FACT CHECK: കോണ്‍ഗ്രസിനെ ട്രോളിയല്ല ഡോ.ശശി തരൂര്‍ ട്വീറ്റ് ചെയ്തത്; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

കുറച്ച് ദിവസം മുമ്പേ ഡോ. ശശി തരൂര്‍ ഒരു കാര്‍ട്ടൂണ്‍ ട്വീട്ടറിലൂടെ പങ്ക് വെച്ചിരുന്നു. ഈ കാര്‍ട്ടൂനില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള ചായയെ ചാലിച്ച് കാവിയാക്കുന്നതായി കാണുന്നു. ഈ ട്വീറ്റിലൂടെ പണത്തിനായി ബി.ജെ.പിയിലേക്ക് പോകുന്ന കോണ്‍ഗ്രസ്‌ നേതാക്കളെ തിരുവനന്തപുരം കോണ്‍ഗ്രസ്‌ എം.പി. ഡോ. ശശി തരൂര്‍ ട്രോളി എന്ന് വാദിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പ്രചാരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലെ ഈ പ്രചരണം വസ്തുത വിരുദ്ധമാണ് എന്ന് കണ്ടെത്തി.

പ്രചരണം

A Facebook post claiming Dr. Tharoor trolls Congress Party by tweeting the above cartoon.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഡോ. ശശി തരൂര്‍ ട്വിട്ടറിലൂടെ പങ്ക് വെച്ച കാര്‍ട്ടൂണ്‍ നമുക്ക് കാണാം. ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടിന്‍റെ താഴെ പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പണത്തിന്‍റെ അരിപ്പയിലുടെ കടന്ന്‍ ബിജെപിയിലേക്ക് ഒഴുക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളെ ട്രോളി ശശിതരൂര്‍ എംപി

ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

വസ്തുത അന്വേഷണം

ഞങ്ങള്‍ ട്വീട്ടറില്‍ ഈ ട്വീറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഡോ. ശശി തരൂര്‍ എം.പി. തന്നെ ഇതിനെ കുറിച്ച് ഒരു വിശദികരണം ട്വീറ്റ് ചെയ്തതായി കണ്ടെത്തി. അദ്ദേഹം ഈ ട്വീറ്റിനെ കുറിച്ച് നടക്കുന്ന തെറ്റായ പ്രചാരണത്തിനെ പൊളിച്ച് ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Tweet

ട്വീറ്റിന്‍റെ മലയാളം പരിഭാഷ ഇങ്ങനെയാണ്: “എന്‍റെ ഒരു ട്വീറ്റിനെ RSSനെ അനുകൂലിക്കുന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് ദുഖകരമാണ്. എനിക്ക് ഈ കാര്‍ട്ടൂണ്‍ വരച്ച കലാകാരന്‍, അഭിനവ് കഫാരെയെ അറിയില്ല, ഞാന്‍ ഈ കാര്‍ട്ടൂണ്‍ പങ്ക് വെച്ചതിന് കാരണം ഒരു ചായ വില്‍കുന്ന വ്യക്തി ഇന്ത്യയുടെ തൃവര്‍ണ്ണത്തിനെ കാവിയാക്കുന്നു എന്നാണ് എനിക്ക് ഇത് കണ്ടപ്പോള്‍ മനസിലാവുന്നത്. ഈ കാര്യം തന്നെയാണ് ഞാന്‍ എന്‍റെ പുസ്തകങ്ങളിലൂടെയും പറയുന്നത്.

ഇതേ കാര്യം അദ്ദേഹം അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് പേജിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അദ്ദേഹം ഫേസ്ബൂക്കില്‍ പോസ്റ്റ്‌ ചെയ്തത് നമുക്ക് താഴെ കാണാം.

കൂടതല്‍ വ്യക്തതക്കായി ഞങ്ങളുടെ പ്രതിനിധി ശശി തരൂര്‍ എംപിയുടെ പിഎ പ്രവീണ്‍ റാമുമായി ബന്ധപ്പെട്ടു. അദ്ദേഹവും ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കി പറഞ്ഞത് ഇങ്ങനെ: “എനിക്ക് മനസിലാവുന്നിടതോളം എങ്ങനെ ഇന്ത്യയുടെ സങ്കല്പനയെ പ്രതികരിക്കുന്ന ത്രിവര്‍ണ്ണ പതാകയെ ബിജെപി തന്‍റെ ഹിന്ദുത്വ രാഷ്ട്രിയത്തിലൂടെ കാവിയാക്കുന്നു എന്നാണ് കാണിക്കുന്നത്. ചിത്രത്തിലെ ത്രിവര്‍ണ്ണ പതാക ഇന്ത്യയെയാണ് കാണിക്കുന്നത് അല്ലാതെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയല്ല.”

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. കോണ്‍ഗ്രസ്‌ നേതാകളെ പരിഹസിച്ചല്ല ഡോ. ശശി തരൂര്‍ അഭിനവ് കഫാരെ എന്ന കലാകാരന്‍ വരച്ച കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തത്. ബി.ജെ.പിയുടെ രാഷ്ട്രിയം ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയെ കാവിയാക്കി മാറ്റുന്നു എന്നാണ് അദ്ദേഹം ആ ചിത്രത്തില്‍ കണ്ടതും ട്വീറ്റിലൂടെ പങ്ക് വെക്കാന്‍ ശ്രമിച്ചതും എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. ത്രിവര്‍ണ്ണ പതാകയെ ചിലര്‍ കോണ്‍ഗ്രസ്‌ പാര്‍ടിയെന്ന തരത്തില്‍ കരുതി സാമുഹ്യ മാധ്യമങ്ങളില്‍ ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിനെ ട്രോളി എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.

Avatar

Title:കോണ്‍ഗ്രസിനെ ട്രോളിയല്ല ഡോ.ശശി തരൂര്‍ ട്വീറ്റ് ചെയ്തത്; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False