
എല്‍ഡിഎഫ് സഖ്യകക്ഷിയായ നാഷണൽ സെക്യുലർ കോൺഫറൻസ് (NSC) പാർട്ടി നേതാവും നിലവില്‍ മന്ത്രിയുമായ വി അബ്ദുള്‍ റഹ്മാന് സിപിഎം വിടുന്നു എന്ന വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
ന്യൂസ് കാര്‍ഡില്‍ വി അബ്ദുറഹ്മാന് സിപിഎം വിടുന്നുവെന്ന് സൂചിപ്പിച്ച് നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “താനൂർ തിരിച്ചു പിടിക്കാൻ കെൽപ്പില്ല
വി അബ്ദുറഹ്മാൻ
സി പി എം വിടുന്നു?
തിരൂർ സീറ്റ് നൽകാത്തതിനെ ചൊല്ലിയാണ് പാർട്ടിയുമായി ഇടഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ല”

എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പര് ദുരുപയോഗം ചെയ്ത് വ്യാജ ന്യൂസ് കാര്‍ഡ് ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടര്‍ ടിവി ഇത്തരമൊരു വാര്‍ത്താകാര്‍ഡ് പുറത്തിറക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
പ്രചരിക്കുന്ന കാര്‍ഡിന് സമാനമായി അതായത് അബ്ദുള്‍ റഹ്മാന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ വേറൊരു ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. താനൂരില്‍ മത്സരിക്കാന്‍ വി അബ്ദുറഹ്മാന് താല്പര്യമില്ലെന്നും തിരൂരില്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ നീക്കം നടത്തുന്നുവെന്നുമാണ് മാര്‍ച്ച് 18 ന് നല്കിയ കാര്‍ഡിലെ വാര്‍ത്ത.
ഈ വാര്‍ത്ത എഡിറ്റ് ചെയ്താകാം വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടപ്പോള്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും ഇങ്ങനെ വാര്‍ത്തയുമായി കാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവിടെ നിന്നും വ്യക്തമാക്കി.
കൂടാതെ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് കാണിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഫെയ്സ്ബുക്ക് പേജില്‍ ന്യൂസ് കാര്‍ഡ് നല്‍കിയിട്ടുണ്ട്.

നിഗമനം
വി അബ്ദുള്‍ റഹ്മാന് സിപിഎം വിടുന്നുവെന്ന വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് എന്ന് പ്രചരിപ്പിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ് ആണ്. ഇങ്ങനെ ഒരു ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍ ന്യൂസ് വിഭാഗം അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




