ബംഗ്ലാദേശിലെ സംഭവം പശ്ചിമബംഗാളിൽ തൃണമൂൽ തെരെഞ്ഞെടുപ്പ് ദിവസം കലാപമുണ്ടാക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

False Political

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് ദിവസം തൃണമൂൽ  കലാപകാരികളെ സൈന്യം അടിച്ചമർത്തുന്നുതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.”കേരളത്തിലെ മാമ മാധ്യമങ്ങൾ കണ്ണുതുറന്നു കാണു പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ്.ദിവസം തൃണമൂൽ കലാപകാരികളെ സൈന്യം അടിച്ചമർത്തുന്നു. ”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ ഒരു സ്കൂലിൻ്റെ പേര് കണ്ടു. ബംഗാളിയിലാണ് സ്കൂളിൻ്റെ പേര് എഴുതിയിരിക്കുന്നത്. ഈ സ്കൂളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 

ഈ ചിത്രം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച്‌ പരിഭാഷണം ചെയ്തപ്പോൾ ഈ സ്കൂൾ ബംഗ്ലാദേശിലെ റസിഖ്‌നഗറിലെ ഒരു സർക്കാർ സ്കൂളാണെന്ന് വ്യക്തമായി. ഈ സ്കൂളിൽ ബംഗ്ലാദേശ് തെരെഞ്ഞെടുപ്പിൻ്റെ ഒരു മോക്ക് ഡ്രിൽ നടത്തുന്നതാണെന്നും ഈ ബാനറിൽ നിന്ന് മനസിലാകുന്നു.

ഞങ്ങൾ ഈ സ്കൂൾ ഗൂഗിൾ മാപ്പിൽ അന്വേഷിച്ചപ്പോൾ ഈ സ്കൂൾ ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഒരു സർക്കാർ സ്കൂളാണ്. 

ഈ സ്ട്രീറ്റ് വ്യൂ 3 വർഷം പഴയതാണ്. ഈ വിദ്യാലയത്തിൽ ഒരു പുതിയ കെട്ടിടം കൂടി പണിതതാണ്. പക്ഷെ നമുക്ക് വൈറൽ വീഡിയോയിൽ സ്കൂളിൻ്റെ പേര് കാണുന്ന് പഴയെ കെട്ടിടം വ്യക്തമായി കാണാം.

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിൽ നടത്തിയ പരിശീലനത്തിനെ കുറിച്ച് ഞങ്ങൾക്ക് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളിലും പല വാർത്തകൾ ലഭിച്ചു. 

വാർത്ത വായിക്കാൻ  – Amar Bangladesh | Archived

നിഗമനം

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് ദിവസം തൃണമൂൽ 

 കലാപകാരികളെ സൈന്യം അടിച്ചമർത്തുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിൽ നടന്ന ഒരു പരിശീലനത്തിൻ്റെ ദൃശ്യങ്ങളാണ്.           

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ബംഗ്ലാദേശിലെ സംഭവം പശ്ചിമബംഗാളിൽ തൃണമൂൽ തെരെഞ്ഞെടുപ്പ് ദിവസം കലാപമുണ്ടാക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: False

Leave a Reply