശലക്ഷം പേജുകളും 1,80,000 ഫോട്ടോകളും 2,000 വീഡിയോകളും ജനുവരി 30 ന് പരസ്യമാക്കി.
നരേന്ദ്ര മോദി ഒരു യുവതിയുടെ കൈ പിടിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും യഥാര്‍ത്ഥ ചിത്രത്തില്‍ മോദി മറ്റൊരു സ്ത്രീയോട് സംസാരിക്കുകയാണെന്നും കണ്ടെത്തി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മോദി സംസാരിക്കുന്നത് മാനസി സോണി എന്ന ആര്ക്കിടെക്റ്റിനോടാണ്. ഈ ചിത്രം 2018 മുതല്‍ പ്രചരിക്കുന്നുണ്ട് എന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഈ ചിത്രം എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണം നടത്തുന്നത്.

പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
യഥാര്‍ത്ഥ ചിത്രവും എഡിറ്റഡ് ചിത്രവും കാണാം:

നിഗമനം
എപ്സ്റ്റീൻ ഫയലുകളില്‍ നിന്നും പ്രധാനമന്ത്രി മോദി ഒരു സ്ത്രീയുടെ കൈപിടിച്ച് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജവും എഡിറ്റ് ചെയ്തതുമാണ്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:എപ്സ്റ്റീന് ഫയലില്‍ മോദിയുടെ സമീപം യുവതി നില്ക്കുന്നു..? എഡിറ്റഡ് ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം
Fact Check By: Vasuki SResult: Altered



