മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി തിടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും വീടുകളില്‍ വെള്ളം കയറി ജീവിതം ദുസ്സഹമായി. കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീടിന്‍റെ ലിവിംഗ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡച്ച് മോഡൽ… റൂം ഫോർ […]

Continue Reading

ആലിപ്പഴം പെയ്ത ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതല്ല, ചൈനയിലെതാണ്…

മാസങ്ങള്‍ നീണ്ട കടുത്ത വേനലിന് ശമനം കുറിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ച തുടങ്ങിയ വേനല്‍മഴ കേരളത്തിലും തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കനപ്പെട്ട് നാശനഷ്ടം വിതയ്ക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ പെട്ട് കേരളത്തിലും തമിഴ്നാട്ടിലും പല മരണങ്ങള്‍ പോലുമുണ്ടായി. കനത്ത മഴക്കിടെ തമിഴ്നാട്ടില്‍ ആലിപ്പഴം പെയ്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ഒരു കെട്ടിടത്തിന്‍റെ ടെറസിന് മുകളില്‍ വലിപ്പമുള്ള ആലിപ്പഴങ്ങള്‍ വലിയ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ഇത് തമിഴ്നാട്ടിലെ […]

Continue Reading

ഫിലിപ്പീന്‍സില്‍ കരകയറിയ ചുഴലിക്കാറ്റ് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കാലഭേദമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും തുടർക്കഥയാവുകയാണ്. മൊറോക്കോയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 3000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊറോക്കോ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഫിലിപ്പീൻസില്‍ വീശി അടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം അതിഭയാനകമായി ചുഴലിക്കാറ്റ് വീശിയടിക്കുന്ന ദൃശ്യങ്ങളാണ് 3:14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. “ഫിലിപ്പൈൻസ് ചുഴലിക്കാറ്റ് കരകയറിയപ്പോൾ” എന്ന അടിക്കുറിപ്പുമായാണ് പ്രചരണം നടത്തുന്നത്.  FB […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പുതുപ്പള്ളിയില്‍ എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥിയാകുമെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു…

പുതുപ്പള്ളി എംഎൽഎ ആയിരിക്കെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളിയിൽ അതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പുതുപ്പള്ളി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ് നിർദ്ദേശിച്ചിട്ടുള്ളത്.  ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഒരാളെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ പതിപ്പുകളിലും വന്നു തുടങ്ങിയിട്ടുണ്ട്. പ്രചരണം ഉമ്മൻചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന നിബു ജോണിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് എന്നാണ് പ്രചരണം നടക്കുന്നത്.  ഇത് സൂചിപ്പിച്ച് കൊടുത്തിരിക്കുന്ന ലേഖനത്തിന്‍റെ   തലക്കെട്ട് ഇങ്ങനെ: പുതുപ്പള്ളിയിൽ എൽഡിഎഫിന് അപ്രതീക്ഷിത […]

Continue Reading

ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

‘An apple a day keeps the doctor away’ എന്നൊരു ചൊല്ല് നമുക്ക് കേട്ടു പഴക്കമുള്ളതാണ്. അതേപോലെ ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഒരു സന്ദേശം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബീച്ച് ഉന്മേഷം പകരുന്ന ഇടമാണെന്ന് നമുക്ക് അനുഭവമുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമോ? ഏതാനും ദിവസങ്ങളായി ആലപ്പുഴ ബീച്ചിനെ കുറിച്ച്  ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നത് നിങ്ങള്‍ക്കും  കിട്ടിയിരിക്കും. പ്രചരണം  ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊള്ളാന്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് […]

Continue Reading

ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി.  ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  പഴയ ഒരുചിത്രം മഴക്കെടുതിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം  എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി. 💪 Lalsalam 💪” FB post archived link […]

Continue Reading

ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുള്ള ദുരിതങ്ങളും സന്തുലിത കാലാവസ്ഥയ്ക്ക് പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിപ്പേര് കിട്ടിയ കേരളത്തിൽ പോലും കൂടെക്കൂടെ അനുഭവവേദ്യമാവുകയാണ്. ലോകമെമ്പാടും ധ്രുവ പ്രദേശങ്ങൾ ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മേഘം താഴെ ഭൂമിയിൽ വന്ന് മുട്ടിനിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ടിബറ്റിൽ മേഘങ്ങൾ താഴെ എത്തി റോഡിൽ വന്ന് മുട്ടിനിൽക്കുന്നു എന്നു തോന്നുന്ന രീതിയില്‍  ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  […]

Continue Reading

റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ഈ ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല…

ഇന്നലെ മുതൽ കാലവർഷം വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്.  കൊച്ചിയിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പലരും അറിയിക്കുന്നുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ കേരളത്തിലെ റോഡിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രണ്ടു ബസ്സുകളും പാതിയോളവും കാറുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അത് കേരളത്തിലേതാണ് എന്ന് വാദിച്ച് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

‘അലഹാബാദില്‍ ഗംഗയിൽ നിന്ന് മേഘം ജലം കൊണ്ടുപോകുന്ന അത്ഭുത ദൃശ്യങ്ങളുടെ’ സത്യമിതാണ്…

ഗംഗ യമുന, സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം. ഹിന്ദുമത വിശ്വാസികള്‍ ഇവിടം പവിത്രമായി കരുതുന്നു. കൂടാതെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചരിത്രപരമായ കുംഭമേളയുടെ സൈറ്റുകളിലൊന്നാണിത്. പ്രയാഗ്‌രാജ് എന്ന് പുതുതായി നാമകരണം ചെയ്ത അലഹബാദിലെ ത്രിവേണി സംഗമത്തിൽ നിന്ന് മേഘങ്ങൾ ഗംഗാജലം വലിച്ചെടുക്കുന്ന പുണ്യ സംഭവമുണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നദീജലോപരിതലത്തിലൂടെ മുകളിലേക്ക് മഞ്ഞുപോലെയോ പുക പോലെയോ  വായുവിന്‍റെ ഒരു സ്തംഭം നീങ്ങുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍ കാണുന്നത്. മേഘം […]

Continue Reading

മഴയില്‍ തകര്‍ന്ന റോഡിന്‍റെ ദൃശ്യങ്ങള്‍ ഊട്ടിയിലെതല്ല, മേഘാലയയില്‍ നിന്നുള്ളതാണ്…

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും മഴ മൂലമുള്ള നാശനഷ്ടങ്ങളും തുടരുകയാണ്. ഈ ആഴ്ച അവസാനം കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കനത്ത മഴയിൽ തകർന്ന ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ ഉണ്ടായ കനത്ത മഴയിൽ പെട്ട് ഊട്ടി ഗൂഡല്ലൂർ റോഡ് തകർന്നു  എന്നവകാശപ്പെട്ട്,  തകർന്ന  ഒരു റോഡിൽ ലോറിയും കാറും കുത്തനെ കുഴിയിൽ വീണു കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. FB post archived link തെക്കേ ഇന്ത്യയിലെ […]

Continue Reading

പ്രളയ ദുരിതത്തിന്‍റെ ഈ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഗുജറാത്തിലെ പല ജില്ലകളിലും പ്രളയം നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 83 ജീവനുകൾ കനത്ത മഴയും ഇടിമിന്നലും മൂലം നഷ്ടപ്പെട്ടു എന്നാണ് വാർത്തകൾ വരുന്നത്. ഗുജറാത്തിലെ പ്രളയത്തിന്‍റെ ചിത്രങ്ങൾ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.   പ്രചരണം ഗുജറാത്ത് സംസ്ഥാനം സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ പേരിൽ അഞ്ചു ചിത്രങ്ങളാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത് ഗുജറാത്തിലെതാണ് എന്ന് വാദിച്ച് ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മണി ആശാൻ   ഡാമുകൾ തുറന്ന് വിട്ടു, ഗുജറാത്തിൽ വൻ […]

Continue Reading

അഫേലിയോണ്‍ പ്രതിഭാസത്തെ ഭയക്കേണ്ടതില്ല, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കില്ല, വസ്തുത അറിയൂ

പ്രകൃതിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു പ്രത്യേക പ്രതിഭാസം മൂലം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് പ്രചരണം  നാളെ മുതൽ അഫേലിയോൺ എന്ന പ്രതിഭാസം സംഭവിക്കുകയാണ് എന്നും കാലാവസ്ഥയിൽ തണുപ്പ് കൂടുമെന്നും കരുതലോടെ ഇരിക്കണം എന്നുമാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത് സന്ദേശം ഇങ്ങനെ:  “നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും .  അവർ അതിനെ അഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു.  നാളെ 05.27 മുതൽ […]

Continue Reading

ഈ ചിത്രം കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതല്ല…

 തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴ തുടർന്നാൽ തന്നെ കേരളത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  മഴ ശക്തി പ്രാപിക്കുമ്പോൾ മുതൽ പലയിടങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്‍റെ വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രളയം ജനജീവിതം സ്തംഭനത്തിലാക്കിയപ്പോഴുള്ള ഒരു ചിത്രം കേരളത്തിലേത് എന്നവകാശപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  കേരളത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നെതർലാൻഡ് മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റിലെ ചിത്രം നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ ഒരാൾ […]

Continue Reading