
ഫോട്ടോയിൽ കാണുന്ന രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അന്തരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. രാജസ്ഥാനിൽ കുറച്ച് ദിവസം മുൻപ് പീഡനത്തിന് ഇരയെ 13 വയസായ പെൺകുട്ടി അന്തരിച്ചു എന്ന് പോസ്റ്റ് അവകാശിക്കുന്നു. കൂടാതെ ഒരു ചിത്രവും പോസ്റ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “കൊറെ കാമ വെറിയന്മാർ കാരണം ഈ 13 വയസുള്ള കുട്ടി ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു കുട്ടികൾ ഉള്ള ഓരോ മാതാപിതാക്കളും സൂക്ഷിച്ചോ ഈ. സമൂഹത്തിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ഉണ്ട് അവർക്ക് ആൺകുട്ടികൾ എന്നോ പെൺകുട്ടികൾ എന്നോ ഇല്ല 😡😡 32 പേരുടെ ക്രൂരത സഹിച്ച രാജസ്ഥാനിൽ നിന്നുള്ള 13 വയസ്സുള്ള നിരപരാധിയായ പെൺകുട്ടി അഞ്ച് ദിവസം ഐസിയുവിൽ ജീവനുവേണ്ടി പോരാടിയ ശേഷം ഇന്ന് മരണപ്പെട്ടു ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ചിത്രത്തിൽ കാണുന്ന പെൺകുട്ടി രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പീഡനത്തിനിരയായ 13 വയസുകാരിയല്ല എന്ന് കണ്ടെത്തി. ചിത്രത്തിൽ കാണുന്നത് അശു ബഘേൽ എന്നൊരു പെൺകുട്ടിയാണ്. ഈ പെൺകുട്ടി ഹൃദയാഘാതം മൂലം 24 മെയ് 2026ന് മരിച്ചതാണ്. ഈ കുട്ടിക്ക് ജൂണിൽ രാജസ്ഥാനിൽ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല.

പോസ്റ്റ് കാണാൻ – Instagram | Archived
13 വയസായ ആ പെൺകുട്ടിയുടെ മരണത്തിൻ്റെ വാർത്തയും തെറ്റാണെന്ന് രാജസ്ഥാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ 9 ജൂലൈ 2026ന് പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരം ശ്രീ ഗംഗാനഗർ എസ്.പി. ഹരി ശങ്കർ മാധ്യമങ്ങളുടെ മുന്നിൽ ഈ കേസുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിനെ പൊളിച്ചു. സമൂഹ മാധ്യമങ്ങളിൽ കേസുമായി ബന്ധപ്പെട്ട വ്യാജ വീഡിയോകാലും കൂടാതെ ഇര മരിച്ചു എന്ന വ്യാജ വാർത്തയും പ്രചരിക്കുന്നുണ്ട് എന്ന് പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും എസ്.പി. അറിയിച്ചു.

വാർത്ത വായിക്കാൻ – TOI | Archived
നിഗമനം
ഫോട്ടോയിൽ കാണുന്ന രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അന്തരിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഹൃദയാഘാതം മൂലം മരിച്ച മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണ്. രാജസ്ഥാനിൽ പീഡനത്തിനിരയായ 13 വയസുകാരി അന്തരിച്ചു എന്ന വാർത്തയും വ്യാജമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




