
എൽഡിഎഫ് സർക്കാർ 10 വർഷത്തിന് ശേഷം പുറത്തായി. കണ്ണൂർ, ധർമ്മടം, തളിപ്പറമ്പ് തുടങ്ങിയ സി.പി.ഐ.എമ്മിന്റെ പരമ്പരാഗത കോട്ടകളിൽ വോട്ട് വിഹിതം കുറഞ്ഞു. ഇതിന് പിന്നാലെ സിപിഎം നേതാവ് ഇ.പി. ജയരാജന്റെ മകൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചു എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
പ്രചരണം
“എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോള്‍ ജനങ്ങള്‍ വേറെ തലവിധി കുറിച്ചു…’ എന്ന തുടക്കത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. ഇത് ഇപി ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് കുറിപ്പാണ് എന്ന് സൂചിപ്പിച്ച്ജ് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കണ്ണൂരിൽ സിപിഎം തിരിച്ചടി നേരിടുന്നതിന് പിന്നാലെ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി സിപിഎം നേതാവ് ഇ പി ജയരാജന്റെ മകന്‍ ഇ പി ബിജോയ് കുമാര്‍. ‘എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോള്‍ ജനങ്ങള്‍ വേറെ തലവിധി കുറിച്ചു…’, എന്നായിരുന്നു ബിജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് ബിജോയിയുടെ കുറിപ്പെന്നാണ് വിലയിരുത്തൽ. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനം സിപിഎമ്മിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ചാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ ലീഡ് ചെയ്യുകയാണ്.
#PoliticalNews #EPJayarajan #epbijoykumar#facebookppost “

എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് “ഇ.പി ബിജോയ് കുമാർ” എന്ന വ്യക്തി ഫേസ്ബുക്കിലിട്ട കുറിപ്പിന്‍റെ സ്ക്രീന്‍ഷോട്ടാണ്. നിലവില്‍ കുറിപ്പ് ലഭ്യമല്ല. ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
പ്രചരണത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പ്രസ്തുത പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച മറ്റൊരു കുറിപ്പ് ലഭിച്ചു.
മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന പേരിൽ ചില മാധ്യമങ്ങൾ മനപ്പൂർവം വ്യാജവാർത്തയുമായി ഇറങ്ങിയിട്ടുണ്ട്. തന്‍റെ രണ്ട് മക്കൾ ജൈസണും രാജുവും ഫേസ്ബുക്ക് ഉപയോഗിക്കാത്തവരാണെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

EP Bijoykumar Kannur എന്ന പ്രൊഫൈലിൽ നിന്നാണ് കുറിപ്പ് പോസ്റ്റ് ചെയ്തത് എന്ന് അനുമാനിക്കുന്നു. പ്രസ്തുത ഫേസ്ബുക്ക് പേജില്‍ മേയ് നാലിന് പങ്കുവച്ച കുറിപ്പില്‍ നേരത്തെയുള്ള കുറിപ്പ് ഡിലീറ്റ് ചെയ്തതായി കുറിപ്പിന്‍റെ യഥാര്‍ത്ഥ ഉടമയായ ഇപി ബിജോയ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട തോല്‍വിക്ക് പിന്നാലെ സിപിഎം നേതാവ് ഇപി ജയരാജന്‍റെ മകന്‍ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു എന്ന് പ്രചരിപ്പിക്കുന്നത് ഇപി എന്ന് പേരിന് മുന്നില്‍ ഇനിഷ്യല്‍ വരുന്ന കണ്ണൂര്‍ സ്വദേശിയായ ബിജോയ് കുമാര്‍ പങ്കുവച്ച കുറിപ്പാണ്. ഇയാള്‍ ഇപി ജയരാജന്‍റെ മകനല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




