
റെയില്‍വേ ട്രാക്കിന് തൊട്ടു സമീപം നില്‍ക്കുന്ന കുട്ടിയെ പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ നിന്ന് പശു അത്ഭുതകരമായി രക്ഷിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കുട്ടി ട്രാക്കിന് സമീപം അശ്രദ്ധമായി നില്‍ക്കുന്നതും ട്രെയില്‍ പാഞ്ഞുവരുന്നതും കണ്ടുകൊണ്ട് ഓടി വന്ന പശു കുട്ടിയെ തലകൊണ്ട് തട്ടി ദൂരേയ്ക്ക് മാറ്റി രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആയുസ് ഉണ്ടെങ്കില്‍ ദൈവം ഏതുരൂപത്തിലും വന്ന് രക്ഷിക്കുമെന്നാണ് ഒപ്പമുള്ള കുറിപ്പ്.
എന്നാല്‍ യഥാര്‍ത്ഥമല്ലെന്നും എഐ നിര്‍മ്മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ പരിശോധിച്ചാല്‍ യഥാർത്ഥത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത നിരവധി അസാധാരണതകൾ കാണാം. പശു കുട്ടിയെ ട്രാക്കിൽ നിന്ന് തള്ളിമാറ്റാൻ ശ്രമിക്കുന്നു. കുട്ടി പെട്ടെന്ന് പശുവിന്റെ കാൽച്ചുവട്ടിൽ പ്രത്യക്ഷപ്പെടുന്നു. ട്രെയിൻ സാധാരണ നീങ്ങുമ്പോൾ, ചുറ്റും ശക്തമായ വായു മർദ്ദം ഉണ്ടാകാറുണ്ട്. ഇത് കാറ്റിന് കാരണമാകും. വീഡിയോയിലെ ട്രെയിൻ കുട്ടിയിൽ നിന്നും പശുവിൽ നിന്നും ഏതാനും ഇഞ്ച് മാത്രം അകലെയാണ്, എന്നാൽ കുട്ടിയുടെ വസ്ത്രങ്ങളും മുടിയും പശുവിനെയും വായു മർദ്ദം മൂലമുണ്ടാകുന്ന ഒരു കാറ്റും ബാധിക്കുന്നതായി കാണുന്നില്ല.
ബോഗിയില്‍ ട്രെയിനിന്‍റെ പേരും നമ്പറും കാണുന്നില്ല. തുടര്‍ന്ന് വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന വീഡിയോ mojilo_vandro എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നല്‍കിയതായി കണ്ടു. പ്രൊഫൈലിലെ എല്ലാ വീഡിയോകളും എഐ നിര്‍മിതമാണെന്ന് ബയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൌതുകകരമായ പല എഐ വീഡിയോകളും പ്രൊഫൈലില്‍ കാണാം.
എഐ നിര്‍മ്മിതികള്‍ ചെക്ക് ചെയ്യുന്ന വെബ്സൈറ്റുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വീഡിയോ എഐ നിര്‍മ്മിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്.


നിഗമനം
റെയില്‍വേ ട്രാക്കിന് തൊട്ടു സമീപം നില്‍ക്കുന്ന കുട്ടിയെ പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ നിന്ന് പശു അത്ഭുതകരമായി രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




