നേപ്പാളിലെ ഒരു മോക്ക് ഡ്രിലിൻ്റെ ദൃശ്യങ്ങൾ ബിഎസ്എഫിൻ്റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

Misleading Social

അതിർത്തിയിൽ വേലി കെട്ടുതടയാൻ വന്നവരെ BSF വെടിവെച്ച് മുന്നറിയിപ്പ് നൽകുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “⚔️🇮🇳ആദ്യ വെടി മുട്ടിനു താഴെ……. ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുതടയാൻ വന്നവർക്ക് BSF ൻ്റെ മുന്നറിയിപ്പ് … ഇനിയും വന്നാൽ നെഞ്ച് തുളയും … സ്വന്തം ജനതയെ നിലക്കു നിർത്താൻ ബംഗ്ലാദേശിന് ആയില്ലങ്കിൽ നിലക്കുനിർത്താൻ ഇന്ത്യക്ക് അറിയാം ……🇮🇳⚔️” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് ഞങ്ങൾ കണ്ടെത്തി. ഫേസ്‌ബുക്കിൽ ATV ന്യൂസ്  എന്ന പേജ് ഫെബ്രുവരി 11, 2026ന് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതായി നമുക്ക് കാണാം.

Archived 

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ നേപ്പാളിൽ തിരഞ്ഞെടുപ്പിൻ്റെ മുൻപ് സൈന്യം നടത്തിയ ഒരു മോക്ക് ഡ്രിലിൻ്റെതാണ്. ഇതേ വിവരം നേപ്പാളിലെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഓൺലൈൻ മാധ്യമം ഈ ദൃശ്യങ്ങളെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.   

വാർത്ത വായിക്കാൻ – Devghat Online | Archived

റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ മുൻപ് നേപ്പാളിലെ സൈന്യവും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് മോക്ക് ഡ്രിൽ നടത്തി. ഈ മോക്ക് ഡ്രിൽ വ്യാസ് മുനിസിപ്പാലിറ്റി 05 എന്ന സ്ഥലത്തിലാണ് നടന്നത്. ഈ ചിത്രങ്ങൾ ഇതേ അഭ്യാസത്തിൻ്റെതാണ്. 

പോസ്റ്റ് കാണാൻ – Facebook  | Archived   

നേപ്പാളിലെ തനഹു ജില്ലാ പോലീസ് ഈ അഭ്യാസത്തിൻ്റെ ചിത്രങ്ങൾ അവരുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 21 ഫെബ്രുവരി 2026ന് നടന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ മുന്നാടിയായി ഈ അഭ്യാസം തനഹുവിലെ വ്യാസ് മുനിസിപ്പാലിറ്റിയുടെ വാർഡ് നമ്പർ 5ലുള്ള പാട്ടൻ മൈദാനത്തിൽ നടത്തിയിരുന്നു.   

നിഗമനം

അതിർത്തിയിൽ വേലി കെട്ടുതടയാൻ വന്നവരെ BSF വെടിവെച്ച് മുന്നറിയിപ്പ് നൽകുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് നേപ്പാളിലെ ഒരു മോക്ക് ഡ്രിലിൻ്റെ ദൃശ്യങ്ങളാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: നേപ്പാളിലെ ഒരു മോക്ക് ഡ്രിലിൻ്റെ ദൃശ്യങ്ങൾ ബിഎസ്എഫിൻ്റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Written By: K. Mukundan

Result: Misleading