
പബ്ലിക്ക് റോഡില്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചിലര്‍ പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പോലിസ് വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി തടഞ്ഞ ശേഷം രോഷാകുലരായ ചിലര്‍ പോലീസുകാരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള സംഭവമാണിതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത്രേം ചേഞ്ച് മതിയോ അല്ല കുറച്ച് കൂടി വേണമോ 🤣
കേക്ക് മുറിച്ചു ആഘോഷിച്ചവർ ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ 🤣
ആരാണ് ഇവിടുത്തെ ആഭ്യന്തര വാഴ😎”
എന്നാല്‍ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന വീഡിയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. തിരുവനന്തപുരം നഗരൂരില്‍ നടന്ന സംഭവമാണെന്നും പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തുവെന്നുമാണ് 2026 ഫെബ്രുവരി 28ന് 24 ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയില്‍, നഗരൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ അക്രമിച്ചത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറയുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് പോലീസ് അസോസിയേഷന്‍ രംഗത്ത് വന്നതായും റിപ്പോര്‍ട്ടിലുണ്ട്.

വിഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ ഫെബ്രുവരി 27ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നഗരൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ നോട്ടീസ് നല്‍കാന്‍ എത്തിയ എസ്‌ഐ എന്‍ അന്‍സാറിനെയാണ് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തിയത്. സംഭവത്തില്‍ സിപിഎം നഗരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നവരാണ് അറസ്റ്റിലായതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിലുണ്ട്.
വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടും സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്‌ഐആര്‍ വിവരങ്ങളും ഉള്‍പ്പെടെ കേരള പോലീസ് മീഡിയ സെന്‍റര്‍ പോസ്റ്റ്പങ്കുവച്ചിട്ടുണ്ട്.
നിഗമനം
പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചിലര്‍ പോലീസുകാരെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പേ ഉള്ളതാണ്. 2026 ഫെബ്രുവരിയില്‍ നഗരൂര്‍ പോലീസിന് നേരെ നടന്ന അതിക്രമത്തിന്‍റെ ദൃശ്യമാണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




